Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മറ്റുസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് തിരിച്ചുവരുന്നവരുടെ എണ്ണം നിയന്ത്രിക്കണം; ആരോഗ്യപ്രവർത്തകർക്ക് രോഗം ബാധിക്കുന്നത് ഗൗരവതരം; പരിശോധനകളുടെ എണ്ണം കൂട്ടണമെന്നും ഐഎംഎ

മറ്റുസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് തിരിച്ചുവരുന്നവരുടെ എണ്ണം നിയന്ത്രിക്കണം; ആരോഗ്യപ്രവർത്തകർക്ക് രോഗം ബാധിക്കുന്നത് ഗൗരവതരം; പരിശോധനകളുടെ എണ്ണം കൂട്ടണമെന്നും ഐഎംഎ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് ജാഗ്രത തുടരുന്നതിനിടെ മറ്റു സംസ്ഥാനങ്ങളിലെ തീവ്ര ബാധിത മേഖലകളിൽനിന്നു കേരളത്തിലേക്കു തിരിച്ചുവരുന്നവരുടെ എണ്ണം നിയന്ത്രിക്കണമെന്നു ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). സംസ്ഥാനത്ത് കോവിഡ് പരിശോധനകളുടെ എണ്ണം വർധിപ്പിക്കണം. വീട്ടിലെ നീരീക്ഷണത്തിൽ പാളിച്ചയുണ്ട്. ഇക്കാര്യത്തിൽ സർക്കാർ നിരീക്ഷണം ഉറപ്പുവരുത്തണമെന്നും ഐഎംഎ ആശ്യപ്പെട്ടു.

കോവിഡ് രോഗചികിത്സയെ കുറിച്ചും രോഗവ്യാപനത്തെ കുറിച്ചും സംസ്ഥാന സർക്കാർ വിവരങ്ങൾ മറച്ചുവയ്ക്കുന്നതായും ഐഎംഎ ആരോപിക്കുന്നു. രോഗവുമായി ബന്ധപ്പെട്ട ഒരു പഠനവും സംസ്ഥാനത്ത് നടക്കുന്നില്ല. മുഖ്യമന്ത്രിക്ക് നൽകിയ കത്തിലാണ് ഐഎംഎ വിമർശനം ഉന്നയിച്ചത്.ആരോഗ്യപ്രവർത്തകർക്ക് രോഗം ബാധിക്കുന്നത് ഗൗരവതരമാണ്. പരിശോധനകളുടെ എണ്ണം കൂട്ടണം. സ്വകാര്യലാബുകളിലും പരിശോധന സൗകര്യം കൂട്ടണമെന്നും ഐഎംഎ ആവശ്യപ്പെടുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP