Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രളയക്കെടുതിയിൽ കേരളത്തിന് കൈത്താങ്ങുമായി നാവികസേനയും; എറണാകുളത്തെ പുനരധിവാസ പ്രവർത്തനങ്ങളിൽ പങ്കാളികളാകും; വീടുകളുടെ പുനർനിർമ്മാണവും ദുരിതാശ്വാസ ധനസഹായവും ഉടൻ

പ്രളയക്കെടുതിയിൽ കേരളത്തിന് കൈത്താങ്ങുമായി നാവികസേനയും; എറണാകുളത്തെ പുനരധിവാസ പ്രവർത്തനങ്ങളിൽ പങ്കാളികളാകും; വീടുകളുടെ പുനർനിർമ്മാണവും ദുരിതാശ്വാസ ധനസഹായവും ഉടൻ

മറുനാടൻ ഡെസ്‌ക്‌

 

പ്രളയക്കെടുതിയിൽ നിന്നും കരകയറാൻ ഒരുങ്ങുന്ന കേരളത്തിന് പിന്തുണയുമായി നാവിക സേനയും. പ്രളയക്കെടുതി നേരിട്ട കേരളത്തിന്റ അതിജീവനത്തിന് പിന്തുണയുമായി നാവികസേനയും. പ്രളയക്കെടുതിയിൽ നിരവധി നാശനഷ്ടങ്ങളുണ്ടായ വരാപ്പുഴ പഞ്ചായത്തിലെ മുട്ടിനകം, കടമക്കുടി പഞ്ചായത്തിലെ ചെറിയകടമക്കുടി പ്രദേശങ്ങളിൽ പുനരധിവാസ പദ്ധതികൾ ഒരുക്കാനുള്ള നീക്കവുമായാണ് നാവികസേന കേരളത്തിന്റെ അതിജീവനത്തിന് പിന്തുണ നൽകുന്നത്.

ചെറിയകടമക്കുടിയിലെ മൂന്ന് വീടുകളുടെ പുനർനിർമ്മാണത്തിനും അഞ്ച് വീടുകളുടെ നവീകരണ പ്രവർത്തനങ്ങൾക്കും പുറമേ അംഗൺവാടി നിർമ്മാണവും നാവികസേന ഏറ്റെടുത്തു. ഓഗസ്റ്റ് 28 മുതൽ നാവികസേന ഇവിടെ കുടിവെള്ളവും വിതരണം ചെയ്യും.

പിഴല ദ്വീപിൽ നിന്നും ചെറിയകടമക്കുടിയിലേക്ക് പാലം നിർമ്മിക്കുന്നതും നാവികസേനയുടെ പരിഗണനയിലുണ്ട്. വീടുകളുടെ പുനർനിർമ്മാണം ഉൾപ്പെടെയുള്ള പുനരധിവാസ പദ്ധതികളേക്കുറിച്ച് ചർച്ച ചെയ്യാൻ അഡ്‌മിറൽ സുനിൽ ലാംബ വ്യാഴാഴ്ച മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയിൽ നാവികസേനംഗങ്ങളിൽ നിന്നും സ്വരൂപിച്ച 8.9 കോടി രൂപാ ചെക്ക് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുകയും ചെയ്യും

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP