Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202020Sunday

പതിമൂന്നുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി: ഫുട്ബോൾ താരം പിടിയിൽ; അറസ്റ്റിലായത് ചൈൽഡ് ലൈന് ലഭിച്ച പരാതിയെ തുടർന്ന്

പതിമൂന്നുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി: ഫുട്ബോൾ താരം പിടിയിൽ; അറസ്റ്റിലായത് ചൈൽഡ് ലൈന് ലഭിച്ച പരാതിയെ തുടർന്ന്

മറുനാടൻ മലയാളി ബ്യൂറോ

ചാവക്കാട് 13 കാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം നടത്തിയ ഫുട്ബോൾ താരം അറസ്റ്റിൽ. ചാവക്കാട് ഒരുമനയൂർ തങ്ങൾപ്പടി തെരുവത്ത് വീട്ടിൽ ഷാജി (ഷാജഹാൻ-44)യേയാണ് ചാവക്കാട് എസ്ഐ ശശീന്ദ്രൻ മേലയിൽ, അഡീഷനൽ എസ്ഐ എ അബ്ദുൽ ഹക്കീം, എഎസ്ഐ സാബുരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

ചൈൽഡ് ലൈന് ലഭിച്ച പരാതിയെ തുടർന്നാണ് ഇയാൾ അറസ്റ്റിലായത്. പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. ഇയാൾ ആൺകുട്ടിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട വാർത്ത നേരത്തെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇയാളുടെ പീഡനത്തിന് കൂടുതൽ കുട്ടികൾ ഇരയായിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നതായി പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Stories you may Like

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP