Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അമ്മയും കാമുകനും ചേർന്ന് മർദ്ദിച്ച മൂന്നു വയസ്സുകാരന്റെ ആരോഗ്യനിലയിൽ പുരോഗതി; വിശാഖിനെ നാളെ എംആർഐ സ്‌കാനിംഗിന് വിധേയമാക്കുമെന്നും ഡോക്ടർമാർ

അമ്മയും കാമുകനും ചേർന്ന് മർദ്ദിച്ച മൂന്നു വയസ്സുകാരന്റെ ആരോഗ്യനിലയിൽ പുരോഗതി; വിശാഖിനെ നാളെ എംആർഐ സ്‌കാനിംഗിന് വിധേയമാക്കുമെന്നും ഡോക്ടർമാർ

മറുനാടൻ മലയാളി ബ്യൂറോ

അമ്പലപ്പുഴ: അമ്മയും കാമുകനും ചേർന്ന് മർദ്ദിച്ച മൂന്ന് വയസുകാരന്റെ ആരോഗ്യനിലയിൽ പുരോഗതി. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് കാക്കാഴം പുതുവൽ മോനിഷയുടെ മകൻ വിശാഖിന് ഇപ്പോൾ ശസ്ത്രക്രിയ ചെയ്യേണ്ട ആവശ്യമില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുന്ന കുട്ടിയെ ശിശു രോഗ സർജറി വിഭാഗം മേധാവി ഡോ. സാം വർക്കിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് പരിശോധിക്കുന്നത്.

കുട്ടിയുടെ ആരോഗ്യനില വിലയിരുത്താൻ ഇന്ന് മെഡിക്കൽ ബോർഡ് കൂടിയിരുന്നു. കുട്ടിയെ നാളെ എംആർഐ സ്‌കാനിംഗിന് വിധേയമാക്കും. മോനിഷയുടെ മാതാവാണ് കുട്ടിക്കൊപ്പം ഐസിയുവിൽ ഉള്ളത്. ചൈൽഡ് വെൽഫെയറിന്റെ മേൽനോട്ടത്തിൽ കുട്ടിയെ പരിചരിക്കാൻ ഒരു അംഗൻവാടി ജീവനക്കാരിയേയും നിയോഗിച്ചിട്ടുണ്ട്.

മോനിഷയേയും കാമുകൻ വൈശാഖിനെയും കഴിഞ്ഞ രാത്രിയിൽ ചേർത്തല കോടതി റിമാൻഡ് ചെയ്തിരുന്നു. മൂന്നു മാസം മുൻപ് മോനിഷക്കൊപ്പം താമസമാരംഭിച്ച വൈശാഖ് കുട്ടിയെ പതിവായി മർദ്ദിച്ചിരുന്നു. ശനിയാഴ്ച രാവിലെ അതിക്രൂരമായി മർദ്ദിച്ച വൈശാഖിനെ നാട്ടുകാരാണ് പൊലീസിൽ ഏൽപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP