Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വൃക്ക മാറ്റി വയ്ക്കലിനായി രജിസ്റ്റർ ചെയ്തു കാത്തിരിക്കുന്നത് ഒന്നര ലക്ഷം പേർ; അവയവദാനത്തിനു കൂടുതൽ പേർ സന്നദ്ധരാകണമെന്ന് ഐഎംഎ

വൃക്ക മാറ്റി വയ്ക്കലിനായി രജിസ്റ്റർ ചെയ്തു കാത്തിരിക്കുന്നത് ഒന്നര ലക്ഷം പേർ; അവയവദാനത്തിനു കൂടുതൽ പേർ സന്നദ്ധരാകണമെന്ന് ഐഎംഎ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: അവയവദാനത്തിന് ആളുകൾ മുന്നോട്ടു വരണമെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). ഇന്ത്യയിൽ ഒന്നര ലക്ഷം പേർ വൃക്ക മാറ്റി വയ്ക്കലിനായി രജിസ്റ്റർ ചെയ്തു കാത്തിരിക്കുന്നുണ്ടെന്നും ഐഎംഎ അറിയയിച്ചു. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ വിജയകരമാണെങ്കിലും പൊതു ജനങ്ങൾക്കിടയിൽ അവയവദാനത്തെക്കുറിച്ചുള്ള അവബോധം കുറവാണെന്ന് ലോക വൃക്ക ദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ദേശീയ സമ്മേളനത്തിൽ ഐഎംഎ ദേശീയ അധ്യക്ഷൻ ഡോ.സഹജാനന്ദ് പ്രസാദ് സിങ് പറഞ്ഞു.

ഇതുവരെ 10,000ത്തിൽ താഴെമാത്രം വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളാണ് ഇന്ത്യയിൽ നടന്നിട്ടുള്ളത്. ഒരു ജീവൻ രക്ഷിക്കുന്ന പ്രവൃത്തിയാണ് അവയവദാനം. മാറാരോഗം കാരണം ദുരിതമനുഭവിക്കുന്ന വ്യക്തിക്ക്, അവയവം മാറ്റിവയ്ക്കുന്നതിലൂടെ ആരോഗ്യം മെച്ചപ്പെട്ട് ജീവിതത്തിലേക്ക് തിരിച്ച് വരാനാകും. ഒരാൾ ഒരു വൃക്കയോ കരളോ ദാനം ചെയതാലും ആരോഗ്യജീവിതം നയിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.

വൃക്ക രോഗികളുടെ എണ്ണം വർദ്ധിക്കുകയാണെന്നും നാൽപത് വയസ് പിന്നിട്ടവർ നിർബന്ധമായും പ്രതിമാസ ആരോഗ്യ പരിശോധനകൾക്ക് വിധേയരാകണമെന്നും വൃക്കരോഗ വിദഗ്ദ ഡോ. ഗരിമാ അഗർവാൾ പറഞ്ഞു. പ്രമേഹം, രക്തസമ്മർദ്ദം എന്നീ രോഗമുള്ളവർക്ക് വൃക്കരോഗമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കൃത്യസമയത്ത് ചികിത്സിച്ചാൽ പൂർണമായും രോഗമുക്തി നേടാനാകും. കോവിഡ് മരണങ്ങളിൽ നല്ലൊരു ശതമാനം വൃക്കരോഗങ്ങളെത്തുടർന്ന് ഡയാലിസിസിന് വിധേയമായിരുന്നവരാണെന്നും ഡോ. ഗരിമാ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP