Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലോകത്തിൽ ഏറ്റവും സഹിഷ്ണുതയുള്ള രാജ്യം ഇന്ത്യ; ശക്തമായ വിമർശനങ്ങൾ പോലും ഇന്ത്യക്കാർ അംഗീകരിക്കുമെന്നും വയലിൻ വിദഗ്ധൻ എൽ സുബ്രഹ്മണ്യം

ലോകത്തിൽ ഏറ്റവും സഹിഷ്ണുതയുള്ള രാജ്യം ഇന്ത്യ; ശക്തമായ വിമർശനങ്ങൾ പോലും ഇന്ത്യക്കാർ അംഗീകരിക്കുമെന്നും വയലിൻ വിദഗ്ധൻ എൽ സുബ്രഹ്മണ്യം

തിരുവനന്തപുരം: ലോകത്തിൽ ഏറ്റവും സഹിഷ്ണുതയുള്ള രാജ്യം ഇന്ത്യയാണെന്നു വയലിൻ വിദഗ്ധൻ എൽ സുബ്രഹ്മണ്യം. അസഹിഷ്ണുതയെപ്പറ്റിയുള്ള ചർച്ചകൾ കലാകാരന്മാർക്കിടയിലും സജീവമാകുന്നതിനിടെയാണ് ഇന്ത്യയിൽ അസഹിഷ്ണുതയില്ലെന്ന അഭിപ്രായവുമായി പ്രശസ്ത വയലിൻ വിദഗ്ദ്ധൻ എൽ. സുബ്രഹ്മണ്യം രംഗത്തെത്തിയത്.

ടാഗോർ തിയേറ്ററിൽ സ്റ്റേറ്റ് ബാങ്ക് ഒഫ് ട്രാവൻകൂർ സംഘടിപ്പിക്കുന്ന ലക്ഷ്മി നാരായണ സംഗീതോത്സവത്തിൽ കച്ചേരി അവതരിപ്പിക്കാനെത്തിയ അദ്ദേഹം പ്രസ് ക്ലബിൽ സംഘടിപ്പിച്ച മുഖാമുഖത്തിൽ സംസാരിക്കവെയാണ് സഹിഷ്ണുതയെക്കുറിച്ചു സംസാരിച്ചത്.

ശക്തമായ വിമർശനങ്ങൾ പോലും സഹിഷ്ണുതയോടെ അംഗീകരിക്കുന്നവരാണ് ഇന്ത്യയിലുള്ളത്. ഫോട്ടോ എടുക്കാൻ പോലും വിലക്കുള്ള രാജ്യങ്ങൾ ലോകത്തുള്ളപ്പോൾ ഇന്ത്യയിൽ അസഹിഷ്ണുതയുണ്ടെന്ന് പറയുന്നതിനെ അംഗീകരിക്കാനാകില്ല. കേരളം തന്റെ ജന്മനാടിനെ പോലെയാണെന്ന് പറഞ്ഞ അദ്ദേഹം 100 ശതമാനം സാംസ്‌കാരിക സാക്ഷതരയുള്ള നാടായിട്ടാണ് കേരളത്തെ കാണുന്നതെന്നും പറഞ്ഞു.

ആവശ്യമായ പിന്തുണ ലഭിക്കുകയാണെങ്കിൽ കേരളത്തിൽ തന്റെ പിതാവിന്റെ പേരിൽ മ്യൂസിക് അക്കാദമി തുടങ്ങുന്നതിനെ പറ്റി ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിലെ ഏറ്റവും സഹിഷ്ണുതയുള്ള സംസ്ഥാനമാണ് കേരളമെന്ന് സുബ്രഹ്മണ്യത്തിന്റെ ഭാര്യയും പ്രശസ്ത ഗായികയുമായ കവിതാ കൃഷ്ണമൂർത്തി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP