Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വൻകിട വ്യവസായികൾക്ക് ലോൺകൊടുക്കാൻ തിടുക്കം കൂട്ടുന്ന ബാങ്കുകൾക്ക് സ്വയം തൊഴിൽ ചെയ്യുന്ന സ്ത്രീകൾക്ക് ലോൺ കൊടുക്കാൻ മടി; കേരള ആർട്ടിസാൻസ് മഹിളാ സംഘടന വഴി രൂപം കൊണ്ട ഗ്രൂപ്പുകൾക്ക് 6 മാസം കൊണ്ട് ലോൺ നൽകാം എന്ന വ്യവസ്ഥയിൽ ബാങ്കിലേക്ക് പണം നിക്ഷേപിച്ചു; മറ്റ് ബാങ്കുകൾ ലോൺ നൽകിയിട്ടും ലോൺ നൽകാൻ തയ്യാറാവാതെ ഇന്ത്യൻ ബാങ്ക്; തുടർക്കഥയാകുന്നത് സാധാരണക്കാർക്ക് നേരെയുള്ള ബാങ്കുകളുടെ അവഗണന

വൻകിട വ്യവസായികൾക്ക് ലോൺകൊടുക്കാൻ തിടുക്കം കൂട്ടുന്ന ബാങ്കുകൾക്ക് സ്വയം തൊഴിൽ ചെയ്യുന്ന സ്ത്രീകൾക്ക് ലോൺ കൊടുക്കാൻ മടി; കേരള ആർട്ടിസാൻസ് മഹിളാ സംഘടന വഴി രൂപം കൊണ്ട ഗ്രൂപ്പുകൾക്ക് 6 മാസം കൊണ്ട് ലോൺ നൽകാം എന്ന വ്യവസ്ഥയിൽ ബാങ്കിലേക്ക് പണം നിക്ഷേപിച്ചു; മറ്റ് ബാങ്കുകൾ ലോൺ നൽകിയിട്ടും ലോൺ നൽകാൻ തയ്യാറാവാതെ ഇന്ത്യൻ ബാങ്ക്; തുടർക്കഥയാകുന്നത് സാധാരണക്കാർക്ക് നേരെയുള്ള ബാങ്കുകളുടെ അവഗണന

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: പാവങ്ങളിൽ നിന്ന് കൊള്ള ലാഭം കൊയ്യുക വൻകിട വ്യവസായികൾക്ക് കമ്മീഷൻ വാങ്ങി ലോൺ കൊടുക്കുക. ബാങ്കുകളിൽ നിന്നുള്ള ഇത്തരം പ്രവർത്തികൾ ഇന്ന് സർവ്വ സാധാരണമായി മാറിക്കൊണ്ടിരിക്കുകയാണ്. അതിനെ ഒന്നുകൂടെ ശക്തിപ്പെടുത്തുന്ന ഒന്നാണ് കേരള ആർട്ടിസാൻസ് മഹിളാസംഘത്തിന് നേരേയുള്ള ബാങ്കിന്റെ മുഖം തിരിക്കൽ. കേരള ആർട്ടിസാൻസ് മഹിളാ സംഘടനയുടെ നേതൃത്വത്തിൽ കൊല്ലം ജില്ലയിൽ സ്ത്രികൾക്കായുള്ള ലോണിന് വേണ്ടി രൂപീകരിച്ച ഗ്രൂപ്പുകൾക്ക് നേരെയാണ് ഇത്തവണ ബാങ്കിന്റെ അവഗണന. ഇന്ത്യൻ ബാങ്കാണ് ഗ്രൂപ്പുകൾക്ക് ലോൺ നൽകാൻ തയ്യാറാവാത്തത്.

വനിതകളുടെ വികസനത്തിന് വേണ്ടി പത്ത് വർഷമായി പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് കേരള ആർട്ടിസാൻസ് മഹിളാസംഘം. പെരുമ്പാവൂർ ആസ്ഥാനമായ് പ്രവർത്തിക്കുന്ന സംഘടന ഒന്നര വർഷത്തിന് മുമ്പ് പെരുമ്പാവൂരിൽ തന്നെ സ്വയം തൊഴിൽ ചെയ്യുന്ന സ്ത്രീകൾക്ക് വേണ്ടി ലോണിനായി ഗ്രൂപ്പുകൾ രൂപീകരിക്കുകയും അതുവഴി ലോൺ തരപ്പെടുത്താമെന്ന വ്യവസ്ഥയിൽ സ്ത്രീകളെ അഞ്ച് പേര് അടങ്ങുന്ന ഗ്രൂപ്പുകളായി തിരിക്കുകയും അവരിൽ ഒരാളിൽ നിന്ന് 200 രൂപ വെച്ച് 1000 രൂപ ഒരു ഗ്രൂപ്പിനെകൊണ്ട് ബാങ്കിലേയ്ക്ക് അടപ്പിക്കുകയും ചെയ്തു. ഇങ്ങനെ 6 മാസം ട്രാൻസാക്ഷൻ കഴിയുമ്പോൾ രണ്ടര ലക്ഷം രൂപ ബാങ്കിൽ നിന്ന് ലോണായി ലഭിക്കും എന്നതാണ് ഇത്തരം ഗ്രൂപ്പുകൾ കൊണ്ട് സംഘടനാപ്രവർത്തകർ ഉദ്ദേശിച്ചതും. ഇതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കൊല്ലം ജില്ലയിലും ഇത്തരം ഗ്രൂപ്പുകൾ രൂപീകരിച്ചത്.

എന്നാൽ ഗ്രൂപ്പുകൾ രൂപീകരിച്ച് 6 മാസത്തോളം പണം നിക്ഷേപിച്ചിട്ടും ലോൺ നൽകാൻ ബാങ്ക് തയ്യാറായില്ല. ഇന്ത്യൻ ബാങ്ക്, ഐഒബി ബാങ്ക്, കോർപ്പറേഷൻ ബാങ്ക്, യൂണിയൻ ബാങ്ക്, ഫെഡറൽ ബാങ്ക്, ധനലക്ഷ്മി ബാങ്ക്, ബറോഡ ബാങ്ക്, റിസർവ് ബാങ്ക് എന്നീ ബാങ്കുകളുമായ് ചേർന്നാണ് ലോണിനായുള്ള ഗ്രൂപ്പുകൾ രൂപീകരിച്ചത്. എന്നാൽ ഇന്ത്യൻ ബാങ്ക് ഒഴിച്ച് ബാക്കിയുള്ള ബാങ്കുകൾ എല്ലാം ലോൺ നൽകി. ഇന്ത്യൻ ബാങ്ക് മാത്രം ലോൺ നൽകാൻ തയ്യാറായില്ല. ലോണിനായി ബാങ്കിനെ സമീപിച്ചപ്പോൾ സോണൽ ഓഫീസിൽ നിന്നോ റീജണൽ ഓഫീസിൽ നിന്നോ യാതൊരു അറിയിപ്പും ലഭിക്കാതെ ലോൺ തരാൻ കഴിയില്ല എന്നാണ് ബാങ്കിലെ അധികൃതർ അറിയിച്ചത്. ഇന്ത്യൻ ബാങ്കിന്റെ ഏഴ് ബ്രാഞ്ചുകളാണ് ലോൺ തരാൻ തയ്യാറാവാത്തത്. ആയൂര്, കടയ്ക്കൽ, പാരിപ്പള്ളി, പരവൂര്, കൊട്ടിയം, മാമൂട് എന്നിവയാണ് ബ്രാഞ്ചുകൾ.

ബാങ്കിൽ നിന്ന് ലോൺ ലഭിക്കാതെയായപ്പോൾ സ്ത്രീകൾ ബാങ്കിൽ ചെന്ന് പ്രശ്‌നമുണ്ടാക്കുകയും തുടർന്ന് ബാങ്ക് കുറച്ച് ദിവസത്തെ സാവകാശം ചോദിക്കുകയും ചെയ്തു. റിസർവ് ബാങ്ക് ഓംബുഡ്‌സ്മാനും ലീഡ് ബാങ്കിലും പരാതിപ്പെട്ടിട്ടും നീതി കിട്ടിയില്ല. സ്വയം തൊഴിൽ ചെയ്യുന്ന സ്ത്രീകൾക്ക് വേണ്ടി തുടങ്ങിയ ഗ്രൂപ്പുകളിലേക്ക് വനിതകളെ കൂട്ടുകയും അവരിൽ നിന്ന് 300 രൂപ രജിസ്‌ട്രേഷൻ ഫീസ് വാങ്ങി ലോണിനുള്ള എല്ലാ കാര്യങ്ങളും ശരിയാക്കി കൊടുക്കുന്നതും സംസ്ഥാന അംഗങ്ങളായ തങ്ങളാണെന്നും, മാത്രമല്ല ലോൺ തിരിച്ചടയ്ക്കുന്നതിൽ എന്തെങ്കിലും തടസമുണ്ടായാൽ അത് തങ്ങൾ ഇടപെട്ട് തിരികെ അടയ്‌പ്പിക്കുമെന്നുമാണ് കേരള ആർട്ടിസാൻസ് മഹിളാ സംഘം ജോയിന്റ് കൺവീനർമാരായ സൂര്യകല, ലീന എസ് എന്നിവർ പറയുന്നത്.

സാധാരണക്കാർക്ക് നേരെയുള്ള ബാങ്കുകളുടെ തരംതിരിവാണ് ഇവിടെ വ്യക്തമാകുന്നതെന്നാണ് മഹിളാ സംഘം പ്രവർത്തകർ പറയുന്നത്. ബാങ്കുകളിൽ പല പ്രാവശ്യം കയറിയിറങ്ങിയിട്ടും യാതൊരു ഫലവും ഉണ്ടകുന്നില്ലെന്നും. ഇങ്ങനെ ചെല്ലുമ്പോൾ ചില ബങ്കുകളിൽ നിന്ന് വലിയ വിഷമം ഉണ്ടായിട്ടുണ്ടെന്നും ഇവർ പറയുന്നു. എന്നാൽ സോണൽ ഓഫീസുമായ് ബന്ധപ്പെട്ടപ്പോൾ കുടുംബശ്രീയ്ക്കാണ് കൂടുതലായും ലോൺ കൊടുക്കുന്നതെന്നും കേരള ആർട്ടിസാൻസ് മഹിളാ സംഘം പ്രൈവറ്റ് ഏജൻസിയായതുകൊണ്ട് തന്നെ ലോൺ നൽകുന്നതിനായ് ശ്രമിക്കുന്നുണ്ടെന്നുമായിരുന്നു അധികൃതരുടെ വിശദീകരണം. അതേസമയം ലോൺ നൽകാതെ ബാങ്ക് കാണിക്കുന്ന മുഖം തിരിക്കലിനെതിരെ ശക്തമായി പ്രതികരിക്കാൻ ഒരുങ്ങുകയാണ് കേരള ആർട്ടിസാൻസ് മഹിളാ സംഘം അംഗങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP