Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അനധികൃത ദീർഘദൂര സ്വകാര്യബസുകളെ വഴിവിട്ട് സഹായിക്കുന്ന വെബ്‌സൈറ്റുകൾക്ക് കടിഞ്ഞാണിടാൻ കെഎസ്ആർടിസി; സൈറ്റുകൾ നിരോധിക്കണമെന്നാവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചു; കെ.എസ്.ആർ.ടി.സിക്ക് നഷ്ടമുണ്ടാക്കുന്നത് സംസ്ഥാനത്തിനുള്ളിൽ വിവിധ നഗരങ്ങളെ ബന്ധിപ്പിച്ച് ഓടുന്ന സ്വകാര്യബസുകൾ; വെബ്സൈറ്റുകളുടെയും മൊബൈൽ ആപ്പുകളുടെയും പ്രവർത്തനം തടയാൻ കേന്ദ്ര ഐ.ടി. വകുപ്പിനോട് ആവശ്യപ്പെട്ടേക്കും

അനധികൃത ദീർഘദൂര സ്വകാര്യബസുകളെ വഴിവിട്ട് സഹായിക്കുന്ന വെബ്‌സൈറ്റുകൾക്ക് കടിഞ്ഞാണിടാൻ കെഎസ്ആർടിസി; സൈറ്റുകൾ നിരോധിക്കണമെന്നാവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചു; കെ.എസ്.ആർ.ടി.സിക്ക് നഷ്ടമുണ്ടാക്കുന്നത് സംസ്ഥാനത്തിനുള്ളിൽ വിവിധ നഗരങ്ങളെ ബന്ധിപ്പിച്ച് ഓടുന്ന സ്വകാര്യബസുകൾ; വെബ്സൈറ്റുകളുടെയും മൊബൈൽ ആപ്പുകളുടെയും പ്രവർത്തനം തടയാൻ കേന്ദ്ര ഐ.ടി. വകുപ്പിനോട് ആവശ്യപ്പെട്ടേക്കും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: അനധികൃത ദീർഘദൂര സ്വകാര്യബസുകളെ വഴിവിട്ട് സഹായിക്കുന്ന വെബ്‌സൈറ്റുകൾക്ക് കടിഞ്ഞാണിടാൻ കെഎസ്ആർടിസി. അനധികൃതമായി ഓടുന്ന സ്വകാര്യബസുകൾക്ക് യാത്രാടിക്കറ്റുകൾ വിൽക്കാൻ സഹായിക്കുന്ന വെബ്സൈറ്റുകൾ നിരോധിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി. സർക്കാരിനെ സമീപിച്ചു. പെർമിറ്റ് വ്യവസ്ഥകൾ ലംഘിക്കാൻ സ്വകാര്യബസുകാർ ഓൺലൈൻ സേവനം ഉപയോഗിക്കുന്നുണ്ടെന്ന് സ്ഥരീകരിക്കേണ്ടത് മോട്ടോർവാഹനവകുപ്പാണ്. വെബ്സൈറ്റുകൾ പരിശോധിച്ചാൽ ഇതിനുള്ള തെളിവ് ലഭിക്കുമെന്ന് കെ.എസ്.ആർ.ടി.സി. സർക്കാരിന് നൽകിയ കത്തിൽ പറയുന്നു.

പെർമിറ്റുള്ള അംഗീകൃത സ്റ്റേജ് ക്യാരേജുകൾക്കുമാത്രമാണ് ടിക്കറ്റ് വിൽക്കാനും റൂട്ട് പരസ്യപ്പെടുത്തി ബസ് ഓടിക്കാനും അനുമതിയുള്ളത്. ഇവരുടേതല്ലാത്ത ടിക്കറ്റുകൾ വിൽക്കുന്നതും ബുക്കിങ് സ്വീകരിക്കുന്നതും നിയമവിരുദ്ധമാണ്.വെബ്സൈറ്റുകളുടെ സഹായത്തോടെ സ്വകാര്യബസ് ഉടമകൾ നടത്തുന്ന നിയമലംഘനങ്ങൾ വിശദീകരിച്ചുകൊണ്ടാണ് കെ.എസ്.ആർ.ടി.സി. എം.ഡി. ഗതാഗതവകുപ്പിനും കമ്മിഷണർക്കും കത്ത് നൽകിയത്. നിലവിലുള്ള നിയമങ്ങൾ ലംഘിക്കാൻ ഓൺലൈൻ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യാൻ പാടില്ല. ഇത് കണ്ടെത്തിയാൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന വെബ്സൈറ്റുകളുടെയും മൊബൈൽ ആപ്പുകളുടെയും പ്രവർത്തനം തടയാൻ കേന്ദ്ര ഐ.ടി. വകുപ്പിനോട് ആവശ്യപ്പെടാം.

ചില സ്വകാര്യബസുകാർ സ്വന്തം വെബ്സൈറ്റിലൂടെയാണ് ടിക്കറ്റ് വിൽക്കുന്നത്. മറ്റുചിലർ അഭിബസ്, റെഡ്ബസ് ഉൾപ്പെടെയുള്ള ഓൺലെൻ സേവനദാതാക്കളെയാണ് നിയോഗിക്കുന്നത്. നിയമവിരുദ്ധമായി ഓടുന്ന സ്വകാര്യബസുകൾക്കുവേണ്ടി ബുക്കിങ് സ്വീകരിക്കരുതെന്ന് ഓൺലൈൻ സേവനദാതാക്കളോട് സർക്കാരിന് ആവശ്യപ്പെടാനാകും. ഇതിനുള്ള നടപടി സ്വീകരിക്കണമെന്നാണ് കെ.എസ്.ആർ.ടി.സിയുടെ ആവശ്യം.

സംസ്ഥാനത്തിനുള്ളിൽ വിവിധ നഗരങ്ങളെ ബന്ധിപ്പിച്ച് ഓടുന്ന സ്വകാര്യബസുകളാണ് കെ.എസ്.ആർ.ടി.സിക്ക് വൻ നഷ്ടമുണ്ടാക്കുന്നത്. യാത്രക്കാരെ ആകർഷിക്കാൻവേണ്ടി സ്വകാര്യബസുകാർ സാമൂഹികമാധ്യമങ്ങളെയും ഉപയോഗിക്കുന്നുണ്ട്. വെബ്‌സൈറ്റുകളിൽ ഓരോ റൂട്ടിലേക്കുള്ള ബസുകളുടെ സമയപ്പട്ടികയും സ്റ്റോപ്പും പ്രദർശിപ്പിച്ചിട്ടുണ്ട്. പ്രതിദിന സർവീസുകളാണെന്ന് പ്രഖ്യാപിച്ചാണ് ടിക്കറ്റ് വിൽക്കുന്നത്. ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് കയറാനും ഇറങ്ങാനുമുള്ള സ്ഥലം നിശ്ചയിച്ചുനൽകുന്നുണ്ടെന്നും കത്തിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP