Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പുതുപ്പാടിയിൽ വാറ്റു കേന്ദ്രം പൊലീസ് തകർത്തു; 150 ലിറ്റർ വാഷ് നശിപ്പിച്ചു, വാറ്റുപകരണങ്ങൾ പിടികൂടി

പുതുപ്പാടിയിൽ വാറ്റു കേന്ദ്രം പൊലീസ് തകർത്തു; 150 ലിറ്റർ വാഷ് നശിപ്പിച്ചു, വാറ്റുപകരണങ്ങൾ പിടികൂടി

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: പുതുപ്പാടി പഞ്ചായത്തിലെ മയിലള്ളാംപാറക്ക് സമീപം വരാൽ മൂല ഹരിതഗിരിയിൽ താമരശ്ശേരി പൊലീസ് നടത്തിയ തിരച്ചിലിൽ വാറ്റു കേന്ദ്രം കണ്ടെത്തി തകർത്തു. ബാരലിൽ സൂക്ഷിച്ച 150 ലിറ്റർ വാഷ് നശിപ്പിച്ചു, വാറ്റുപകരണങ്ങൾ പിടിച്ചെടുത്തു. വാറ്റ് കേന്ദ്രമായി പ്രവർത്തിച്ച പന്തലും തകർത്തു.

കാട്ടു പ്രദേശത്ത് ആളൊഴിഞ്ഞ ഭാഗത്താണ് വാറ്റു കേന്ദ്രം പ്രവർത്തിച്ചത്.ഈ പ്രദേശത്തെ കാട് കേന്ദ്രീകരിച്ച് വൻതോതിൽ ചാരായ വാറ്റും, വിൽപ്പനയും നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്.താമരശ്ശേരി എസ് ഐ ശ്രീജേഷ്, സി പി ഒമാരായ രതീഷ്, പ്രസാദ്, ലിയോ ജോർജ്ജ്, നവഗീത് എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്.

അടുത്ത ദിവസങ്ങളിലായി താമരശ്ശേരി പൊലീസിന്റെ നേതൃത്വത്തിൽ വൻ തോതിൽ നിരോധിത പുകയില, ലഹരി ഉൽപ്പന്നങ്ങളും, മദ്യവും പിടികൂടി വരുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP