Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

സ്വാതന്ത്ര്യദിനം അടിപൊളിയാക്കാൻ വാടകയ്‌ക്കെടുത്ത കുതിരയുടെ പുറത്ത് ദേശീയ പതാക പുതച്ചു; 50 ഓട്ടോ റിക്ഷ ഡ്രൈവർമാർക്കെതിരെ കേസ്; 16 പേരെ അറസ്റ്റു ചെയ്തു

സ്വാതന്ത്ര്യദിനം അടിപൊളിയാക്കാൻ വാടകയ്‌ക്കെടുത്ത കുതിരയുടെ പുറത്ത് ദേശീയ പതാക പുതച്ചു; 50 ഓട്ടോ റിക്ഷ ഡ്രൈവർമാർക്കെതിരെ കേസ്; 16 പേരെ അറസ്റ്റു ചെയ്തു

അമ്പലവയൽ: സ്വാതന്ത്ര്യദിനം അടിപൊളിയായി ആഘോഷിക്കാൻ ശ്രമിച്ചപ്പോൾ വയനാട്ടിലെ ഒരു വിഭാഗം ഓട്ടോറിക്ഷാ ഡ്രൈവർമാർ പുലിവാല് പിടിച്ചു. സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി അമ്പലവയൽ ടൗണിൽ സംഘടിപ്പിച്ച റാലിയിൽ കുതിരയെ ദേശീയ പതാക പുതപ്പിച്ചതിനെ തുടർന്ന് 50 പേർക്കെതിരെ പൊലീസ് കേസെടുത്തു. ഓട്ടോറിക്ഷാ ഡ്രൈവർമാരായ 16 പേരെ പൊലീസ് അറസ്റ്റു ചെയ്യുകയും ചെയ്തു. ദേശീയ പതാകയോടെ അനാദരവ് കാണിച്ച സംഭവത്തിലാണ് അറസ്റ്റ്. ശ്രീജേഷ്, പ്രസാദ്, ഷിജു, അഭിജിത്ത്, പ്രജിത്ത്, വിനേഷ്, അരുൺജിത്ത്, രാഹുൽ, വിപിൻ, വിജേഷ്, സുദേഷ്, ശ്യാംകുമാർ, ധനേഷ്, ഷിജിത്ത്, അനൂപ്, മനോജ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മാനന്തവാടി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കിയ ശേഷം ഇവരെ ജാമ്യത്തിൽ വിട്ടു.

'ദേശീയ ബഹുമതിയെ അപമാനിക്കൽ' 1971ലെ സെക്ഷൻ രണ്ട് പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. ദേശീയപതാകയോട് അനാദരവ് കാണിച്ചതിന്റെ പേരിൽ റാലിയിൽ പങ്കെടുത്ത 50ഓളം ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ പേരിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച സംയുക്ത ഓട്ടോഡ്രൈവേഴ്‌സ് യൂണിയൻ അമ്പലവയൽ ടൗണിൽ നടത്തിയ റാലിയിലാണ് പ്രദർശനം നടന്നത്.

വാഹനങ്ങൾക്ക് മുമ്പിലായി നിർത്തിയ കുതിരയെ പതാക പുതപ്പിക്കുകയായിരുന്നു. രാവിലെ 9.30ഓടെ വടുവഞ്ചാൽ റോഡിലെ കൃഷിവിജ്ഞാന കേന്ദ്രത്തിന് സമീപത്തു നിന്നാണ് റാലി ആരംഭിച്ചത്. ബസ് സറ്റാൻഡ് പരിസരം ചുറ്റി റാലി പൊലീസ് സ്‌റ്റേഷനു മുന്നിലെത്തിയപ്പോൾ കുതിരയുടെ പുറത്തു നിന്നും പതാക മാറ്റാൻ പൊലീസ് നിർദ്ദേശം നൽകിയിരുന്നു.

എന്നാൽ, പിന്നീട് 200 മീറ്റർ പിന്നിട്ട് മ്യൂസിയം ജംഗ്ഷനിലെത്തിയപ്പോഴാണ് യൂണിയൻ ഭാരവാഹികൾ പതാക മാറ്റിയത്. സംഭവം വിവാദമായതോടെ ഉച്ചയ്ക്ക് രണ്ട് മണിയോടെ കണ്ടാലറിയാവുന്ന അമ്പതോളം പേർക്കെതിരെ അമ്പലവയൽ പൊലീസ് കേസെടുക്കുകയായിരുന്നു. തുടർന്ന് വെള്ളിയാഴ്ച വൈകിട്ടോടെ 12 പേരും ശനിയാഴ്ച രാവിലെ നാലുപേരും പൊലീസ് സ്‌റ്റേഷനിൽ ഹാജരാവുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP