Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊവിഡ് 19 പ്രതിരോധത്തിനായി ശാസ്ത്രീയമായി ഫലപ്രാപ്തി തെളിയിക്കാത്ത മരുന്നിനെ സർക്കാർ പിന്തുണയ്ക്കരുത്; ഹോമിയോ മരുന്നിന് പ്രോത്സാഹനം നൽകുന്നതു വഴി ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾക്കുള്ള മുഴുവൻ ഉത്തരവാദിത്തവും സംസ്ഥാന സർക്കാരിനാണെന്നും ഐഎംഎ

കൊവിഡ് 19 പ്രതിരോധത്തിനായി ശാസ്ത്രീയമായി ഫലപ്രാപ്തി തെളിയിക്കാത്ത മരുന്നിനെ സർക്കാർ പിന്തുണയ്ക്കരുത്; ഹോമിയോ മരുന്നിന് പ്രോത്സാഹനം നൽകുന്നതു വഴി ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾക്കുള്ള മുഴുവൻ ഉത്തരവാദിത്തവും സംസ്ഥാന സർക്കാരിനാണെന്നും ഐഎംഎ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധത്തിനായി ഹോമിയോ മരുന്നുകൾ വിതരണം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുന്ന സർക്കാർ നിലപാടിനെ വിമർശിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രം​ഗത്ത്. ലോകത്ത് കൊവിഡ് 19 വ്യാപനം അവസാനിപ്പിക്കാനായി വാക്സിൻ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ഇതിനിടയിൽ സംസ്ഥാന സർക്കാർ കൊവിഡ് 19നെതിരെ ശാസ്ത്രീയമായി ഫലപ്രാപ്തി തെളിയിക്കാത്ത മരുന്നിനെ പിന്തുണയ്ക്കരുതെന്നും ഐഎംഎ സംസ്ഥാന പ്രസിഡൻറ് ഡോ. എബ്രഹാം വർഗീസ് അറിയിച്ചു.

സർക്കാരിന്റെ തീരുമാനം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുമെന്നും ഈ മരുന്ന് കഴിച്ചാൽ സുരക്ഷിതരാകുമെന്ന് തോന്നിപ്പിക്കാൻ ഇടയാക്കുമെന്നും ഐഎംഎ മുന്നറിയിപ്പ് നൽകി. നിലവിൽ കൊവിഡ് 19 രോഗപ്രതിരോധത്തിനായി ഫലപ്രദമായ മരുന്നോ വാക്സിനോ ഇല്ലെന്നാണ് ആരോഗ്യവിദഗ്ദ്ധർ പറയുന്നത്. ഹോമിയോ മരുന്നിന് പ്രോത്സാഹനം നൽകുന്നതു വഴി ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾക്കുള്ള മുഴുവൻ ഉത്തരവാദിത്തവും സംസ്ഥാന സർക്കാരിനാണെന്ന് ഐഎംഎ ജനറൽ സെക്രട്ടറി ഡോ. പി ഗോപകുമാർ വ്യക്തമാക്കി. ലോകാരോഗ്യ സംഘടന നിഷ്കർഷിക്കുന്ന മുൻകരുതലുകൾ സ്വീകരിക്കാതെ ആളുകൾ ഈ മരുന്ന് കഴിച്ചാൽ ആരെയും കുറ്റപ്പെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ നിരവധി രാജ്യാന്തര ഏജൻസികൾ കൊവിഡ്-19ന് മരുന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും ഈ ഘട്ടത്തിൽ സർക്കാർ ഇത്തരം ഒരു ഉത്തരവുമായി വരാൻ പാടില്ലായിരുന്നുവെന്നും ഐഎംഎ വ്യക്തമാക്കി. സർക്കാർ തീരുമാനം അടിയന്തരമായി തിരുത്തണമെന്നും ഐഎംഎ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. ചൊവ്വാഴ്ചയാണ് കൊവിഡ് 19 പ്രതിരോധത്തിനായി ഹോമിയോ മരുന്നുകൾ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചത്. ശാസ്ത്രീയമായി ഫലപ്രാപ്തി തെളിയിക്കാത്ത ഒരു മരുന്നിന് കേരള സർക്കാർ പ്രോത്സാഹനം കൊടുക്കരുതെന്നാണ് ഐഎംഎ കേരള ഘടകത്തിന്റെ നിലപാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP