Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ടിവി കാണിക്കാം എന്ന വ്യാജേന വിദ്യാർത്ഥിയെ വീട്ടിലേക്ക് വിളിച്ച് വരുത്തി പ്രകൃതി വിരുദ്ധ പീഡനം: പെരുമ്പാവൂരിൽ 41 കാരൻ അറസ്റ്റിൽ

ടിവി കാണിക്കാം എന്ന വ്യാജേന വിദ്യാർത്ഥിയെ വീട്ടിലേക്ക് വിളിച്ച് വരുത്തി പ്രകൃതി വിരുദ്ധ പീഡനം: പെരുമ്പാവൂരിൽ 41 കാരൻ അറസ്റ്റിൽ

പ്രകാശ് ചന്ദ്രശേഖർ

പെരുമ്പാവൂർ : വീട്ടിൽ ആളില്ലാത്ത അവസരം നോക്കി സുഹൃത്തിന്റെ മകനെ ടി വി കാണിച്ചു തരാം എന്ന് പറഞ്ഞു വീട്ടിലേക്ക് വിളിച്ചു കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയ യുവാവ് അറസ്റ്റിൽ .പെരുമ്പാവൂർ അറയ്ക്കപ്പടി മോട്ടിക്കോളനി പുരയ്ക്കാട്ടു വീട്ടിൽ വാസപ്പ (41 ) നെയാണ് സംഭവവുമായി ബന്ധപ്പെട്ട് പെരുമ്പാവൂർ പൊലീസ് അറസ്റ്റു ചെയ്തിട്ടുള്ളത്.

പഠനത്തിൽ മോശമായതിനെത്തുടന്ന് വീട്ടുകാർ കാര്യങ്ങൾ ചോദിച്ചറിയുകയും, ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരം അറിയിക്കുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. പീഡനത്തിനിന് ഇരയായ വിദ്യാർത്ഥിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പെരുമ്പാവൂർ പൊലീസ് പോക്‌സോ ആക്ട് പ്രകാരം കേസ് എടുക്കുകയായിരുന്നു. പെരുമ്പാവൂർ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ലൈസാദ് മുഹമ്മദ് , സബ് ഇൻസ്പെക്ടർ കെ .പി എൽദോസ് , സബ് ഇസ്‌പെക്ടർ മീനാകുമാരി എന്നിവരുടെ നേതൃത്വ
ത്തിലുള്ള സംഘമാണ് കേസന്വേഷിച്ച് വാസപ്പനെ പിടികൂടിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP