Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്വതന്ത്ര ജനകീയ അന്വേഷണ കമ്മീഷൻ അന്വേഷിക്കുക യൂണിവേഴ്‌സിറ്റി കോളജിലെ മനുഷ്യാവകാശ ലംഘനങ്ങൾ; സേവ് യൂണിവേഴ്‌സിറ്റി കോളജ് ക്യാംപയിൻ കമ്മിറ്റി രൂപീകരിച്ച കമ്മീഷന്റെ ചെയർമാൻ ഹൈക്കോടതി മുൻ ജഡ്ജി ജസറ്റിസ് പി.കെ. ഷംസുദീൻ; വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവവും സമാന പരാതികളും അനേഷണ പരിധിയിൽ; വിദ്യാർത്ഥികൾക്ക് നേരിട്ടും ഇ മെയിലായും പരാതികൾ നൽകാനാകും

സ്വതന്ത്ര ജനകീയ അന്വേഷണ കമ്മീഷൻ അന്വേഷിക്കുക യൂണിവേഴ്‌സിറ്റി കോളജിലെ മനുഷ്യാവകാശ ലംഘനങ്ങൾ; സേവ് യൂണിവേഴ്‌സിറ്റി കോളജ് ക്യാംപയിൻ കമ്മിറ്റി രൂപീകരിച്ച കമ്മീഷന്റെ ചെയർമാൻ ഹൈക്കോടതി മുൻ ജഡ്ജി ജസറ്റിസ് പി.കെ. ഷംസുദീൻ; വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവവും സമാന പരാതികളും അനേഷണ പരിധിയിൽ; വിദ്യാർത്ഥികൾക്ക് നേരിട്ടും ഇ മെയിലായും പരാതികൾ നൽകാനാകും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മാനസികപീഡനങ്ങളെ തുടർന്നു യൂണിവേഴ്‌സിറ്റി കോളജിൽ വിദ്യാർത്ഥിനി ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവവും സമാനമായ പരാതികളും അന്വേഷിക്കാൻ സ്വതന്ത്ര ജനകീയ അന്വേഷണ കമ്മീഷൻ. സേവ് യൂണിവേഴ്‌സിറ്റി കോളജ് ക്യാംപയിൻ കമ്മിറ്റിയാണ് കമ്മീഷൻ രൂപീകരിച്ചത്. ഹൈക്കോടതി മുൻ ജഡ്ജി ജസറ്റിസ് പി.കെ. ഷംസുദീനാണ് കമ്മീഷന്റെ അധ്യക്ഷൻ.

മനുഷ്യാവകാശ കമ്മിഷൻ മുൻ അംഗവും യൂണിവേഴ്‌സിറ്റി കോളജ് മുൻ പ്രിൻസിപ്പലുമായ പ്രഫ.എസ്.വർഗീസ്, കേരള സർവകലാശാല ബയോ ടെക്‌നോളജി വിഭാഗം മുൻ മേധാവി ഡോ.വി.തങ്കമണി, ബാലാവകാശ കമ്മിഷൻ മുൻ അംഗം ജെ.സന്ധ്യ എന്നിവരാണ് കമ്മിഷൻ അംഗങ്ങൾ.

യൂണിവേഴ്‌സിറ്റി കോളജിൽ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നുവെന്ന പരാതികളെക്കുറിച്ചു സ്വതന്ത്ര അന്വേഷണത്തിനു സംസ്ഥാന സർക്കാരോ സർവകലാശാലയോടെ തയാറായിട്ടില്ലെന്നും സർവകലാശാലയും കോളജ് വിദ്യാഭ്യാസ വകുപ്പും നടത്തിയ അന്വേഷണങ്ങളിൽ അഭിപ്രായങ്ങൾ തുറന്നുപറയാൻ വിദ്യാർത്ഥികൾക്കു കഴിഞ്ഞിട്ടില്ലെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി. റിപ്പോർട്ട് 2 മാസത്തിനകം സർക്കാരിനും ഹൈക്കോടതിക്കും സമർപ്പിക്കും. കമ്മിറ്റി വിദ്യാർത്ഥികളിൽനിന്നു നേരിട്ടും ഇമെയിലായും പരാതികൾ സ്വീകരിക്കുമെന്ന് സെക്രട്ടറി എം.ഷാജർഖാൻ അറിയിച്ചു.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥിനിയായ ആറ്റിങ്ങൽ സ്വദേശിനിയെ കോളജിന്റെ റസ്റ്റ് റൂമിലാണ് കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയിൽ കണ്ടെത്തിയത്.ആത്മഹത്യ പ്രേരണക്കു കാരണക്കാർ യൂണിവേഴ്‌സിറ്റി കോളജ് പ്രിൻസിപ്പലും എസ്എഫ്‌ഐ യൂണിറ്റ് ഭാരവാഹികളുമെന്നും പെൺകുട്ടി കുറിപ്പിൽ ആരോപിച്ചിരുന്നു.

കരഞ്ഞുപറഞ്ഞിട്ടും പോലും ക്ലാസിലിരുത്താതെ എസ്എഫ്‌ഐ സെക്രട്ടറിയേറ്റ് മാർച്ചിന് കൊണ്ടുപോയിയെന്ന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാർത്ഥിനിയുടെ കുറിപ്പ് വിശദമാക്കിയിരുന്നു. പരീക്ഷയുടെ തലേ ദിവസം നേരെത്തെ വീട്ടിൽ പോകാനിറങ്ങിയപ്പോൾ തടഞ്ഞു നിർത്തി ചീത്ത വിളിച്ചുവെന്നും എസ് എഫ് ഐ പ്രവർത്തകർ ശരീരത്തിൽ പിടിച്ചു തടഞ്ഞു നിർത്തിയെന്ന് പെൺകുട്ടി ആത്മഹത്യാ കുറിപ്പിൽ ആരോപിച്ചിരുന്നു.

എന്നാൽ പിന്നീട് ആർക്കെതിരെയും പരാതിയില്ലെന്ന് പെൺകുട്ടി വ്യക്തമാക്കപകയായിരുന്നു. ആത്മഹത്യക്ക് ശ്രമിച്ചത് മാനസിക സമ്മർദം മൂലമെന്ന് പെൺകുട്ടി മൊഴി നൽകി. സമരം കാരണം തുടർച്ചയായി ക്ലാസുകൾ മുടങ്ങിയത് സമ്മർദത്തിലാക്കിയെന്ന് വിദ്യാർത്ഥിനി വിശദമാക്കി. കോളേജിൽ പഠനം നല്ല രീതിയിൽ കൊണ്ട് പോവാൻ സാധിച്ചില്ല, പഠനത്തെക്കാൾ കൂടുതൽ മറ്റ് പരിപാടികളാണ് നടക്കുന്നത്. അധ്യയന ദിവസങ്ങൾ നഷ്ടമായി കൊണ്ടിരുന്നു, ഈ മനോവിഷമമാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നും പെൺകുട്ടി മൊഴി നൽകുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP