Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സർവീസുകൾ ക്രമേണ പുനരാരംഭിക്കുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര സർവീസുകൾ ഏതെല്ലാം രാജ്യങ്ങളിലേക്കെന്ന് വ്യക്തമാക്കി വ്യോമായാനമന്ത്രാലയം; 13 രാജ്യങ്ങളുമായി വ്യോമ ഗതാഗതം സ്ഥാപിക്കുന്നതിൽ ധാരണ

മറുനാടൻ ഡെസ്‌ക്‌

ന്യുഡൽഹി: അന്താരാഷ്ട്ര വിമാന സർവീസുകൾ ക്രമേണ പുനരാരംഭിക്കുന്ന സാഹചര്യത്തിൽ ഇന്ത്യക്കാർക്ക് പറക്കാൻ കഴിയുന്ന രാജ്യങ്ങളുടെ പട്ടികയിൽ സിവിൽ ഏവിയേഷൻ മന്ത്രാലയം കൂടുതൽ രാജ്യങ്ങളെ ഉൾപ്പെടുത്തി. 13 രാജ്യങ്ങളാണ് ഇപ്പോൾ പട്ടികയിൽ ആകെയുള്ളത്.

13 രാജ്യങ്ങളുമായി വ്യോമഗതാഗതം സ്ഥാപിക്കുന്നതിനായി ചർച്ചകൾ നടക്കുന്നുണ്ടെന്ന് സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിങ് പുരി നേരത്തെ അറിയിച്ചിരുന്നു.

ഇവയാണ് ആ രാജ്യങ്ങൾ

യുഎസ്
യുകെ
കാനഡ
ഖത്തർ
ഫ്രാൻസ്
ജർമ്മനി
അഫ്ഗാനിസ്ഥാൻ
യുഎഇ
മാലിദ്വീപ്
ഇറാഖ്
നൈജീരിയ
ബഹ്‌റൈൻ
ഇറാഖ്

പ്രത്യേക വ്യോമഗതാഗത കരാറിലൂടെ രണ്ട് രാജ്യങ്ങളിൽ നിന്നുമുള്ള നിശ്ചിത എണ്ണം എയർലൈനുകൾക്ക് പറക്കാനാവും. എങ്കിലും കരാറൊപ്പിട്ട ഇരു രാജ്യങ്ങളും തമ്മിലുള്ള യാത്രയ്ക്ക് മുമ്പോ ശേഷമോ യാത്രക്കാരെ മറ്റെവിടെ നിന്നെങ്കിലും പറക്കാൻ കരാർ അനുവദിക്കുന്നില്ല.

കൊറോണ കേസുകൾ പടരാതിരിക്കാൻ എല്ലാ രാജ്യങ്ങളും അന്താരാഷ്ട്ര വിമാനസർവീസുകൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. ഇതിന് ശേഷം ഓഗസ്റ്റ് മുതൽ വിമാനസർവീസുകൾ പുനരാരംഭിച്ചത് എയർ ബബിളുകൾ എന്നറിയപ്പെടുന്ന പ്രത്യേക വ്യോമഗതാഗത കരാർ മുഖേനയാണ്. ലോക്ഡൗൺ സമയത്ത് ആളുകളെ മടക്കിക്കൊണ്ടുവരാൻ മാത്രമേ രാജ്യങ്ങൾ അനുവദിച്ചിരുന്നുള്ളു.

യു.എസ്, യു.കെ, ജർമനി, ഫ്രാൻസ് എന്നിവയുമായി ഇന്ത്യ നേരത്തെ ഇത്തരത്തിൽ വ്യോമഗതാഗതം പുനഃസ്ഥാപിച്ചിരുന്നു. ബാക്കിയുള്ള രാജ്യങ്ങൾ അടുത്തിടെ ചേർത്തുവെന്നും കൂടുതൽ ലക്ഷ്യസ്ഥാനങ്ങൾ ഉടൻ ചേർക്കുമെന്നും മന്ത്രി പറഞ്ഞു.

ആളുകളെ മടക്കിക്കൊണ്ടുപോകുന്ന വിമാനങ്ങൾ വൺവേയാണ്. അവ ഒറ്റദിശയിലേക്ക് മാത്രമെ ആളുകളെ കൊണ്ടുപോകു. ഇവയിൽ കയറാൻ യാത്രക്കാർ എംബസിയിൽ രജിസ്റ്റർ ചെയ്യണം. എന്നാൽ എയർ ബബിൾ ഫ്ളൈറ്റുകളിൽ അങ്ങോട്ടും ഇങ്ങോട്ടും യാത്രചെയ്യാം. ഇതിനായി യാത്രക്കാർക്ക് നേരിട്ടോ അല്ലാതെയോ വിമാനക്കമ്പനികളുമായി ബന്ധപ്പെടാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP