Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

'ലോക്ക്ഡൗൺ നീട്ടിയത് അഭിനന്ദാർഹം'; സംസ്ഥാന സർക്കാറിന് അഭിനന്ദനവുമായി ഐഎംഎ; സത്യപ്രതിജ്ഞ വെർച്വലായി നടത്തണമെന്ന് നിർദ്ദേശം

'ലോക്ക്ഡൗൺ നീട്ടിയത് അഭിനന്ദാർഹം'; സംസ്ഥാന സർക്കാറിന് അഭിനന്ദനവുമായി ഐഎംഎ; സത്യപ്രതിജ്ഞ വെർച്വലായി നടത്തണമെന്ന്  നിർദ്ദേശം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ സത്യപ്രതിജ്ഞക്ക് ഒരുങ്ങുന്നതിനിടെ ചടങ്ങുകൾ വെർച്വലായി നടത്തണമെന്ന ആവശ്യവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ഇത് കോവിഡ് പ്രതിരോധത്തിന് വലിയ സന്ദേശം ആകുമെന്ന നിർദ്ദേശമാണ് ഐഎംഎ മുന്നോട്ട് വെച്ചത്. കോവിഡ് അതിരൂക്ഷമായ സാഹചര്യത്തിലാണ് ഐഎംഎയുടെ അഭ്യർത്ഥന.കേരളത്തിൽ ലോക്ക്ഡൗൺ മെയ് 23 വരെ നീട്ടാൻ തീരുമാനിച്ച സർക്കാർ നടപടിയേയും ഐഎംഎ അഭിനനന്ദിച്ചു.

20ാം തിയതി സത്യപ്രതിജ്ഞ പൂർത്തിയാക്കാനാണ് നിലവിലെ തീരുമാനം. കോവിഡ് വ്യാപനവും മഴയും ശക്തമായാൽ ഇക്കാര്യത്തിൽ മാറ്റങ്ങളുണ്ടായേക്കാം. സത്യപ്രതിജ്ഞക്കായി തിരുവനന്തപുരത്ത് 800 പേർക്കുള്ള ഇരിപ്പിടം സജ്ജമാക്കിയെന്നാണ് റിപ്പോർട്ടുകൾ. നിലവിലെ പ്രകാരം മുൻകൂട്ടി നിശ്ചയിച്ചവർക്കുമാത്രമാണ് ചടങ്ങിൽ പങ്കെടുക്കാൻ അനുമതി. പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. എന്നാൽ ഐഎംഎ നിർദ്ദേശ പ്രകാരം സത്യപ്രതിജ്ഞ വെർച്വൽ ആയി നടക്കുകയാണെങ്കിൽ ക്രമീകരണങ്ങളിൽ മാറ്റം വരും.

സത്യപ്രതിജ്ഞ്ക്ക് മുന്നോടിയായി ഈ മാസം 18ന് തന്നെ മന്ത്രിമാരുടേയും വകുപ്പുകളുടേയും കാര്യത്തിൽ ധാരണയാക്കാനാണ് ഇപ്പോൾ മുന്നണിക്കുള്ളിൽ നീക്കം നടക്കുന്നത്. സിപിഐക്ക് ഇത്തവണ അഞ്ച് നാല് മന്ത്രി സ്ഥാനങ്ങൾ നൽകും. ഡപ്യൂട്ടി സ്പീക്കർ പദവും സിപിഐക്ക് തന്നെയായിരിക്കും. നേരത്തെ കേരളാ കോൺ?ഗ്രസിന് മന്ത്രി സ്ഥാനം വിട്ടുനൽകില്ലെന്ന് സിപിഐ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് പുതിയ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. അതേസമയം ചീഫ് വിപ്പ് പദവി വിട്ടു നൽകാമെന്ന് സിപിഐ അറിയിച്ചിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP