Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കത്വ-ഉന്നാവ ഫണ്ട് പിരിവ്: യൂത്ത് ലീഗ് നേതാക്കളുടെ കണക്കുകൾ വ്യാജം; തെളിവുകൾ നിരത്തി ഐഎൻഎൽ നേതാക്കൾ

കത്വ-ഉന്നാവ ഫണ്ട് പിരിവ്: യൂത്ത് ലീഗ് നേതാക്കളുടെ കണക്കുകൾ വ്യാജം; തെളിവുകൾ നിരത്തി ഐഎൻഎൽ നേതാക്കൾ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കത്വ, ഉന്നാവ് ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് നേതാക്കൾ പൊതുസമൂഹത്തിനുമുമ്പാകെ അവതരിപ്പിച്ച കണക്കുകൾ വ്യാജമാണെന്ന് ഐ.എൻ.എൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എൻ.കെ. അബ്ദുൽ അസീസ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

ബാങ്ക് റോഡിലെ പഞ്ചാബ് നാഷനൽ ബാങ്ക് ശാഖയിലെ അക്കൗണ്ടിലേക്ക് 39,33,697 രൂപയാണ് ആകെ വന്നത് എന്നാണ് നേതാക്കൾ വെളിപ്പെടുത്തിയത്. എന്നാൽ, അക്കൗണ്ടിൽ മൊത്തം 69,51,155 രൂപ എത്തിയിരുന്നു. ഇത് തെറ്റാണെങ്കിൽ തെളിയിക്കാൻ യൂത്ത് ലീഗിനെ വെല്ലുവിളിക്കുകയാണ്.അക്കൗണ്ടിൽ 221 നിക്ഷേപവും 50 പിൻവലിക്കലുമാണ് നടന്നത്. ഫണ്ടിൽനിന്ന് രോഹിത് വെമുലയുടെ മാതാവ് രാധിക വെമുല മുതൽ മുസ്ലിം ലീഗിന്റെ അക്കൗണ്ടിലേക്കുവരെ പണം അയച്ചിട്ടുണ്ട്. ലീഗിന്റെ അക്കൗണ്ടിലേക്ക് അരലക്ഷം രൂപയാണ് അയച്ചത്. ഇതെല്ലാം തുക വകമാറ്റിയതിന്റെ തെളിവാണ്. ജില്ല ജനറൽ സെക്രട്ടറി എം. ഷർമത്ത് ഖാനും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP