Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202224Saturday

മലപ്പുറത്ത് വീട്ടിൽ അനധികൃത ഗ്യാസ് റീഫില്ലിങ് കേന്ദ്രം; കൂടിയ വിലയ്ക്ക് വിൽപ്പന; ഒരാൾ പിടിയിൽ

മലപ്പുറത്ത് വീട്ടിൽ അനധികൃത ഗ്യാസ് റീഫില്ലിങ് കേന്ദ്രം; കൂടിയ വിലയ്ക്ക് വിൽപ്പന; ഒരാൾ പിടിയിൽ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ അനധികൃതമായി വീട്ടിൽ ഗ്യാസ് റീഫില്ലിങ് കേന്ദ്രം നടത്തിവന്നയാൾ പിടിയിൽ. മലപ്പുറം വാഴക്കാട് വട്ടപ്പാറ പണിക്കരപുറായി സ്വദേശി കൊന്നേങ്ങൽ ശാഫി(34)യെയാണ് വാഴക്കാട് പൊലീസ് പിടികൂടിയത്.

വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന ഗ്യാസ് സിലിൻഡർ ഗ്യാസ് ഏജൻസികളുടെ ഏജന്റുമാർ മുഖേനയും വിവിധ വീടുകളിൽനിന്ന് പണം കൊടുത്തും സംഘടിപ്പിച്ച് വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന സിലിൻഡറിലേക്ക് റീഫിൽ ചെയ്ത് വിൽക്കുകയായിരുന്നു പ്രതി.

കൂടിയ വിലയ്ക്കാണ് ഇയാൾ വിൽപ്പന നടത്തി വന്നിരുന്നത്. മൂന്ന് വർഷത്തോളമായി ഇയാൾ അനധികൃത കേന്ദ്രം പ്രവർത്തിക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. റീഫില്ലിംഗിനായി കൊണ്ടുവന്ന 150 ഓളം ഗ്യാസ് സിലിൻഡറുകളും നാല് കംപ്രസിങ് മിഷീനുകൾ അഞ്ച് ത്രാസുകൾ നിരവധി വ്യാജ സീലുകളും സിലിൻഡർ വിതരണം ചെയ്യുന്നതിനായി ഉപയോഗിക്കുന്ന ഓട്ടോകൾ തുടങ്ങിയവയും പിടിച്ചെടുത്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP