Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പോരാട്ടം ചൈനീസ് പട്ടാളത്തോടും വൈറസിനോടും; വൈറസിനെതിരെ പോരാടുന്ന ഡോക്ടർമാർക്കൊപ്പവും അതിർത്തിയിൽ പോരാടുന്ന സൈനികർക്കെപ്പവും രാജ്യം മുഴുവനും ഒരുമിച്ച് നിൽക്കണമെന്നും അരവിന്ദ് കെജ്രിവാൾ

പോരാട്ടം ചൈനീസ് പട്ടാളത്തോടും വൈറസിനോടും; വൈറസിനെതിരെ പോരാടുന്ന ഡോക്ടർമാർക്കൊപ്പവും അതിർത്തിയിൽ പോരാടുന്ന സൈനികർക്കെപ്പവും രാജ്യം മുഴുവനും ഒരുമിച്ച് നിൽക്കണമെന്നും അരവിന്ദ് കെജ്രിവാൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ചൈനയ്ക്കെതിരെ രണ്ട് യുദ്ധങ്ങളാണ് നാം നടത്തുന്നതെന്ന് ഡൽഹി മുഖ്യമന്ത്രി. ചൈനീസ് വൈറസിനെതിരെയും ചൈനീസ് പട്ടാളത്തിനെതിരെയും നടക്കുന്ന പോരാട്ടത്തിൽ ഇന്ത്യ വിജയം കാണുമെന്ന് അരവിന്ദ് കെജ്രിവാൾ വീഡിയോ സന്ദേശത്തിൽ പറഞ്ഞു. അതിർത്തിയിൽ ചൈനീസ് അതിക്രമണത്തിന് മുന്നിൽ നമ്മുടെ സൈന്യം പിന്മാറിയില്ല. ഈ പോരാട്ടങ്ങളിൽ നിന്ന് നമ്മളും പിന്മാറില്ലെന്ന് കെജ്‍രിവാൾ പറഞ്ഞു. വൈറസിനെതിരെ പോരാടുന്ന ഡോക്ടർമാർക്കൊപ്പവും അതിർത്തിയിൽ പോരാടുന്ന സൈനികർക്കെപ്പവും രാജ്യം മുഴുവനും ഒരുമിച്ച് നിൽക്കണം. ഇക്കാര്യത്തിൽ രാഷ്ട്രീയം പാടില്ലെന്ന് കെജ്രിവാൾ ട്വിറ്ററിൽ വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

വൈറസിനെ തോൽപ്പിക്കണമെങ്കിൽ രാജ്യം ഒറ്റക്കെട്ടായി നിന്ന് പോരാടണം. നമ്മുടെ സൈനികർ അതിർത്തിയിൽ രാജ്യത്തിനായി പോരാടുമ്പോൾ നമ്മുടെ ആരോഗ്യ പ്രവർത്തകർ കൊറോണയിൽ നിന്ന് രാജ്യത്തെ രക്ഷിക്കാനായി പോരാടുകയാണ്. കൊറോണയ്ക്കെതിരെ ഡൽഹി സർക്കാർ മികച്ച പ്രവർത്തനമാണ് നടത്തുന്നത്. കേസുകൾ കൂടുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. എന്നാൽ കൊവിഡ് പകരാതിരിക്കുന്നതിന് സർക്കാരിന്റെ ഭാഗത്ത് നിന്നും എല്ലാ ശ്രദ്ധയുമുണ്ടാകുമെന്നും കെജ്രിവാൾ വ്യക്തമാക്കി. അതേസമയം ഡൽഹിയിൽ കൊവിഡ് കേസുകൾ പെരുകുന്നതിൽ സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP