Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202119Tuesday

സമുദ്രസേതു ദൗത്യത്തിന്റെ ഭാഗമായി മാലിദ്വീപിൽ നിന്നും ഐ.എൻ.എസ് ജലാശ്വ കൊച്ചിയിലെത്തി; കപ്പലിൽ ഉള്ളത് 487 മലയാളികൾ; മൂന്ന് യാത്രക്കാർക്ക് കോവിഡ് രോഗ ലക്ഷണങ്ങൾ

സമുദ്രസേതു ദൗത്യത്തിന്റെ ഭാഗമായി മാലിദ്വീപിൽ നിന്നും ഐ.എൻ.എസ് ജലാശ്വ കൊച്ചിയിലെത്തി; കപ്പലിൽ ഉള്ളത് 487 മലയാളികൾ; മൂന്ന് യാത്രക്കാർക്ക് കോവിഡ് രോഗ ലക്ഷണങ്ങൾ

സ്വന്തം ലേഖകൻ

കൊച്ചി: കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ വിദേശത്തു കുടുങ്ങിയവരെ നാട്ടിലെത്തിക്കാൻ വേണ്ടി കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന സമുദ്ര സേതു ദൗത്യത്തിന്റെ ഭാഗമായി മാലിദ്വീപിൽ നിന്നുള്ള ഇന്ത്യാക്കാരുമായി ഐ.എൻ. എസ് ജലാശ്വ കൊച്ചി തുറമുഖത്ത് എത്തി. ഐ.എൻ.എസ് ജലാശ്വയിലെ 588 യാത്രക്കാരിൽ 487 പേർ മലയാളികളാണ്.

യാത്രക്കാരിൽ എറണാകുളം ജില്ലക്കാരായ 68 പേരാണ് ഉള്ളത്. ആലപ്പുഴ -46, ഇടുക്കി- 23, കണ്ണൂർ -16, കാസർഗോഡ് -16, കൊല്ലം 54, കോട്ടയം -19, കോഴിക്കോട് -18, മലപ്പുറം -2, പാലക്കാട് -35, പത്തനംതിട്ട -9, തിരുവനന്തപുരം -120 വയനാട് -11, തൃശൂർ -50 എന്നിങ്ങനെയാണ് വിവിധ ജില്ലകളിൽ നിന്നുള്ള യാത്രക്കാരുടെ എണ്ണം.

രോഗലക്ഷണങ്ങൾ കണ്ടെതിനെ തുടർന്ന് മൂന്നു പേരെ കരുവേലിപ്പടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കാട്, തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിന്നുള്ളവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എറണാകുളം ജില്ലയിലെ വിവിധ കോവിഡ് കെയർ സെന്ററുകളിലായി 47 പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP