Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

നഴ്സിങ് സീറ്റ് 20 ശതമാനം വർധിപ്പിക്കണം; മുഖ്യമന്ത്രിക്ക് കത്ത് നൽകി ഉമ്മൻ ചാണ്ടി

നഴ്സിങ് സീറ്റ് 20 ശതമാനം വർധിപ്പിക്കണം; മുഖ്യമന്ത്രിക്ക് കത്ത് നൽകി ഉമ്മൻ ചാണ്ടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നഴ്സിങ് ബിരുദപഠനത്തിന് നിലവിലുള്ള സീറ്റിന്റെ പതിനൊന്നു മടങ്ങ് അപേക്ഷകൾ വന്നിരിക്കുന്ന സാഹചര്യത്തിൽ 20 ശതമാനം നഴ്സിങ് സീറ്റ് കൂട്ടണം എന്നാവശ്യപ്പെട്ട് മുന്മുഖ്യന്ത്രി ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിക്കു കത്തുനല്കി.

നഴ്‌സിങ് ബിരുദപഠനത്തിന് ഇത്തവണ എഴുപതിനായിരത്തിലേറെ കുട്ടികളാണ് അപേക്ഷിച്ചിരിക്കുന്നത്. എന്നാൽ 6,265ല സീറ്റുകൾ മാത്രമേയുള്ളു. മുൻ വർഷങ്ങളിൽ നല്ലൊരു ശതമാനം കുട്ടികൾ കേരളത്തിനു പുറത്തുപോയി പഠിക്കുകയായിരുന്നു പതിവ്. എന്നാൽ ഇത്തവണ കോവിഡ് മഹാമാരിമൂലം കുട്ടികൾക്ക് പുറത്തുപോയി പഠിക്കാൻ ബുദ്ധിമുട്ടാണ്.

ആർട്‌സ് ആൻഡ് സയൻസ്, എൻജിനീയറിങ് കോഴ്‌സുകൾക്ക് ഇത്തവണ 20 ശതമാനം സീറ്റ് കൂട്ടിയ മാതൃകയിൽ നഴ്‌സിങ് സീറ്റുകളുടെ എണ്ണവും സർക്കാരിനു കൂട്ടാവുന്നതേയുള്ളു. ഇതിന് പ്രത്യേക സാമ്പത്തിക ബാധ്യത ഉണ്ടാകില്ലെന്ന് അറിയുന്നു. 127 സ്വാശ്രയ കോളജുകളും 6 സർക്കാർ കോളജുകളുമാണ് കേരളത്തിലുള്ളത്. സ്വാശ്രയ കോളജുകളിലെ 50 ശതമാനം സീറ്റ് സർക്കാരിനാണ്.

കേരളത്തെ വലിയ തോതിൽ ശാക്തീകരിച്ച തൊഴിൽമേഖലയാണ് നഴ്‌സിങ്. വിദേശത്ത് മലയാളി നഴ്മാർക്കു നല്ല ഡിമാൻഡുമുണ്ട്. ലക്ഷക്കണക്കിന് മലയാളി കുട്ടികളും അവരുടെ കുടുംബങ്ങളും നഴ്‌സിങ് ജോലിയിലൂടെ വലിയ പുരോഗതി കൈവരിച്ചിട്ടുണ്ട്. പെൺകുട്ടികൾക്ക് സുരക്ഷിതമായി കടന്നുചെല്ലാവുന്ന തൊഴിൽ്‌മേഖല കൂടിയാണിതെന്ന് ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP