Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202117Sunday

'നൂപുര'ത്തിലിപ്പോൾ സന്തോഷത്തിന്റെ ഓർമ്മകൾ പോലും നോവുകളാകുന്നു; ജീവിതത്തിലെ മുഴുവൻ സമ്പാദ്യം കൊണ്ട് കെട്ടിപണിതത് എത്തിച്ചത് മരണത്തിലെക്കുള്ള കയർത്തുമ്പിൽ;'ആയുസ്സിലെ സ്വപ്നമാണ് ,അത് കാടുപിടിച്ചുകെടക്കുന്നത് കാണാനാകും വിധി'; നഗരസഭയുടെ ധാർഷ്ട്യത്തിനു മുന്നിൽ ജീവൻ ബലികൊടുത്ത സാജൻ പാറയിലിന്റെ ഭാര്യ ബീനാ സാജൻ മനസ്സു തുറക്കുന്നു

'നൂപുര'ത്തിലിപ്പോൾ സന്തോഷത്തിന്റെ ഓർമ്മകൾ പോലും നോവുകളാകുന്നു; ജീവിതത്തിലെ മുഴുവൻ സമ്പാദ്യം കൊണ്ട് കെട്ടിപണിതത് എത്തിച്ചത് മരണത്തിലെക്കുള്ള കയർത്തുമ്പിൽ;'ആയുസ്സിലെ സ്വപ്നമാണ് ,അത് കാടുപിടിച്ചുകെടക്കുന്നത് കാണാനാകും വിധി'; നഗരസഭയുടെ ധാർഷ്ട്യത്തിനു മുന്നിൽ ജീവൻ ബലികൊടുത്ത സാജൻ പാറയിലിന്റെ ഭാര്യ ബീനാ സാജൻ മനസ്സു തുറക്കുന്നു

മറുനാടൻ ഡെസ്‌ക്‌

20വർഷം കൊണ്ട് സമ്പാദിച്ചതൊക്കെ മുടക്കിയാണ് നാട്ടിൽ ബിസിനസ്സുകൾ തുടങ്ങിയത്.അത് നിയമക്കുരുക്കിൽ പെട്ട് മുടങ്ങിയതോടെ മരണമെന്ന അഴിയാക്കുരുക്കിൽ ഏട്ടൻ ആ ജീവിതം തന്നെ അവസാനിപ്പിച്ചു, കണ്ണൂരിലെ നൂപുരം വീട്ടിൽ ഇരുന്ന പ്രവാസി വ്യവസായി സാജൻ പാറയലിന്റെ ഭാര്യ ബീനാ സാജൻ നിറകണ്ണുകളോടെ പറഞ്ഞുതുടങ്ങി.

ആന്തൂരിൽ സിപിഎമ്മിനെ കെട്ടിപടുക്കുന്നതിൽ ചെറിയ പങ്ക് വഹിച്ച വ്യക്തിയാണ് സാജൻ പാറയിൽ. പാർട്ടി ഗ്രാമത്തിൽ പാർട്ടിക്കൊപ്പം നിന്ന സഖാവ്. ജീവിത സമ്പാദ്യം മുഴുവൻ നാട്ടിലെ ബിസിനസ്സിൽ മുടക്കിയ പ്രവാസി വ്യവസായിയെന്ന് മാധ്യമങ്ങൾ വിശേഷപ്പിക്കുന്ന സാജൻ പാറയിൽ കണ്ണൂർ കൊറ്റാളി അരയമ്പേത്തിലെ ശവപ്പെട്ടി ജംക്ഷനിൽ നിന്ന് 200 മീറ്റർ ദൂരം മാത്രമുള്ള തന്റെ സ്വപ്ന ഭവനത്തിന് 'നൂപുരം' എന്ന പേരിടുമ്പോൾ സന്തോഷവും ചിരിയും നിറഞ്ഞിരുന്നു. പക്ഷേ 'നൂപുര 'ത്തിലിപ്പോൾ സന്തോഷമില്ല,കണ്ണീരിന്റെയും തേങ്ങലിന്റെയും അന്തരീക്ഷം മാത്രമാണ്.'വളരെ സന്തോഷത്തിലാണ് ഞങ്ങൾ ജീവിച്ചത് ,ആ സ്നേഹത്തിനു നൽകാൻ ഞങ്ങൾക്കു വിളിപ്പേരൊന്നുമില്ല, ഇനി നോവുകൾ മാത്രമാണ് ബാക്കിയുള്ളത് ' വനിതക്കു നൽകിയ അഭിമുഖത്തിൽ വിങ്ങലടക്കാനാവാതെ ബീന സാജൻ തന്റെ ജീവിതം കൈവിട്ടുപോയ ആ ദിവസത്തെ കുറിച്ച് ഓർക്കുന്നു.

കഴിഞ്ഞ ജൂൺ 19ന് ആണ് ബീനാ സാജന്റെയും മക്കളുടെയും ജീവിതത്തിലെ വെട്ടം 
ഒരു കയർത്തുമ്പിൽ അവസാനിച്ചത്. 2015ൽ ജോലി രാജിവെച്ചു നാട്ടിൽ വെരുന്നതിന് തെട്ടു മുന്നേയാണ് നാട്ടിൽ ബിസിനസ് ആരംഭിച്ചത്. ബക്കളത്ത് പാർഥ ബിൽഡേഴ്സ് എന്ന പേരിൽ പത്തു വില്ലകളും അപ്പാർട്മെന്റ പ്രോജക്റ്റാണ് ആദ്യം ചെയ്തത്.ആ സമയത്ത് തളിപ്പറമ്പ് നഗരസഭയുടെ കീഴിലാണ് ബക്കളം പിന്നീടാണ് അന്തൂർ നഗര സഭയുടെ കീഴിലായത്. വിവിധ വില്ല പ്രൊജക്ടുകളുടെ നിർമ്മാണം നടന്നു വരികയായിരുന്നു. അതിനിടെയാണ് കൺവൻഷൻ സെന്റർ പ്രതിസന്ധിയിലായത്.ഇതാണ് സാജന്റെ ജീവിതത്തിൽ വിനയായത്.

'കൺവൻഷൻ സെന്ററിന്റ പണി തുടങ്ങി ഒന്നരവർഷം കഴിഞ്ഞാണ് പ്രശനങ്ങൾ തുടങ്ങിയത്.'ബീന പറയുന്നു.
ഉള്ള സമ്പാദ്യമെല്ലാമെടുത്ത് 15 കോടി രൂപ ചെലവിൽ നിർമ്മിച്ച കെട്ടിടത്തിന്റെ പണി നിയമാനുസരണം പൂർത്തിയാക്കിയ ശേഷം അനുമതിക്കപേക്ഷിച്ച് കാത്തിരിക്കുന്നതിനിടെയാണ് സാജന്റെ അപ്രതീക്ഷിതമായ വിടവാങ്ങൽ.കേരളത്തിലെ നിർമ്മാണ മേഖലയിൽ ഉൾപ്പെടെ അദ്ദേഹത്തിന് പ്രതിസന്ധികൾ നേരിടേണ്ടിവന്നു. കണ്ണൂരിലുണ്ടാകുന്ന മാറ്റം മുന്നിൽ കണ്ടാണ് ചേട്ടൻ ഇവിടെ നിക്ഷേപത്തിന് തയ്യാറായതെന്ന് ബീന പറയുന്നു.ജീവിതകാല സമ്പാദ്യം മുഴുവനും ചെലവിട്ടു നിർമ്മിച്ച കൺവൻഷൻ സെന്ററിന്റെ ഉടമസ്ഥാവകാശരേഖയ്ക്കു വേണ്ടി നഗരസഭയിൽ പല തവണ കയറിയിറങ്ങി വലഞ്ഞിട്ടും പല കാരണങ്ങൾ കാണിച്ച നഗരസഭ അനുമതി തടഞ്ഞു.

നേരത്തേ ബുക്കിങ് ചെയ്ത മുന്നു വിവാഹങ്ങളിൽ 2 എണ്ണം ഇവിടെ വച്ചുനടന്നു , ഇതിൽ രണ്ടെണ്ണത്തിന് വിവാഹ സർട്ടിഫികറ്റ് ഇല്ലന്നറിഞ്ഞതോടെ മറ്റു ബുക്കിങുകൾ ഒഴിവാക്കി. ഇതോടെ ചേട്ടൻ മാനസികമായി ആകെ തളർന്നു. പക്ഷേ ജോലിയിലെയോ ബിസിനസ്‌ലെയോ ഒരു ബുദ്ധിമുട്ടും ചേട്ടൻ വീട്ടിൽ പറയില്ലായിരുന്നു.ബീന അഭിമുഖത്തിൽ പറയുന്നു. മരിക്കുന്നതിന് രണ്ട് ദിവസം മുന്നെ നഗരസഭയിൽ പോയിവന്ന ശേഷം മനസ്സ ആകെ തകന്ന അവസ്ഥയിലായതുകൊണ്ടാകും 'ആയുസ്സിലെ സ്വപ്നമാണ് ,അത് കാടുപിടിച്ചുകെടക്കുന്നത് കാണാനാകും വിധിയെന്ന് എന്നോട് പറഞ്ഞതെന്നു ബീന പറയുന്നു.ജൂൺ 18 നാ എല്ലാരും കൂടി എന്റെ വീട്ടിൽ പോയി. കുറേ നാളുകൾക്ക് ശേഷം ചേട്ടൻ നല്ല സന്തോഷത്തിലായിരുന്നു. പിറ്റേ ദിവസം എൻജിനിയറിനെ കാണാൻ പോകണം എന്നൊക്കെ എന്നോട് പറഞ്ഞിരുന്നു.പക്ഷേ രാവിലെ ഞാൻ ഉറക്കമുണർന്ന നോക്കുമ്പോൾ കാണുന്നത് ടെറസ്സിലേക്കു കയറുന്ന ഇരുമ്പ് ഗോവണിയിലെ അഴിയാകുരുക്കിൽ ജീവിതം അവസാനിപ്പിച്ച ചേട്ടനെയാണ്.കണ്ണീരോടെ ബീന പറയുന്നു.

നൈജീരിയയിൽ പണിയെടുക്കുമ്പോഴും നാടും ,വീടും, കമ്യൂണിസ്റ്റ് വിപ്ലവമായിരുന്നു ഏട്ടന്റെ മനസ്സിൽ മുഴുവനും. അതുകൊണ്ടു തന്നെ അവധിക്കു വന്നാൽ തിരികെ പോകാൻ വലിയ വിഷമമാണ് . അങ്ങനെയാണ് 35 സെന്റ സ്ഥലം വാങ്ങി വീടുവച്ചതും ജോലി രാജിവെച്ച് ചേട്ടനും ഞങ്ങളുമായി നാട്ടിൽ സ്ഥിരതാമസമാക്കിയത്. കണ്ണൂരിലെ അരയമ്പേത്ത് പാറയിൽ വീട്ടിലെ അഞ്ചു മക്കളിൽ നാലാമനാണ് സാജേട്ടൻ. അച്ഛനു ചിക്കമംഗളൂരുവിൽ തടി ബിസിനസ്സ് ആയതുകൊണ്ട് സാമ്പത്തികമായി പ്രശനങ്ങളൊന്നും അന്നെ ഇല്ലായിരുന്നു. ഇടതു അനുഭാവികളാണ് കുടുംബത്തെല്ലാവരും.ചേട്ടൻ 21 വയസ്സിലാണ് മുംബയിലെ ഒരു സ്വകാര്യ കമ്പിനിയിൽ ജോലിക്കു പ്രവേഷിച്ചത്.അവിടെ നിന്നാണ് ചേട്ടൻ നൈജീരിയയിലേക്ക് പോകുന്നതും. സത്യ പറഞ്ഞാൽ സാജേട്ടന്റെ ചേച്ചി ശ്രീലതയാണ് നൈജീരിയയിലേക്കുള്ള യാത്രക്കു കാരണമായത്.ബീന ഓർക്കുന്നു.

2002 ലാണ് ഞങ്ങളുടെ വിവാഹം.കള്ളന്മാരും കൊള്ളക്കാരും കുറച്ച് അധികമുള്ള നാടാണ് നൈജീരിയ. അതുകൊണ്ടുതന്നെ പുറത്തിറങ്ങാൻ തന്നെ എനിക്ക് പേടിയായിരുന്നു. ടുവിൽ കമ്പിനിയുടെ കൺട്രി മാനേജറായിരുന്നു. മാർക്കെറ്റിലേക്ക ്സാധനം എത്തിക്കുന്നത് ചേട്ടനായിരുന്നു . കൊള്ളക്കാർ തേക്ക് ചൂണ്ടി വണ്ടിതടയുമ്പോൾ കൊടുക്കാൻ ബുദ്ധിപുർവം അവർക്ക് കുറച്ച് പണം ഒരു ബാഗിൽ കരുതുമായിരുന്നു.കാരണം ഒരോരുപയുടെയും വില ചേട്ടനറിയാം ഭർത്താവിനെ കുറിച്ച് പറയുമ്പോൾ നൂറുനാവാണ് ബീനക്ക്. ഈ സന്തോഷങ്ങളെല്ലാം എന്നിൽ നിന്നു ഇല്ലാതായി.എന്റെ മക്കൾ മാത്രമാണ് ഇനിഎന്റെ ആശ്രയം .നഗരസഭയുടെ ധാർഷ്ട്യത്തിനും ചതിയിലും പിടിച്ചു നിൽകാനാവാതെയാണ് അച്ഛൻ പോയതെന്ന അവർക്കറിയാം . എല്ലാവരും ആശ്വാസ വാക്കുകൾ പറയുന്നുണ്ട് പക്ഷേ എന്റെ സങ്കടം എത്ര കരഞ്ഞാലും തീരുമോ?.....

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP