Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നഷ്ടമായത് മലയാള സിനിമയിലെ പകരക്കാരില്ലാത്ത അഭിനയ ചക്രവർത്തിയെ: ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ

നഷ്ടമായത് മലയാള സിനിമയിലെ പകരക്കാരില്ലാത്ത അഭിനയ ചക്രവർത്തിയെ: ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ

സ്വന്തം ലേഖകൻ

തൃശ്ശൂർ: നടൻ ഇന്നസെന്റിന്റെ നിര്യാണത്തോടെ നഷ്ടമായത് മലയാള ചലച്ചിത്ര രംഗത്തെ പകരക്കാരില്ലാത്ത അഭിനയചക്രവർത്തിയെയെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. വേഷം ഏതായാലും തന്മയത്വത്തോടെ തന്റേതായ ശൈലിയിൽ അഭിനയിച്ച് ആസ്വാദകരെ രസിപ്പിക്കുന്ന നടനായിരുന്നു ഇന്നസെന്റെന്നും ഡെപ്യൂട്ടി സ്പീക്കർ കൂട്ടിച്ചേർത്തു. ഇന്നസെന്റ് അഭ്രപാളിയിൽ അനശ്വരമാക്കിയ വാര്യർക്കും കിട്ടുണ്ണിക്കും കെ കെ ജോസഫിനുമെല്ലാം മലയാളി ഉള്ള കാലത്തോളം നമ്മുടെ മനസിൽ ഇടം ഉണ്ടാകുമെന്നും ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു.

'തനിക്ക് മരണമില്ലെടോ വാര്യരെ' എന്ന് രാവണപ്രഭുവിൽ മോഹൻലാൽ പറഞ്ഞത് പോലെ കാലമെത്ര കഴിഞ്ഞാലും അദ്ദേഹം അരങ്ങിൽ ബാക്കി വച്ച കഥാപാത്രങ്ങളിലൂടെ ഇന്നസെന്റ് മരണമില്ലാതെ ജീവിക്കുമെന്നും ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP