Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വ്യവസായങ്ങൾ തുടങ്ങാൻ അപേക്ഷിച്ചാൽ 30 ദിവസത്തിനകം എല്ലാ അനുമതികളും നൽകും; സമാനസ്വഭാവമുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ ലയിപ്പിക്കും; വിദേശത്ത് നിന്നും മടങ്ങുന്നവരുടെ സ്ഥാപനങ്ങൾക്ക് പ്രത്യേക പരിഗണന; കേരളത്തെ വ്യവസായ സൗഹൃദ സ്ഥാപനമാക്കാൻ ഒരുങ്ങി ഇപി ജയരാജൻ

വ്യവസായങ്ങൾ തുടങ്ങാൻ അപേക്ഷിച്ചാൽ 30 ദിവസത്തിനകം എല്ലാ അനുമതികളും നൽകും; സമാനസ്വഭാവമുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ ലയിപ്പിക്കും; വിദേശത്ത് നിന്നും മടങ്ങുന്നവരുടെ സ്ഥാപനങ്ങൾക്ക് പ്രത്യേക പരിഗണന; കേരളത്തെ വ്യവസായ സൗഹൃദ സ്ഥാപനമാക്കാൻ ഒരുങ്ങി ഇപി ജയരാജൻ

തിരുവനന്തപുരം: സംസ്ഥാനത്തു വ്യവസായ നിക്ഷേപത്തിനായി അപേക്ഷിച്ചാൽ 30 ദിവസത്തിനകം എല്ലാ അനുമതികളും ഉറപ്പു നൽകാൻ ഇടത് സർക്കാർ തത്വത്തിൽ തീരുമാനിച്ചു. ഇതുൾപ്പെടുത്തിയുള്ള പുതിയ വ്യവസായ നയം ഉടൻ പ്രഖ്യാപിക്കും.പുതിയ നയത്തിൽ വ്യവസായങ്ങൾക്ക് അതിവേഗ അനുമതി സാധിക്കുന്ന തരത്തിൽ നടപടിക്രമങ്ങൾ ലഘൂകരിക്കും. വ്യവസായമന്ത്രി ഇപി ജയരാജനാണ് നയ രൂപീകരണത്തിന് നേതൃത്വം നൽകുന്നത്. ഖനനം ഒഴികെ മേഖലകളിൽ സ്വകാര്യ വ്യക്തികൾക്കു തടസ്സം കൂടാതെ നിക്ഷേപം നടത്താൻ അവസരം ഒരുക്കും.

വ്യവസായ അനുമതിക്കായി ഇപ്പോഴുള്ള ഏകജാലക സംവിധാനം കൂടുതൽ കാര്യക്ഷമമാക്കും. അപേക്ഷകൾ ഓരോ ഘട്ടവും പിന്നിടുന്നതിനു കൃത്യമായ സമയപരിധി നിശ്ചയിക്കും. തള്ളുന്ന അപേക്ഷകൾക്കു വ്യക്തമായ കാരണവും ഉദ്യോഗസ്ഥർ ബോധിപ്പിക്കണം. ആരംഭിച്ചു കഴിഞ്ഞ വ്യവസായങ്ങൾ നേരിടുന്ന കയറ്റിറക്കു കൂലിത്തർക്കം അടക്കം വിഷയങ്ങളിൽ തൊഴിൽ വകുപ്പുമായി സഹകരിച്ചു പരിഹാരം കാണും. ഗൾഫിൽനിന്നു മടങ്ങിയെത്തുന്നവരെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി ഇവർ ആരംഭിക്കുന്ന വ്യവസായങ്ങൾക്കു സർക്കാർ പ്രത്യേക പരിഗണനയും പിന്തുണയും നൽകാനാണ് തീരുമാനം.

ഒരേ സ്വഭാവവുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ ലയിപ്പിച്ചു നഷ്ടം കുറയ്ക്കും. ലാഭമുണ്ടാക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ വികസിപ്പിക്കാൻ കർമപദ്ധതി തയാറാക്കും. നിക്ഷേപത്തിനെത്തുന്നവർക്കു കൂടുതൽ സൗഹൃദാന്തരീക്ഷം സ്ഥാപിക്കുകയാണു നയത്തിന്റെ മുഖ്യ ലക്ഷ്യം. സ്വദേശി ഉൽപന്നങ്ങൾ ഫലപ്രദമായി വിപണിയിലെത്തിക്കുന്നതിനും വഴികൾ ആലോചിക്കുന്നുണ്ട്. ഇവയും നയത്തിലുണ്ടാകും. വ്യവസായങ്ങളെ പ്രോൽസാഹിപ്പിക്കുന്നതിനായി രൂപീകരിച്ച കേരള സംസ്ഥാന വ്യവസായവികസന കോർപറേഷനു കീഴിൽ ഇതുവരെ 30,000 കോടിയിലേറെ രൂപയുടെ നിക്ഷേപമാണുണ്ടായത്. ഇതിൽ കാര്യമായ വർധനയാണു പുതിയ നയം വഴി വ്യവസായ വകുപ്പ് ലക്ഷ്യമിടുന്നത്.

മന്ത്രിസഭയുടെ അംഗീകാരത്തോടെ താമസിയാതെ തന്നെ നയം പ്രഖ്യാപിക്കാനാണ് തീരുമാനം. തയ്യറാകുന്ന ശുപാർശകൾ ഇടത് മുന്നണിയുടെ അംഗീകാരത്തിനും വിടും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP