സ്വർണ്ണക്കടത്ത് കേസിൽ നിന്ന് കരകയറാൻ സിപിഎം ഖുർആനെ ആയുധമാക്കുന്നു; സമുദായ വികാരം ഇളക്കിവിട്ട് മുസ്ലിം ജനവിഭാഗത്തെ ഒപ്പം നിർത്താൻ ശ്രമം; ഖുർആൻ മറയാക്കി ജലീലിനെ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ അനിൽ നമ്പ്യർക്കും വി മുരളീധരനും രക്ഷപ്പെടാൻ വഴിയൊരുങ്ങുന്നു; വിദേശത്ത് നിന്ന് ഖുർആൻ കേരളത്തിലെത്തിക്കാൻ നയതന്ത്ര ബാഗേജിന്റെ മറവിലുള്ള കള്ളക്കളി ആവശ്യമില്ല: ആൾ ഇന്ത്യ ഇമാംസ് കൗൺസിൽ
ജാസിം മൊയ്തീൻ
മലപ്പുറം: സ്വർണ്ണക്കടത്ത് കേസിൽ നിന്ന് കരകയാറൻ സിപിഐഎം വിശുദ്ധ ഖുർആനെ അയുധമാക്കുന്നുവെന്ന് ആൾ ഇന്ത്യ ഇമാംസ് കൗൺസിൽ. ആൾ ഇന്ത്യ ഇമാംസ് കൗൺസിൽ പ്രതിനിധകൾ മലപ്പുറം പ്രസ്ക്ലബിൽ നടത്തിയ വാർത്ത സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. സ്വർണ്ണക്കടത്ത് കേസ് ഭരണ രാഷ്ട്രീയ രംഗങ്ങളിൽ കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ഇതിൽ നിന്ന് കരകയറാൻ വേണ്ടി ഖുർആനിനെ ആയുധമാക്കുകയാണ് സിപിഎം ചെയ്യുന്നത്.
സ്വർണക്കടത്ത് കേസിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന ബിജെപിയും സിപിഎമ്മും തങ്ങൾക്കെതിരായ ആക്ഷേപങ്ങളെ പ്രതിരോധിക്കാൻ ഖുർആനെ രാഷ്ട്രീയതാൽപ്പര്യങ്ങളോടെ ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിക്കണം. ഇടതുപക്ഷത്തിനും ബിജെപിക്കും ഒരേസമയം രക്ഷപ്പെടാനുള്ള ദ്വിമുഖ രാഷ്ട്രീയതന്ത്രമാണ് ഖുർആൻ വിവാദം കത്തിച്ചു നിർത്തുന്നതിലൂടെ സിപിഎം പയറ്റുന്നതെന്നും ആൾ ഇന്ത്യ ഇമാംസ് കൗൺസിൽ പ്രതിനിധകൾ മലപ്പുറത്ത് പറഞ്ഞു.
കാലാകാലങ്ങളായി വിദേശ രാജ്യങ്ങളിൽ നിന്ന് ഖുർആൻ കോപ്പികൾ കേരളത്തിലേക്ക് നിയമവിധേയമായി എത്തിക്കുന്നുണ്ട്. അതിന് നയതന്ത്ര ബാഗേജിന്റെ മറവിലുള്ള ഒളിച്ചുകടത്തൽ ആവശ്യമില്ല. ഗെയിൽ പദ്ധതിക്കെതിരായ സമരങ്ങളിൽ പങ്കെടുത്ത മുസ്ലിം ജനവിഭാഗത്തെ ആറാം നൂറ്റാണ്ടിലെ പ്രാകൃത സംസ്കാരത്തിന്റെ വക്താക്കളെന്ന് വിശേഷിപ്പിച്ചവരാണ് സിപിഎം. ആ പാർട്ടി ഇപ്പോൾ ഖുർആന്റെ മഹത്വമോതുന്നത് തികഞ്ഞ രാഷ്ട്രീയകാപട്യവും അവസരവാദവുമാണ്. സമുദായവികാരം ഇളക്കിവിട്ട് മുസ്ലിം ജനവിഭാഗങ്ങളെ ഒപ്പംനിർത്താനുള്ള നിലവാരമില്ലാത്ത രാഷ്ട്രീയനാടകമാണ് സിപിഎമ്മിന്റെ ഖുർആൻ സ്നേഹത്തിനു പിന്നിൽ.
മറുവശത്ത് ബിജെപിക്ക് സ്വർണക്കടത്തിനെ ഖുർആൻ കടത്താക്കി ചിത്രീകരിച്ച് ഹിന്ദു വികാരം ഇളക്കിവിട്ട് വർഗീയധ്രുവീകരണം നടത്താനുള്ള സുവർണാവസരം കൂടിയാണ് സിപിഎം ഒരുക്കിക്കൊടുത്തിരിക്കുന്നത്. കെ ടി ജലീലിനെതിരായ ആക്ഷേപങ്ങളെ ഖുർആൻ വിരുദ്ധമായി വ്യാഖ്യാനിക്കുന്ന സിപിഎം രാഷ്ട്രീയസ്വാർഥതയ്ക്ക് വേണ്ടി അപകടകരമായ വർഗീയകാർഡ് കളിക്കുകയാണ്. സ്വർണക്കടത്ത് നയതന്ത്ര ബാഗേജ് വഴിയല്ലെന്ന് തുടക്കം മുതൽ ആവർത്തിച്ച കേന്ദ്രമന്ത്രി വി മുരളീധരന്റെ സംശയാസ്പദമായ നിലപാട് മറച്ചുപിടിക്കാനുള്ള നിക്ഷിപ്ത താൽപര്യം ഇതിനു പിന്നിലുണ്ട്.
ആർഎസ്എസ് ചാനലായ ജനം ടിവി എഡിറ്റർ അനിൽ നമ്പ്യാരടക്കമുള്ളവർ തിരശ്ശീലയ്ക്കു പിന്നിലൂടെ രക്ഷപ്പെടുകയാണ്. നയതന്ത്രചാനലിലൂടെ അനധികൃതമായി എന്തുകടത്തുന്നതും കുറ്റകരമാണെന്നിരിക്കെ സ്വർണക്കടത്തിനെ മറച്ചുവച്ച് ഖുർആനിനെ രാഷ്ട്രീയപ്രതിരോധത്തിന്റെ ആയുധമാക്കി മാറ്റുന്ന വിലകുറഞ്ഞ സിപിഎം തന്ത്രം സമൂഹം തിരിച്ചറിയണം. ലോക മുസ്ലിംകൾ നെഞ്ചോട് ചേർത്തുവയ്ക്കുന്ന ഖുർആനെ അഴിമതിക്കുരുക്കിൽനിന്ന് രക്ഷപ്പെടാനുള്ള രാഷ്ട്രീയ കച്ചിത്തുരുമ്പായി ദുരുപയോഗപ്പെടുത്താനുള്ള സിപിഎമ്മിന്റെ തരംതാണ ശ്രമങ്ങൾ ഖുർആനോടും മുസ്ലിം സമുദായത്തോടുമുള്ള അവഹേളനമാണ്. അതിൽ നിന്നും സിപിഎം പിന്മാറണം.
ഖുർആൻ കോപ്പി പൂജാവസ്തു ആയതുകൊണ്ടല്ല മുസ്ലിംകൾ അത് പരിശുദ്ധമാണെന്ന് പറയുന്നത്. പ്രപഞ്ചനാഥനായ ഏകദൈവത്തിനു മാത്രമേ വിധേയപ്പെടാവൂ എന്നും മനുഷ്യരൊക്കെയും തുല്യരും സമന്മാരുമാന്നെന്നുമുള്ള സമത്വസിദ്ധാന്തവും സാർവത്രികമായ സാമൂഹികനീതിയും ഉയർത്തിപ്പിടിക്കുന്ന, അഴിമതിക്കാർക്കും മർദ്ദകർക്കും ചൂഷകർക്കും എതിരായ വിമോചനാശയങ്ങളാണ് ഖുർആനിനെ പവിത്രമാക്കുന്നത്. ഈ വസ്തുത ഖുർആനെ തരാതരം പോലെ രാഷ്ട്രീയാവശ്യങ്ങൾക്ക് വലിച്ചിഴയ്ക്കുന്ന നേതാക്കൾ അറിഞ്ഞിരിക്കണമെന്നും ആൾ ഇന്ത്യ ഇമാംസ് കൗൺസിൽ പ്രതിനിധികൾ മലപ്പുറം പ്രസ് ക്ലബിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
ആൾ ഇന്ത്യ ഇമാംസ് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് അബ്ദുൽ റഹ്മാൻ, സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ അബ്ദുൽ മജീദ് ഖാസിമി, സംസ്ഥാന ജനറൽ സെക്രട്ടറി അർഷദ് മുഹമ്മദ് നദ്വി സംസ്ഥാന സെക്രട്ടറി അഫ്സൽ ഖാസിമി, സംസ്ഥാന സമിതി അംഗം നിഷാദ് റഷാദി, മലപ്പുറം ജില്ലാ പ്രസിഡന്റ് സഈദ് മൗലവി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍