Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോക്കോ പൈലറ്റും അസിസ്റ്റന്റ് ലോക്കോ പൈലറ്റും മുതൽ ഗേറ്റ് കീപ്പർമാർ പോലും വനിതകൾ; മാർച്ച് എട്ടിന് വേണാട് എക്സ്‌പ്രസ് കുതിച്ചെത്തുക സ്ത്രീശക്തിയിൽ; അന്താരാഷ്ട്ര വനിതാദിനത്തിൽ വേണാട് എക്സ്‌പ്രസിനെ പൂർണമായും നിയന്ത്രിക്കുക വനിതകൾ

ലോക്കോ പൈലറ്റും അസിസ്റ്റന്റ് ലോക്കോ പൈലറ്റും മുതൽ ഗേറ്റ് കീപ്പർമാർ പോലും വനിതകൾ; മാർച്ച് എട്ടിന് വേണാട് എക്സ്‌പ്രസ് കുതിച്ചെത്തുക സ്ത്രീശക്തിയിൽ; അന്താരാഷ്ട്ര വനിതാദിനത്തിൽ വേണാട് എക്സ്‌പ്രസിനെ പൂർണമായും നിയന്ത്രിക്കുക വനിതകൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇക്കൊല്ലത്തെ അന്താരാഷ്ട്ര വനിതാദിനം ചരിത്രസംഭവമാക്കി മാറ്റാൻ ഇന്ത്യൻ റയിൽവെ. ചരിത്രത്തിൽ ആദ്യമായി കേരളത്തിൽ ഒരു ട്രെയിൻ പൂർണമായും വനിതകൾ നിയന്ത്രിക്കും. വേണാട് എക്സ്‌പ്രസാണ് ഇത്തരത്തിൽ വനിതകളുടെ നിയന്ത്രണത്തിൽ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുക. മാർച്ച് എട്ടിന് രാവിലെ 10.15-ന് വേണാട് എക്സ്പ്രസ് എറണാകുളത്ത് നിന്നും പുറപ്പെടുമ്പോൾ പൂർണ നിയന്ത്രണം സ്ത്രീകളുടെ കൈകളിലായിരിക്കും. അന്താരാഷ്ട്ര വനിതാദിനത്തിന്റെ ഭാഗമായാണിതെന്ന് മന്ത്രി കെ.കെ. ശൈലജ വാർത്താക്കുറിപ്പിൽ അറിയിച്ചു. ദക്ഷിണ റെയിൽവേ തിരുവനന്തപുരമാണ് ദൗത്യത്തിന് നേതൃത്വം നൽകുന്നത്.

ലോക്കോ പൈലറ്റ്, അസിസ്റ്റന്റ് ലോക്കോ പൈലറ്റ്, പോയിന്റ്‌സ്‌മെൻ, ഗേറ്റ് കീപ്പർ, ട്രാക്ക് വുമൻ എന്നിവരെല്ലാം വനിതകളായിരിക്കും. ടിക്കറ്റ് ബുക്കിങ് ഓഫീസ്, ഇൻഫർമേഷൻ സെന്റർ, സിഗ്നൽ, കാരേജ്, വാഗൺ എന്നീ വിഭാഗങ്ങളും നിയന്ത്രിക്കുക വനിതകളായിരിക്കും. ഇതിനു പുറമെ റെയിൽവേ സംരക്ഷണ സേനയിലെ വനിതാ ഉദ്യോഗസ്ഥരാവും സുരക്ഷയൊരുക്കുന്നത്. രാവിലെ 10.15ന് എറണാകുളം സൗത്തിൽ നിന്നും പുറപ്പെടുന്ന ട്രയിനിലെ വനിത ജീവനക്കാർക്ക് റെയിൽവേ സ്വീകരണവും ഒരുക്കിയിട്ടുണ്ട്.

ടി.പി. ഗൊറോത്തി ഈ ട്രെയിനിന്റെ ലോക്കോ പൈലറ്റും വിദ്യാദാസ് അസിസ്റ്റന്റ് ലോക്കോ പൈലറ്റുമായിരിക്കും. ഗാർഡായി എം. ഷീജ, ടി.ടി.ഇ. ആയി ഗീതാകുമാരി, പ്ലാറ്റ്‌ഫോം എസ്.എം. ആയി ദിവ്യ, ക്യാബിൻ എസ്.എം. ആയി നീതു, പോയിന്റ്‌സ്‌മെൻ ആയി പ്രസീദ, രജനി, മെക്കാനിക്കൽ സ്റ്റാഫ് ആയി സിന്ധു വിശ്വനാഥൻ, വി.ആർ. വീണ, എ.കെ. ജയലക്ഷ്മി, സൂര്യ കമലാസനൻ, ടി.കെ. വിനീത, ശാലിനി രാജു, അർച്ചന എന്നിവരും ഈ ട്രയിനിൽ ജോലിചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP