Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംസ്ഥാനത്തെ വ്യോമയാന മേഖലയ്ക്ക് ഉണർവ് നൽകി കണ്ണൂർ വിമാനത്താവളം; ഏപ്രിൽ മാസം മാത്രം എയർപോർട്ടിലൂടെ യാത്ര ചെയ്തത് 1,41,426 പേർ; 227 ഫ്‌ളൈറ്റ് മൂവ്‌മെന്റുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് 1250 സർവീസുകൾ ഇപ്പോഴുണ്ടെന്ന് അധികൃതർ; ഒരു മാസത്തിനകം 1200 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള കാർഗോ കോംപ്ലക്‌സ് പൂർത്തിയാകുമെന്നും സൂചന

സംസ്ഥാനത്തെ വ്യോമയാന മേഖലയ്ക്ക് ഉണർവ് നൽകി കണ്ണൂർ വിമാനത്താവളം; ഏപ്രിൽ മാസം മാത്രം എയർപോർട്ടിലൂടെ യാത്ര ചെയ്തത് 1,41,426 പേർ; 227 ഫ്‌ളൈറ്റ് മൂവ്‌മെന്റുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് 1250 സർവീസുകൾ ഇപ്പോഴുണ്ടെന്ന് അധികൃതർ; ഒരു മാസത്തിനകം 1200 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള കാർഗോ കോംപ്ലക്‌സ് പൂർത്തിയാകുമെന്നും സൂചന

രഞ്ജിത് ബാബു

കണ്ണൂർ: കണ്ണൂർ വിമാനത്താവളം കഴിഞ്ഞ ഏപ്രിൽ മാസത്തിൽ വൻ നേട്ടം കൈവരിച്ചതായി അധികൃതർ. എയർപോർട്ട് വഴി 1,41,426 പേരാണ് ഏപ്രിൽ മാസം കണ്ണൂരിൽ നിന്നും യാത്ര ചെയ്തത്. കഴിഞ്ഞ മാസങ്ങളിൽ യാത്ര ചെയ്തവരുടെ ഇരട്ടിയോളം വരും ഇത്. രാജ്യത്ത് വ്യോമയാന മേഖല കൃത്യമായി വളർച്ച നേടുന്നില്ല എന്ന ആരോപണം നിലനിൽക്കേയാണ് കണ്ണൂർ വിമാനത്താവളം നേട്ടത്തിലേക്ക് കുതിക്കുന്നത്. തുടക്കത്തിൽ 227 ഫ്ലൈറ്റ് മൂവ്മെന്റുകൾ ഉണ്ടായ സ്ഥാനത്ത് ഇപ്പോൾ 1250 സർവ്വീസുകളായി ഉയർന്നു കഴിഞ്ഞുവെന്നും എയർപ്പോർട്ട് അധികൃതർ വ്യക്തമാക്കി.

366 അന്താരാഷ്ട്ര സർവ്വീസുകളും 884 ഡോമസ്റ്റിക് മൂവ്മെന്റുമാണ് ഇപ്പോഴുള്ളത്. 60,336 അന്താരാഷ്ട്ര യാത്രികരും 8,10,290 ആഭ്യന്തര യാത്രികരുമാണ് ഏപ്രിൽ മാസം യാത്ര ചെയ്തത്. വിമാനത്താവളം പോലെ വൻ മുതൽ മുടക്കുള്ള സംരംഭങ്ങൾ ലാഭം കൈവരിക്കണമെങ്കിൽ അതിന് മതിയായ കാലയളവ് വേണ്ടി വരുമെന്ന് അധികൃതർ പറയുന്നു. യാത്രക്കാരിൽ നിന്നും പാർക്കിങ്ങിൽ നിന്നും മറ്റും ലഭിക്കുന്നതാണ് ഇപ്പോൾ എയർപോർട്ടിന് ലഭിക്കുന്ന പ്രധാന വരുമാനം. ഉഡാൻ പദ്ധതി പ്രകാരം പല വിമാനങ്ങളും എയർപോർട്ട് ഉപയോഗിക്കുന്നതിനാൽ ലാഭത്തിലേക്ക് നീങ്ങാൻ സമയം വേണ്ടി വരും.

വിമാനത്താവളത്തിൽ 1,200 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ കാർഗോ കോപ്ലക്സ് പൂർത്തിയാവുകയാണ്. ഒരു മാസം കൊണ്ട് ഇത് പ്രവർത്തന ക്ഷമമാകും. അടുത്ത മാസം തന്നെ പ്രവർത്തനം തുടങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രാരംഭ ഘട്ടത്തിൽ ആഭ്യന്തര-വിദേശ ചരക്കുകൾ ഇവിടെ രണ്ടു ഭാഗങ്ങളിലായി കൈകാര്യം ചെയ്യും. 7,000 ചതുരശ്ര മീറ്ററിൽ അത്യന്താധുനിക കാർഗോ കോപ്ലക്സിന്റെ നിർമ്മാണവും പുരോഗമിക്കുകയാണ്. ഈ വർഷം ഡിസംബറോടെ ഇതും പ്രവർത്തനക്ഷമമാക്കാനാണ് ഉദ്ദേശിക്കുന്നത്.

സാധാരണ ചരക്കുകൾ കൈകാര്യം ചെയ്യാനുള്ള സൗകര്യത്തിന് പുറമേ പഴം, പച്ചക്കറികൾ, മത്സ്യം, മാംസം, പൂക്കൾ, മരുന്നുകൾ, സുഗന്ധ ദ്രവ്യങ്ങൾ എന്നിവ കേടുകൂടാതെ സൂക്ഷിക്കാനും കയറ്റി അയക്കാനുമുള്ള സൗകര്യവും ഒരുക്കുന്നുണ്ട്. ഇത് പ്രാവർത്തികമാവുന്നതോടെ രാജ്യാന്തര കാർഗോ പൂർണമായും ഇവിടേക്ക് മാറ്റും. ചെറിയ കാർഗോ കോംപ്ലക്സ് ആഭ്യന്തര ചരക്കു നീക്കത്തിന് മാത്രമാണ് ഉപയോഗിക്കുക. മലബാറിന്റെ എയർ കാർഗോ ഹബ്ബ് എന്ന നിലയിൽ കണ്ണൂർ വിമാനത്താവളത്തെ വികസിപ്പിക്കാനുള്ള സാധ്യതകൾ മുന്നിൽ കണ്ടു കൊണ്ടാണ് കാർഗോ കോംപ്ലക്സ് ഒരുക്കുന്നത്. വിദേശ വിമാനങ്ങൾക്കു കൂടി അനുമതി ലഭിക്കുകയും ചരക്കു നീക്കം കാര്യക്ഷമമാക്കുകയും ചെയ്യുന്നതോടെ കണ്ണൂർ വിമാനത്താവളം ശ്രദ്ധേയമായ നേട്ടം കൈവരിക്കുമെന്ന് അധികൃതർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP