Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202123Saturday

സാനിറ്റൈസർ നിർമ്മിക്കാനെന്ന വ്യാജേന സ്പിരിറ്റ് കൊണ്ടുവന്ന് വാട്ടർ സർവീസ് സെന്ററിൽ വച്ച് എസൻസും കളറും ചേർത്ത് ബ്രാണ്ടിയാക്കി; ഒരുലിറ്റർ വിറ്റത് 3500 രൂപയ്ക്ക്; കാലടിയിൽ 100 ലിറ്റർ സ്പിരിറ്റുമായി അഞ്ച് യുവാക്കൾ അറസ്റ്റിൽ

സാനിറ്റൈസർ നിർമ്മിക്കാനെന്ന വ്യാജേന സ്പിരിറ്റ് കൊണ്ടുവന്ന് വാട്ടർ സർവീസ് സെന്ററിൽ വച്ച് എസൻസും കളറും ചേർത്ത് ബ്രാണ്ടിയാക്കി; ഒരുലിറ്റർ വിറ്റത് 3500 രൂപയ്ക്ക്; കാലടിയിൽ 100 ലിറ്റർ സ്പിരിറ്റുമായി അഞ്ച് യുവാക്കൾ അറസ്റ്റിൽ

പ്രകാശ് ചന്ദ്രശേഖർ

കാലടി:വ്യാജ മദ്യ നിർമ്മാണത്തിനായി കൊണ്ടുവന്ന ഉദ്ദേശം 100 ലിറ്റർ സ്പിരിറ്റുമായി യുവാക്കൾ അറസ്റ്റിൽ. മറ്റൂർ വില്ലേജ്, മാണിക്യമംഗലം കരയിൽ, കോലഞ്ചേരി വീട്ടിൽ ജോസ് മകൻ ഫ്രെഡ്ഡി (24), അങ്കമാലി വില്ലേജ്, അങ്കമാലി കരയിൽ, പറക്കുളം റോഡിൽ, പള്ളിപ്പാട്ട് വീട്ടിൽ, ഡിക്‌സൺ സേവ്യർ മകൻ സോണാ ഡിക്‌സൻ (34), അങ്കമാലി വില്ലേജ്, അങ്കമാലി കരയിൽ, ബസ്ലിക്ക പള്ളിക്കു സമീപം വടക്കൻ വീട്ടിൽ, തോമസ് മകൻ, അനു.തോമസ് (30), അങ്കമാലി വില്ലേജ്, നായത്തോട് കരയിൽ, മേനാച്ചേരി വീട്ടിൽ ആന്റണി മകൻ ബിനിൽ (28), എന്നിവരും ഇവർക്ക് സ്പിരിറ്റ് എത്തിച്ചു നൽകിയത്.

അങ്കമാലിയിലെ ഗുണ്ടാനേതാവ് അങ്കമാലി ടൗൺ കോളനി പള്ളിപ്പുറം വീട്ടിൽ വർഗ്ഗീസ് മകൻ സജിത്(34) എന്നിരാണ് കാലടിപൊലീസിന്റെ പിടിയിലായത്. പ്രതികൾ ആലുവയിൽ നിന്നും സാനിറ്റയ്‌സർ നിർമ്മിക്കുന്നതിനുള്ള സ്പിരിറ്റ് കൊണ്ടുവന്ന് മറ്റുരിലുള്ള വാട്ടർ സർവീസ് സെന്ററിൽ കൊണ്ടുവന്ന് ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന്റെ എസൻസ് ചേർത്ത് കളർ മാറ്റി ബ്രാണ്ടി എന്ന പേരിൽ ഒരു ലിറ്റർ മദ്യത്തിന് 3500/ രൂപയ്ക്കാണ് വിറ്റിരുന്നത്.

ലോക് ഡൗൺ പ്രമാണിച്ച് ബാറുകളും ബീവറേജ്കളും അടച്ചതിനാൽ വ്യാജ മദ്യത്തിന് ആവശ്യക്കാർ ഏറെയായിരുന്നെന്ന് പ്രതികൾ പൊലീസിൽ സമ്മതിച്ചു. കഴിഞ്ഞ രണ്ടു ദിവസമായി വാട്ടർ സർവീസ് സെന്റർ കേന്ദ്രീകരിച്ച് വ്യാജ മദ്യ വില്പന നടത്തുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ആയതിനാൽ ഇവിടം പൊലീസ് നിരീക്ഷണത്തിലായിരുന്നു. പ്രതികൾക്ക് സ്പിരിറ്റ് എത്തിച്ചു നൽകിയ സജിത്ത് അടുത്തകാലത്ത് തമിഴ്‌നാട്ടിൽ പച്ചക്കറി വ്യാപാരിയുടെ ആറ് ലക്ഷം രൂപ കവർച്ച ചെയ്തതിനു തമിഴ്‌നാട് പൊലീസിന്റെ പിടിയിലായിരുന്നതും, ഇപ്പോൾ ജാമ്യത്തിലിറങ്ങിയ ആളുമാണെന്ന് പൊലീസ് അറിയിച്ചു.

സജിത്തിന്റെ പേരിൽ മുംബൈ പൊലീസിന്റെ കവർച്ച കേസിലെ വാറണ്ടും നിലവിലുണ്ട്. സജിത്ത് തമിഴ്‌നാട്, മുംബൈ തുടങ്ങിയ സ്ഥലങ്ങളിൽ പണം തട്ടിയെടുക്കുന്ന ടീമിൽ പെട്ടയാളാണെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ആലുവ റൂറൽ ജില്ലാ പൊലീസ് മേധാവി കെ.കാർത്തികിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

പെരുമ്പാവൂർ ഡി.വൈ.എസ്‌പി കെ.ബിജുമോന്റെ നിർദ്ദേശാനുസരണം കാലടി എസ് എച്ച് ഒ എം.ബി.ലത്തീഫ്, എസ്‌ഐ സ്റ്റെപ്‌റ്റോ.ജോൺ, ദേവസ്സി, ജോണി, എ എസ് ഐ അബ്ദുസ്സത്താർ, എസ് സി പി ഓ മാരായ അനിൽകുമാർ വിൽസൺ യുപി എന്നിവരുമാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത് പ്രതികൾക്ക് വ്യാജമദ്യം വിറ്റ് കിട്ടിയ 76000/ രൂപയും വ്യാജ മദ്യ നിർമ്മാണ സ്ഥലത്തുനിന്നും പൊലീസ് കണ്ടെത്തിയിരുന്നു. പ്രതികൾക്ക് സ്പിരിറ്റ് നൽകിയവരെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. ഇവർ ഉടൻ പിടിയിലാകുമെന്ന് പൊലീസ് അറിയിച്ചു. സ്പിരിറ്റന്റെ ഉറവിടം കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുള്ളതായി പൊലീസ് അറിയിച്ചു. പ്രതികള ഇന്ന് പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP