Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ജ്യൂസ് പാക്കറ്റുകളിൽ നിറച്ച് മദ്യം കടത്താൻ ശ്രമം; വഴിക്കടവ് ആനമറി ചെക്‌പോസ്റ്റിൽ രണ്ട് പേരെ പിടികൂടി

ജ്യൂസ് പാക്കറ്റുകളിൽ നിറച്ച് മദ്യം കടത്താൻ ശ്രമം; വഴിക്കടവ് ആനമറി ചെക്‌പോസ്റ്റിൽ രണ്ട് പേരെ പിടികൂടി

ജാസിം മൊയ്തീൻ

മലപ്പുറം: കർണാടകയിൽ നിന്നും കേരളത്തിലേക്ക് അനധികൃതമായി മദ്യം കടത്താൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ. മലപ്പുറം നിലമ്പൂർ വല്ലപ്പുഴ പറമ്പൻ വീട്ടിൽ മുഹമ്മദ് അസ്ലം (24), മുമ്മൂള്ളി പൂളക്കൽ വീട്ടിൽ യദുകൃഷ്ണ (23) എന്നിവരാണ് ഇന്ന് രാവിലെ വഴിക്കടവ് ആനമറി ചെക്പോസ്റ്റിൽ വെച്ച് എക്സൈസ് സംഘത്തിന്റെ പിടിയിലായത്.

പ്രതികളിൽ നിന്നും 26 ലിറ്റർ മദ്യം കണ്ടെടുത്തു. ജ്യൂസ് പാക്കറ്റുകളിൽ നിറച്ച നിറച്ച മദ്യം പച്ചക്കറി വാഹനത്തിൽ പച്ചക്കറികൾക്കിടയിൽ ഒളിപ്പിച്ചു കടത്താനായിരുന്നു പദ്ധതി. കർണാടകയിൽ മാത്രം വിൽപനാനുമതിയുള്ള ഐഎംഎഫ്എൽ ബ്രാന്റ് മദ്യമാണ് പ്രതികളിൽ നിന്നും പിടികൂടിയത്. പ്രതികൾ കർണാടകയിൽ നിന്നും സ്ഥിരമായ കേരളത്തിലേക്ക് പച്ചക്കറി എത്തിക്കുന്ന വാഹനത്തിലെ ജീവനക്കാരാണ്. ഈ വാഹനത്തിൽ തന്നെയാണ് ഇന്നും പ്രതികൾ പച്ചക്കറികൾക്കിടയിൽ വെച്ച് മദ്യം കടത്താൻ ശ്രമിച്ചത്. പ്രതികളേയും കേസ് രേഖകളും തൊണ്ടി മുതലുകളായ മദ്യവും വാഹനവും തുടർ നടപടികൾക്കായി കസ്റ്റഡിയിലെടുത്ത് നിലമ്പൂർ റെയ്ഞ്ചിന് കൈമാറി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP