Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ത്യയിലെ കടുവ കണക്കെടുപ്പ് ഗിന്നസ് റെക്കോഡിലേക്ക്; ലോകത്ത് ഏറ്റവും കൂടുതൽ ക്യാമറകൾ ഉപയോഗിച്ച സർവേ ഇ്ന്ത്യയിൽ; ഇനി ഇന്ത്യൻ കടുവകൾ ഗിന്നസ് കടുവകൾ

ഇന്ത്യയിലെ കടുവ കണക്കെടുപ്പ് ഗിന്നസ് റെക്കോഡിലേക്ക്; ലോകത്ത് ഏറ്റവും കൂടുതൽ ക്യാമറകൾ ഉപയോഗിച്ച സർവേ ഇ്ന്ത്യയിൽ; ഇനി ഇന്ത്യൻ കടുവകൾ ഗിന്നസ് കടുവകൾ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ഇന്ത്യയിൽനടന്ന കടുവക്കണക്കെടുപ്പ് ഗിന്നസ് ലോകറെക്കോഡിൽ. വന്യജീവിക്കണക്കെടുപ്പിൽ ലോകത്ത് ഏറ്റവും കൂടുതൽ ക്യാമറകൾ ഉപയോഗിച്ച സർവേ എന്ന നിലയിലാണ് ഇന്ത്യൻ കടുവ 'ഗിന്നസ് കടുവ'യായത്.കാടിനുള്ളിലെ 1.21 ലക്ഷം ചതുരശ്ര കിലോമീറ്ററിൽ 26,838 സ്ഥലത്താണ് ക്യാമറട്രാപ്പുകൾ സ്ഥാപിച്ചത്. ഇതിൽനിന്നും ലഭിച്ചത് 3.48 കോടി വന്യജീവിചിത്രങ്ങൾ. അതിൽ കടുവച്ചിത്രങ്ങൾ 76,651 എണ്ണം. ഇവ വിശകലനംചെയ്ത് 2967 കടുവകളുണ്ടെന്ന് കണ്ടെത്തി.

നാലുവർഷത്തിലൊരിക്കൽ നടക്കുന്ന ഇന്ത്യൻ കടുവക്കണക്കെടുപ്പ് ഇത്തവണ 2018-ലും 2019-ലുമായാണ് നടന്നത്. അതിവിപുലമായിരുന്നു ഇത്തവണത്തെ സർവേ. വനംവകുപ്പിലെ 44,000 ഫീൽഡ് ജീവനക്കാരാണ് പങ്കെടുത്തത്. ഇതിനുപുറമേ വിദഗ്ധരായ ഗവേഷകസംഘവും. 2014-ലെ കണക്കെടുപ്പിൽ 2226 കടുവകളാണ് ഉണ്ടായിരുന്നത്. നാലുവർഷംകൊണ്ട് 741 കടുവകൾ കൂടി. ലോകത്തെ കടുവസംഖ്യയുടെ 75 ശതമാനവും ഇപ്പോൾ ഇന്ത്യയിലാണ്.

ക്യാമറട്രാപ്പുകളിലൂടെ ലഭിച്ച 76,651 കടുവച്ചിത്രങ്ങളിൽ 2461 എണ്ണവും പ്രായപൂർത്തിയായ വെവ്വേറെ കടുവകളുടേതാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടു. ഇതിനു പുറമേയായിരുന്നു കടുവക്കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ. മനുഷ്യന്റെ വിരലടയാളങ്ങൾപോലെ കടുവയുടെ ദേഹത്തുള്ള വരകളും വ്യത്യസ്തമാണ്. വരകൾ ഒരുപോലെയുള്ള കടുവകൾ ഉണ്ടാവില്ല. ഇങ്ങനെയാണ് വേർതിരിച്ചറിയുന്നത്.

മുമ്പ് കാൽപ്പടുകൾ പരിശോധിച്ചായിരുന്നു കണക്കെടുപ്പ്. ഇത് ശാസ്ത്രീയമല്ലെന്ന് തെളിഞ്ഞതിനെ തുടർന്നായിരുന്നു ക്യാമറട്രാപ്പുകളെ ആശ്രയിക്കാൻ തുടങ്ങിയത്. കേരളത്തിലെ വനങ്ങളിൽ 1640 ക്യാമറട്രാപ്പുകളാണ് ഉപയോഗിച്ചത്. മാവോവാദി ഭീഷണിയുള്ളതിനാൽ എല്ലായിടത്തും സ്ഥാപിക്കാനായിരുന്നില്ല.

ക്യാമറയിലെ കടുവകൾ

സർവേ: 20 സംസ്ഥാനങ്ങളിൽ

ക്യാമറ സ്ഥാപിച്ച വനമേഖല: 1.21 ലക്ഷം ചതുരശ്രകിലോമീറ്റർ

ക്യാമറട്രാപ്പുകൾ: 26,838

ലഭിച്ച ചിത്രങ്ങൾ: 3.48 കോടി

കടുവകളുടേത്: 76,651

പുള്ളിപ്പുലികളുടേത്: 51,777

ക്യാമറട്രാപ്പ്

ലെൻസിനുമുന്നിൽ ചലനങ്ങൾ ഉണ്ടായാൽ പകർത്തുന്ന മോഷൻ സെൻസറോ ഇൻഫ്രാറെഡ് സെൻസറോ ഉപയോഗിച്ച് പ്രവർത്തിക്കുന്നവയാണ് ക്യാമറട്രാപ്പുകൾ. വന്യജീവി കണക്കെടുപ്പിന് ലോകത്ത് വ്യാപകമായി ആശ്രയിക്കുന്നതാണിത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP