ജനറേറ്റീവ് നിർമ്മിതബുദ്ധിയും വിദ്യാഭ്യാസത്തിന്റെ ഭാവിയും: അന്താരാഷ്ട്ര കോൺക്ലേവിന് 30നു തിരുവനന്തപുരത്ത് തുടക്കം

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: നിർമ്മിതബുദ്ധി (എ.ഐ) ഉന്നതവിദ്യാഭ്യാസരംഗത്ത് തുറന്നിടുന്ന ഭാവിസാധ്യതകൾ ചർച്ച ചെയ്യാൻ കേരളത്തിലെ ആദ്യ അന്താരാഷ്ട്ര കോൺക്ലേവ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നു. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ഐ.എച്ച്.ആർ.ഡി സംഘടിപ്പിക്കുന്ന കോൺക്ലേവ് സെപ്റ്റംബർ 30, ഒക്ടോബർ 1 തീയതികളിലായി ഐ.എം.ജിയിൽ നടക്കും. വിദ്യാഭ്യാസ, സാങ്കേതിക, നയരൂപീകരണ, വ്യവസായ, വാണിജ്യ രംഗങ്ങളിലെ വിശിഷ്ട വ്യക്തികൾ കോൺക്ലേവിൽ പങ്കെടുക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
നിർമ്മിതബുദ്ധി വിദ്യാഭ്യാസരംഗത്ത് വരുത്തുന്ന മാറ്റങ്ങളെയും അതിന്റെ പരിണിതഫലങ്ങളെയും കുറിച്ചു കോൺക്ലേവ് ചർച്ചചെയ്യുമെന്നു മന്ത്രി പറഞ്ഞു. രാജ്യത്തും വിദേശത്തുമുള്ള വിദ്യാഭ്യാസ വിചക്ഷണരും വാണിജ്യ, വ്യവസായ രംഗങ്ങളിലെ പ്രമുഖരും വിഷയമവതരിപ്പിക്കും. തുടർചർച്ചകളിലും അവർ പങ്കാളികളാകും. നിർമ്മിതബുദ്ധിയുടെ സാധ്യതകൾ ഉപയോഗിച്ച് ഉന്നതവിദ്യാഭ്യാസ രംഗത്ത് ഏറെ മുന്നേറ്റങ്ങൾക്കു തുടക്കം കുറിച്ചിട്ടുണ്ട്. നിർമ്മിതബുദ്ധിയുടെ സഹായം വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും സമയലാഭമുണ്ടാക്കുകയും, ജോലിഭാരം കുറയ്ക്കുകയും ചെയ്യുന്നു.
സമ്മേളനത്തിനു മുന്നോടിയായി കേരളത്തിലുടനീളമുള്ള ഐഎച്ച്ആർഡി എൻജിനിയറിങ് കോളജുകൾ, അപ്ലൈഡ് സയൻസ് കോളജുകൾ, പോളിടെക്നിക്കുകൾ, എക്സ്റ്റൻഷൻ സെന്ററുകൾ, ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂളുകൾ എന്നിവിടങ്ങളിൽ നിർമ്മിതബുദ്ധിയുമായി ബന്ധപ്പെട്ട സെമിനാറുകളും നടക്കുന്നുണ്ട്. ചാറ്റ് ജിപിറ്റി, ഡാൽ ഇ, ബാർഡ് തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് ശിൽപ്പശാലകൾ., ഐ.എച്ച്.ആർ.ഡി. സ്ഥാപനങ്ങളിലെയും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് നിർമ്മിതബുദ്ധി അടിസ്ഥാനമാക്കിയുള്ള ആപ്പ് നിർമ്മാണം, പോസ്റ്റർ നിർമ്മാണം മത്സരങ്ങളും കോൺക്ലേവിന്റെ ഭാഗമായി നടക്കും.
രജിസ്ട്രേഷൻ വഴി ഓൺലൈനായും 150 പേർക്ക് നേരിട്ടും പങ്കെടുക്കാവുന്ന വിധത്തിലാണ് ദ്വിദിന സമ്മേളനം സംഘടിപ്പിക്കുന്നത്. അദ്ധ്യാപകർ, വിദ്യാർത്ഥികൾ, വ്യവസായികൾ, സാങ്കേതിക വിദഗ്ദ്ധർ തുടങ്ങി വ്യത്യസ്ത ശ്രേണിയിലുള്ളവരെ ഒരേ വേദിയിൽ അണിനിരത്തുവാനും, നിർമ്മിതബുദ്ധി വിദ്യാഭ്യാസരംഗത്ത് വരുത്തുന്ന പരിവർത്തനങ്ങളെക്കുറിച്ച് അവബോധം നൽകാനും ഈ വിഷയങ്ങൾ വേണ്ട രീതിയിൽ കൈകാര്യം ചെയ്യാൻ അവരെ പ്രാപ്തരാക്കാനും കോൺക്ലേവ് സഹായകമാകുമെന്ന് മന്ത്രി പറഞ്ഞു.
ഡോ. ക്ലിഫ് കുസ്മാൾ (പ്രിൻസിപ്പൽ കൺസൾട്ടന്റ്, ഗ്രീൻ മാംഗോ അസോസിയേറ്റ്സ്, യു എസ് എ) 'ഒരു പടി പിറകോട്ട് രണ്ടടി മുന്നോട്ട്: ഭാവിയുടെ ഉൾക്കാഴ്ചകൾ പഴയ നവീകരണങ്ങളിൽ നിന്നും' എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിക്കും. ഡോ. വിരാജ് കുമാർ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്) 'ജനറേറ്റീവ് എ ഐ അദ്ധ്യാപനത്തിലും വിദ്യാർത്ഥികളെ വിലയിരുത്താനും ഉപയോഗിക്കുന്നതെങ്ങനെ' എന്ന വിഷയം അവതരിപ്പിക്കും. ഡോ. വള്ളിയപ്പൻ ഡേവിഡ് നടരാജൻ (യൂണിവേഴ്സിറ്റി ടെക്നോളജി മാരാ, മലേഷ്യ) 'പഠനത്തിലും ഗവേഷണത്തിലും നിർമ്മിതബുദ്ധിയുടെ അചഞ്ചലമായ വേഗത: ഉപകരണങ്ങളും നയങ്ങളും' എന്ന പ്രബന്ധം അവതരിപ്പിക്കും. ജയകൃഷ്ണൻ മഠത്തിൽ വാരിയം (എൻ പി ടി ഇ എൽ, ഐ ഐ റ്റി ചെന്നൈ) 'ഉന്നതവിദ്യാഭ്യാസത്തിൽ ഉയർന്ന ഭാഷാമാതൃകകളുടെ സാധ്യതകൾ എങ്ങനെ തുറക്കാം' എന്ന വിഷയമവതരിപ്പിക്കും.
ഡോ. അഷ്റഫ് എസ് (ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള) 'ജനറേറ്റീവ് നിർമ്മിതബുദ്ധിയുടെ കാലത്ത് സഹകാരിക ബുദ്ധി' (Collaborative Intelligence) എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിക്കും. ഡോ. അരുൺ സുരേന്ദ്രൻ (ട്രിനിറ്റി കോളേജ് ഓഫ് എഞ്ചിനീയറിങ്, തിരുവനന്തപുരം) 'അദ്ധ്യാപന -പഠന രംഗത്ത് ജനറേറ്റീവ് നിർമ്മിതബുദ്ധി ഭീഷണിയല്ല ഉപകരണമാണ്' എന്ന വിഷയമ അവതരിപ്പിക്കും. ഡോ. ദീപക് മിശ്ര (ഐ ഐ എസ് ടി, തിരുവനന്തപുരം) 'എഞ്ചിനീയറിങ് വിദ്യാഭ്യാസത്തിലും ഗവേഷണത്തിലും ജനറേറ്റീവ് നിർമ്മിതബുദ്ധി എങ്ങനെ പ്രയോജനപ്പെടുത്താം' എന്ന വിഷയം അവതരിപ്പിക്കും. റോബിൻ ടോമി (ടി സി എസ്) 'നിർമ്മിതബുദ്ധി നന്മയ്ക്ക്: ജനറേറ്റീവ് നിർമ്മിതബുദ്ധിയുടെ വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിൽ എങ്ങിനെ സ്വാധീനം ചെലുത്താം' എന്ന വിഷയം അവതരിപ്പിക്കും. ഡോ. അജിത്ത് അബ്രഹാം (പ്രോ-വൈസ് ചാൻസലർ, ബെന്നറ്റ് യൂണിവേഴ്സിറ്റി) 'നിർമ്മിതബുദ്ധി: പ്രയോഗങ്ങളും വെല്ലുവിളികളും അവസരങ്ങളും' എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിക്കും. ഡോ. സുനിൽ ടി ടി (ഡയറക്ടർ ഐ സി ഫോസ്) 'നിർമ്മിതബുദ്ധിയും എഞ്ചിനീയറിങ് വിദ്യാഭ്യാസവും' എന്ന വിഷയം അവതരിപ്പിക്കും. പാനൽ ചർച്ചകളിൽ പ്രൊഫ. ഡോ.അച്ചുത് ശങ്കർ എസ് നായർ, ഡോ കുഞ്ചെറിയ പി ഐസക്, ശ്രീ. അനൂപ് അംബിക, ഡോ.രാജശ്രീ എം എസ് എന്നീ വിദ്യാഭ്യാസവിചക്ഷണർ പങ്കെടുക്കും.
ജനറേറ്റീവ് നിർമ്മിത ബുദ്ധിയുടെ കാലത്ത് വിദ്യാഭ്യാസരംഗത്തിന്റെ സംശുദ്ധി, വിദ്യാഭ്യാസരംഗത്തെ ഐപിയും പ്ലേജിയറിസവും, ജെനെറേറ്റീവ് നിർമ്മിത ബുദ്ധിയുടെ കാലത്തെ അദ്ധ്യാപകപരിശീലനം, നിർമ്മിതബുദ്ധിയുടെ കാലത്ത് വിദ്യാർത്ഥികളെ വിലയിരുത്തൽ, വിദ്യാഭ്യാസ മൂല്യങ്ങൾ കാത്തുസൂക്ഷിക്കൽ, ജനറേറ്റീവ് എ ഐയുടെ ഉപയോഗമാതൃകകൾ തുടങ്ങിയവയെല്ലാം കോൺക്ലേവിൽ ചർച്ചയാകും. കോൺക്ലേവ് സംബന്ധിച്ച വിശദവിവരങ്ങൾ https://icgaife.ihrd.ac.in/ വെബ് സൈറ്റിൽ ലഭിക്കും. സെക്രട്ടേറിയറ്റിലെ പി.ആർ. ചേംബറിൽ നടന്ന വാർത്താ സ്മ്മേളനത്തിൽ ഐഎച്ച്ആർഡി ഡയറക്ടർ ഡോ. വി എ അരുൺകുമാറും പങ്കെടുത്തു.
- TODAY
- LAST WEEK
- LAST MONTH
- ഒക്ടോബർ 7-ലെ കൂട്ടക്കൊലയെക്കാൾ വലിയ 'വിമോചന യുദ്ധം' ഉടൻ വരുന്നു, അത് വിദൂരമല്ല; ഇസ്രയേലിനെതിരെ വീണ്ടും ഭീകരാക്രമണ ഭീഷണിയുമായി ഹമാസ്; കിബ്ബട്ട്സ് കൂട്ടക്കൊലയുടെ സൂത്രധാരനെ ഇല്ലാതാക്കി; ഇനി ലോകത്തിന്റെ ഏത് ഭാഗത്താണെങ്കിലും ഉന്നത ഹമാസ് നേതാക്കളെ മുഴുവൻ വധിക്കുമെന്ന് ഇസ്രയേൽ
- 67 വയസ്സുള്ള രണ്ടു കാലുകൾക്കും അസുഖമുള്ള അമ്മ; അച്ഛൻ മരിച്ചിട്ട് പോലും വീട്ടിലേക്ക് വരാത്ത മകളെ കുറിച്ച് പറയുന്നത് നിർവ്വികാരത്തോടെ; ഓയൂരിലെ തട്ടിക്കൊണ്ടു പോകൽ പൊറുക്കാൻ കഴിയാത്ത ക്രൂരത; 11 സെന്റും വീടും അച്ഛനെ പറ്റിച്ച് ചാത്തന്നൂരിലെ മരുമകൾ എഴുതി വാങ്ങിയത് തന്ത്രത്തിൽ; അനിതാ കുമാരിയുടെ കുണ്ടറ കന്യാകുഴിയിലെ കുടുംബ വീട്ടിൽ കണ്ടത് വേദന മാത്രം
- 'അമ്മേ, ഇഫയെ സഹായിക്കൂ.. ചൂടു ലാവ ദേഹത്തു വീണു പൊള്ളിയടർന്ന ശരീരവുമായി അവർ സഹായം അഭ്യർത്ഥിച്ചു; ഇന്തോനേഷ്യയിലെ അഗ്നിപർവ്വത സ്ഫോടനത്തിൽ രക്ഷപെട്ടവരുടെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്; ഭീകര ദൃശ്യങ്ങൾ പകർത്തി സന്ദേശങ്ങൾ അയച്ചു; മരിച്ചത് 11 പേർ
- കേരളത്തിനുള്ള വായ്പാ പരിധിയിൽ ഇളവില്ലെന്ന് കേന്ദ്ര പറഞ്ഞതോടെ കേരളത്തിന്റെ പ്രതിസന്ധി മൂർച്ഛിക്കും; എല്ലാ സംസ്ഥാനങ്ങൾക്കും ഒരേ മാനദണ്ഡമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ; ലൈഫ് മിഷൻ പദ്ധതിയിൽ കേന്ദ്രം തരുന്നത് 72,000 രൂപ; എന്നിട്ട് ലോഗോയും വേണമെന്ന് പറയുന്നത് അംഗീകരിക്കില്ലെന്ന് കേരളം
- സുഹൃത്തിനൊപ്പം സ്കൂട്ടർ ഓടിക്കാൻ പഠിക്കുന്നതിനിടെ ആക്രമണം; യുവതിയെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കി; ഏറ്റുമുട്ടലിലൂടെ അഞ്ച് പ്രതികളെ പിടികൂടി യുപി പൊലീസ്
- അന്വേഷണം ഇവിടം കൊണ്ട് അവസാനിപ്പിക്കരുത്; ഇതിന്റെ പിന്നിൽ ആരൊക്കെയോ ഉണ്ട്; അഞ്ച് ലക്ഷം രൂപ ഉണ്ടാക്കാൻ വേണ്ടി മാത്രമാണ് തട്ടിക്കൊണ്ടു പോകൽ എന്നു വിശ്വസിക്കാൻ പ്രയാസം; ഓയൂരിലെ കുട്ടിയുടെ പിതാവ് മറുനാടനോട്
- 'മുഖ്യമന്ത്രീ, എനിക്കൊരു കാര്യം പറയാനുണ്ട്'; ഉച്ചത്തിൽ വിളിച്ചു പറഞ്ഞ് നവകേരള വേദിയിലേക്ക് ഓടിക്കയറാൻ ശ്രമിച്ചു യുവാവ്; പിടികൂടി പൊലീസ്; മുഖ്യമന്ത്രിയെ കൈയടിച്ച് സ്വീകരിക്കണമെന്ന് അവതാരക; പറഞ്ഞ് കൈയടിപ്പിക്കേണ്ടെന്ന് പിണറായി! നവകേരള യാത്രാ വിശേഷങ്ങൾ ഇങ്ങനെ
- 1990ലെ പത്താംക്ലാസുകാർ; പഠിക്കുന്ന സമയത്ത് വെറും സഹപാടികൾ; പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ വാട്സാപ്പിലെത്തിയപ്പോൾ അവിവാഹിതരെ തിരിച്ചറിഞ്ഞ കൂട്ടുകാർ; പഠിച്ച സ്കൂളിൽ മിന്നുകെട്ടു; രാജേഷും ഷൈനിയും ഒരുമിച്ചത് സൗഹൃദ കരുത്തിൽ; കണ്ണൂരിലെ 'ചാലയിൽ' അപൂർവ്വ മാംഗല്യം
- വിലക്ക് ലംഘിച്ച് നവകേരള സദസിലെത്തി; എ വി ഗോപിനാഥിനെ സസ്പെൻഡ് ചെയ്തു കോൺഗ്രസ്
- രേഖാചിത്രം തെറ്റാൻ കാരണം തന്റെ സമയദോഷം! കടയിൽ എത്തുന്ന കൂട്ടുകാർക്ക് ഇപ്പോൾ ചായ വേണ്ട; ചോദിക്കുന്നത് ഫോൺ....! വന്നത് പത്മകുമാറെന്ന് കിഴക്കനേലയിലെ കടയുടമ ഉറപ്പിച്ചു പറയുന്നു; പഠിച്ചത് അറിയാത്തവർക്ക് ഫോൺ കൊടുക്കരുതെന്ന പാഠം; ഗിരിജാ കുമാരിയും കുടുംബവും മറുനാടനോട് മനസ്സ് തുറക്കുമ്പോൾ
- പ്രിഡിഗ്രി പ്രണയം ഒളിച്ചോട്ടമായി; ചാത്തന്നൂരിലെ മരുമകൾ സ്വന്തം അച്ഛനേയും അമ്മയേയും വഞ്ചിച്ച് വീടും വസ്തുവും എഴുതി വാങ്ങി; അച്ഛൻ മരിച്ചിട്ടും പോകാത്ത മകൾ പെറ്റമ്മയെ വീട്ടിൽ നിന്നും ആട്ടിയോടിച്ചത് പട്ടിക്കൂട്ടത്തെ തുറന്ന് വിട്ട്; ഓയൂരിലെ മാസ്റ്റർ ബ്രെയിൻ പണത്തിനായി എന്തും ചെയ്യും! കന്യാകുഴിക്കാരി അനിതയുടെ കഥ
- കൊല്ലത്തെ കുട്ടിയെ തിരിച്ചു കിട്ടി; തട്ടിക്കൊണ്ടു പോയവർ കൊല്ലം ആശ്രാമം മൈതാനത്തിൽ കുട്ടിയെ ഉപേക്ഷിച്ച് മുങ്ങി; കുട്ടിയെ പൊലീസ് സംരക്ഷണയിലാക്കി; കേരളം മുഴുവൻ പരിശോധനയിലേക്ക് പോയപ്പോൾ തട്ടിക്കൊണ്ടു പോയവർക്ക് രക്ഷപ്പെടാനാകില്ലെന്ന് വ്യക്തമായി; ആ കുട്ടി താമസിയാതെ ഓയൂരിൽ തിരിച്ചെത്തും; പ്രാർത്ഥന ഫലിക്കുമ്പോൾ
- കുട്ടികളെ തട്ടിയെടുക്കാനുള്ള കുബുദ്ധി അനിതാ കുമാരിയുടേത്; പാരിജാതം ജീവിച്ചിരുന്നപ്പോൾ പത്മകുമാറിന് രണ്ടു മനസ്സ്; മകൾ ആദ്യം എതിർത്തതും നിർണ്ണായകമായി; അമ്മൂമ്മ മരിച്ചതിന് പിന്നാലെ യൂ ട്യൂബിന്റെ ഡീ മോണിടൈസേഷൻ കൂടിയെത്തിയതോടെ അനുപമയും കൂടെ കൂടി; ഓയൂരിലേത് ചാത്തന്നൂരിലെ പെൺ ബുദ്ധി!
- തെലങ്കാനയിൽ, കാമാറെഡ്ഡിയിൽ ഇപ്പോൾ താരം ബിജെപിയുടെ വെങ്കട്ട രമണ റെഡ്ഡി; മണ്ഡലത്തിൽ കെ സി ആറിനെയും കോൺഗ്രസ് അദ്ധ്യക്ഷൻ രേവന്ത് റെഡ്ഡിയെയും അട്ടിമറിച്ചത് ഈ കോടീശ്വരൻ; ആരാണ് വെങ്കട്ട രമണ ?
- 67 വയസ്സുള്ള രണ്ടു കാലുകൾക്കും അസുഖമുള്ള അമ്മ; അച്ഛൻ മരിച്ചിട്ട് പോലും വീട്ടിലേക്ക് വരാത്ത മകളെ കുറിച്ച് പറയുന്നത് നിർവ്വികാരത്തോടെ; ഓയൂരിലെ തട്ടിക്കൊണ്ടു പോകൽ പൊറുക്കാൻ കഴിയാത്ത ക്രൂരത; 11 സെന്റും വീടും അച്ഛനെ പറ്റിച്ച് ചാത്തന്നൂരിലെ മരുമകൾ എഴുതി വാങ്ങിയത് തന്ത്രത്തിൽ; അനിതാ കുമാരിയുടെ കുണ്ടറ കന്യാകുഴിയിലെ കുടുംബ വീട്ടിൽ കണ്ടത് വേദന മാത്രം
- എല്ലാം അനുപമ അറിഞ്ഞോ? കിഡ്നാപ്പിങ് കേസിലെ മാസ്റ്റർ ബ്രെയിനെന്ന് പറയുന്ന അമ്മ അനിതാ കുമാറിയേക്കാൾ വലിയ കള്ളിയോ? യു ടൂബിനെ കബളിപ്പിച്ചതു പോലെ പൊലീസിനെയും കബളിപ്പിച്ചോ? സഹതാപം ഉറപ്പിക്കാനും തന്ത്രങ്ങൾ; 'അനുപമ പത്മന്റെ' യു ടൂബ് ചാനലിലും നിറയുന്നത് തട്ടിപ്പുകൾ
- കിഡ്നാപ്പിങ്ങിനായി റാംജിറാവ് സ്പീക്കിങ് സിനിമ മൂവരും കണ്ടത് 10 തവണ; ദൃശ്യത്തിലേത് പോലെ ക്രൈമിൽ പുറത്തുനിന്ന് ആരെയും ഉൾപ്പെടുത്താതിരിക്കാനും ശ്രദ്ധ വച്ചു; പത്മകുമാറും കുടുംബവും തട്ടിക്കൊണ്ടുപോകലിന് ഇറങ്ങി പുറപ്പെട്ടത് ഒരുമാസത്തെ ആസൂത്രണത്തിന് ശേഷം; കച്ചവടം പൊട്ടിയതോടെ ഒന്നര കോടിയുടെ ബാധ്യത; കുട്ടിയുടെ അച്ഛനോട് അഞ്ച് ലക്ഷം വാങ്ങിയെന്നതിനും സ്ഥിരീകരണമില്ല
- അഖില ഹാദിയയും ഷെഫിൻ ജഹാനും ബന്ധം വേർപിരിഞ്ഞു; മറ്റൊരാളെ വിവാഹം കഴിച്ചുവെന്നും പിതാവ് അശോകൻ; മാതാപിതാക്കളോടു പോലും പറയാതെ മകൾ മറ്റൊരു വിവാഹം കഴിച്ചതിൽ ദുരൂഹത; കേന്ദ്ര ഏജൻസികളും പൊലീസും അന്വേഷിക്കണമെന്നും കോടതിയെ അറിയിക്കുമെന്നും അശോകൻ
- ഗോപാലനാചാരിയുടെ ഏക മകൻ; അച്ഛൻ മരിച്ചപ്പോൾ അമ്മയ്ക്ക് ആശ്രിത നിയമനത്തിൽ ആർടിഒയിൽ ജോലി കിട്ടി; ആറു മാസം മുമ്പുള്ള അമ്മയുടെ മരണ ശേഷം വഴിമാറി നടന്ന മകൻ; ബിടെക് നേടിയിട്ടും ബിസിനസ്സിലേക്ക് തിരിഞ്ഞ മിടുക്കൻ; ബേക്കറിയും ഫാമും പട്ടികളുമായി നടന്ന പത്മകുമാർ; 'പാരിജാതം' ഇഫക്ടും ചർച്ചകളിൽ
- 'കല്ലുവാതുക്കലിൽ നിന്നും അവർ ഓട്ടോയിൽ കയറി കിഴക്കനേല ഭാഗത്ത് ഇറങ്ങി'; പേടിച്ചാണ് പറയാതിരുന്നതെന്ന് ഓട്ടോ ഡ്രൈവർ; കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതികളെക്കുറിച്ച് നിർണായക വിവരം; ക്രൈംബ്രാഞ്ച് സംഘം കുട്ടിയുടെ വീട്ടിൽ; റെജിയോട് വിവരങ്ങൾ തിരക്കുന്നു
- അഞ്ചു വയസ്സുകാരി സ്കൂട്ടർ ഇടിച്ചു മരിച്ച സംഭവം; സ്കൂട്ടർ ഓടിച്ചതും പിന്നിൽ ഇരുന്നതും പ്രായപൂർത്തിയാകാത്ത കുട്ടികൾ; വിദ്യാർത്ഥികൾ യാത്രചെയ്തത് സഹപാഠിയുടെ അമ്മയുടെ സ്കൂട്ടറിൽ: ഉടമയായ യുവതിക്കെതിരെ കേസ് എടുത്ത് പൊലീസ്
- മണിക്കൂറിൽ 320 കിലോമീറ്റർ വേഗതയിൽ ഓടുന്ന ബുള്ളറ്റ് ട്രെയിൻ; തിരുവനന്തപുരത്ത് നിന്ന് കാസർഗോഡ് വരെ എത്താൻ വേണ്ടി വരിക മൂന്ന് മണിക്കൂറിൽ താഴെ സമയം; ഡൽഹി-തിരുവനന്തപുരം ബുള്ളറ്റ് ട്രെയിൻ ഉടൻ പ്രഖ്യാപിച്ചേക്കും; കെ റെയിലുമായി സഹകരണത്തിന് കേന്ദ്രം; കെവി തോമസ് നിർണ്ണായക നീക്കങ്ങളിൽ
- വീട്ടിൽ തുടങ്ങിയ സാമ്പത്തിക തർക്കം; ബന്ധുക്കൾ ഉള്ളതിനാൽ സിൽവർ ഹോണ്ടയിൽ യാത്ര തുടങ്ങി; പാതി വഴിക്ക് തർക്കം മൂത്തു; പിൻസീറ്റിൽ ഇരുന്ന മീരയ്ക്ക് നേരെ നിറയൊഴിച്ച് പ്രതികാരം; പള്ളി പാർക്കിംഗിൽ കാർ ഒതുക്കി പൊലീസിനെ വരുത്തിയതും അമൽ റെജി; ഷിക്കാഗോയിൽ ആ രാത്രി സംഭവിച്ചത്
- സർക്കാർ ജീവനകകാരുടെ ക്ഷാമബത്ത കുടിശ്ശികയിൽ വിധി പഠിക്കാൻ ധനവകുപ്പ്; വേണ്ടത് 23,000 കോടി രൂപ; കുടിശ്ശിക എന്നുനൽകും എന്നതിൽ ഉറപ്പു നൽകാനാവാതെ സർക്കാർ; സർക്കാർ അറിയിച്ചില്ലെങ്കിൽ സ്വന്തം നിലയ്ക്ക് തീയതി തീരുമാനിക്കാൻ ട്രിബ്യൂണൽ
- പ്രിഡിഗ്രി പ്രണയം ഒളിച്ചോട്ടമായി; ചാത്തന്നൂരിലെ മരുമകൾ സ്വന്തം അച്ഛനേയും അമ്മയേയും വഞ്ചിച്ച് വീടും വസ്തുവും എഴുതി വാങ്ങി; അച്ഛൻ മരിച്ചിട്ടും പോകാത്ത മകൾ പെറ്റമ്മയെ വീട്ടിൽ നിന്നും ആട്ടിയോടിച്ചത് പട്ടിക്കൂട്ടത്തെ തുറന്ന് വിട്ട്; ഓയൂരിലെ മാസ്റ്റർ ബ്രെയിൻ പണത്തിനായി എന്തും ചെയ്യും! കന്യാകുഴിക്കാരി അനിതയുടെ കഥ
- ലോകത്തിലെ ബേബി ക്ലോത്ത് നിർമ്മാണത്തിൽ ഒന്നാമൻ കേരളത്തിലെ ഈ കമ്പനി; അമേരിക്കയിൽ കുട്ടികളിൽ ഏറെയും ധരിക്കുന്നത് ഈ വസ്ത്രങ്ങൾ; തെലങ്കാനയിലെ ഫാക്ടറി സജ്ജമാവുന്നതോടെ പ്രതിദിനശേഷി 14 ലക്ഷമാവും; സാബു എം ജേക്കബിന് ഇത് മധുര പ്രതികാരം; പിണറായി ഓടിച്ച കിറ്റെക്സ് ലോകം കീഴടക്കുമ്പോൾ!
- റോബിൻ ബസിനു പിന്നാലെ യുകെ മലയാളി സിബി തോമസിന്റെ ഹോളി മരിയ ബസിനും സർക്കാരിന്റെ മിന്നൽ പൂട്ട്; കോവിഡ് കാലത്തു വായ്പ്പക്കാരിൽ നിന്നും ബസിനെ ഒളിപ്പിച്ചു നിർത്തിയ സിബി യുകെയിലേക്ക് പറന്നത് ബസുകൾ ഷെഡിൽ കിടക്കാതിരിക്കാൻ; ബസ് പിടിച്ചെടുക്കൽ ചർച്ച തുടരുമ്പോൾ
- ലണ്ടനിൽ മലയാളി നഴ്സിന് അപ്രതീക്ഷിത വിയോഗം; കഴിഞ്ഞാഴ്ച സ്ഥിരീകരിച്ച അർബുദത്തിനു പിന്നാലെ ആദ്യ കീമോയ്ക്ക് ബുക്ക് ചെയ്ത് കാത്തിരിക്കവേ മരണമെത്തിയത് നടുവേദനയുടെ രൂപത്തിൽ; 38കാരി ജെസ് എഡ്വിന്റെ മരണം വിശ്വസിക്കാനാകാതെ മലയാളി സമൂഹം
- കൊല്ലത്തെ കുട്ടിയെ തിരിച്ചു കിട്ടി; തട്ടിക്കൊണ്ടു പോയവർ കൊല്ലം ആശ്രാമം മൈതാനത്തിൽ കുട്ടിയെ ഉപേക്ഷിച്ച് മുങ്ങി; കുട്ടിയെ പൊലീസ് സംരക്ഷണയിലാക്കി; കേരളം മുഴുവൻ പരിശോധനയിലേക്ക് പോയപ്പോൾ തട്ടിക്കൊണ്ടു പോയവർക്ക് രക്ഷപ്പെടാനാകില്ലെന്ന് വ്യക്തമായി; ആ കുട്ടി താമസിയാതെ ഓയൂരിൽ തിരിച്ചെത്തും; പ്രാർത്ഥന ഫലിക്കുമ്പോൾ
- ഫ്ലൈറ്റിൽ അധികമാർക്കും അറിയാത്തഒരു രഹസ്യ ബട്ടൺ ഉണ്ടെന്ന് അറിയാമോ? വിമാനയാത്ര കൂടുതൽ സുഖകരമാക്കുവാൻ സീറ്റിൽ ഒളിഞ്ഞിരിക്കുന്ന ഈ സംഗതി അറിഞ്ഞിരിക്കുക; ഒരു ഫ്ലൈറ്റ് അറ്റൻഡിന്റെ വീഡിയോ വൈറലാകുമ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍