Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അനർഹമായി മുൻഗണനാ വിഭാഗത്തിലെ റേഷൻകാർഡുകൾ സ്വന്തമാക്കിയവർക്ക് മുട്ടൻ പണി; റേഷൻകാർഡുകൾ പിടിച്ചെടുക്കുന്നതിനൊപ്പം പിഴയും അടയ്ക്കണം; പെരിന്തൽമണ്ണയിൽ അനർഹമായി കൈപ്പറ്റിയ റേഷൻ സാധനങ്ങളുടെ പേരിൽ പിഴയായി ഈടാക്കിയത് 15,13,885 രൂപയും

അനർഹമായി മുൻഗണനാ വിഭാഗത്തിലെ റേഷൻകാർഡുകൾ സ്വന്തമാക്കിയവർക്ക് മുട്ടൻ പണി; റേഷൻകാർഡുകൾ പിടിച്ചെടുക്കുന്നതിനൊപ്പം പിഴയും അടയ്ക്കണം; പെരിന്തൽമണ്ണയിൽ അനർഹമായി കൈപ്പറ്റിയ റേഷൻ സാധനങ്ങളുടെ പേരിൽ പിഴയായി ഈടാക്കിയത് 15,13,885 രൂപയും

മറുനാടൻ ഡെസ്‌ക്‌

പെരിന്തൽമണ്ണ: അനർഹമായി മുൻഗണനാ വിഭാഗം റേഷൻ കാർഡുകൾ കൈവശം വെക്കുന്നവരെ കണ്ടെത്തി പിഴ ഈടാക്കുന്ന പ്രവർത്തനങ്ങൾ പെരിന്തൽമണ്ണ താലൂക്കിൽ ഊർജ്ജിതം. അനർഹമായി കൈവശം വച്ച മുൻഗണന/എ.എ.വൈ കാർഡുകൾ താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് പിടിച്ചെടുത്തത്. അനർഹമായി കൈപ്പറ്റിയ റേഷൻ സാധനങ്ങളുടെ വിലയായ 15,13,885 രൂപ പിഴയിനത്തിൽ ഈടാക്കുകയും ചെയ്തു.

സർക്കാർ/സഹകരണ/പൊതുമേഖല ജോലിയുള്ളവർ/ സർവീസ് പെൻഷൻ കൈപ്പററുന്നവർ, ഒരേക്കറിലധികം ഭൂമിയുള്ളവർ, കുടുംബനാഥനോ, കുടുംബാംഗങ്ങൾക്കോ 1000 സ്‌ക്വർ ഫീററിലധികം വീടുള്ളവർ, നാല് ചക്രവാഹനം സ്വന്തമായുള്ളവർ, ആദായ നികുതി ഒടുക്കുന്നവർ, മാസം 25,000 ൽ കൂടുതൽ വരുമാനമുള്ളവർ എന്നിവർ മുൻഗണന, ഏ.ഏ.വൈ കാർഡിന് അർഹതയില്ലാത്തവരാണ്. വരും ദിവസങ്ങളിൽ അനർഹരെ കണ്ടെത്തുന്നതിനുള്ള താലൂക്ക് തലപരിശോധനകൾ തുടരുമെന്നും താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.

ഇനിയും കാർഡുടമകൾ അനർഹമായി മുൻഗണന, എ.എ.വൈ, സബ്‌സിഡി കാർഡുകൾ കൈവശം വച്ചിട്ടുണ്ടെങ്കിൽ അവ പെരിന്തൽമണ്ണ താലൂക്ക് സപ്ലൈ ഓഫീസിൽ നേരിട്ട് ഹാജരായി കാർഡ് പൊതുവിഭാഗത്തിലേക്ക് മറ്റേണ്ടതാണ്. പൊതുവിഭാഗത്തിലേക്ക് മാറ്റാത്തവർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP