Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എൻഫോഴ്‌സ്‌മെന്റ് പിടികൂടിയത് ഇന്ത്യൻ രൂപയ്‌ക്കൊപ്പം ഡോളറും റിയാലും ദിനാറും; കോഴിക്കോട് കിങ് റിച്ച് പണമിടപാട് സ്ഥാപനത്തിൽ നിന്ന് കണ്ടെത്തിയത് രണ്ടരക്കോടിയുടെ കറൻസികൾ

എൻഫോഴ്‌സ്‌മെന്റ് പിടികൂടിയത് ഇന്ത്യൻ രൂപയ്‌ക്കൊപ്പം ഡോളറും റിയാലും ദിനാറും; കോഴിക്കോട് കിങ് റിച്ച് പണമിടപാട് സ്ഥാപനത്തിൽ നിന്ന് കണ്ടെത്തിയത് രണ്ടരക്കോടിയുടെ കറൻസികൾ

കോഴിക്കോട്: കരിപ്പൂർ വഴി വിദേശേത്തേക്ക് കടത്താനിരുന്ന വിദേശ രാജ്യങ്ങളിലെ കറൻസികൾ പിടികൂടി. കോഴിക്കോട് കിങ് റിച്ച് പണമിടപാട് സ്ഥാപനത്തിൽ നിന്നാണ് കറൻസി പിടിച്ചത്.

വിദേശപണമിടപാടു നടത്തുന്ന ഈ സ്ഥാപനത്തിൽനിന്ന് 2.5 കോടിയോളം ഇന്ത്യൻ, വിദേശ കറൻസികൾ എൻഫോഴ്‌സ്‌മെന്റ് പിടികൂടി. സംഭവത്തിൽ 'കിങ്‌റിച്ച്' എന്ന വിദേശ പണമിടപാട് സ്ഥാപനത്തിന്റെ ജീവനക്കാരനെ കസ്റ്റഡിയിലെടുത്തു. 2.33 കോടി രൂപയാണ് ജീവനക്കാരന്റെ ബാഗിലുണ്ടായിരുന്നത്.

സ്ഥാപനത്തിന്റെ ഓഫിസിൽ നടത്തിയ പരിശോധനയിൽ 15 ലക്ഷം കണ്ടെടുത്തു. ഡോളർ, റിയാൽ, ദിനാർ തുടങ്ങി നിരവധി രാജ്യങ്ങളിലെ കറൻസികൾ പിടിച്ചെടുത്തവയിൽപ്പെടുന്നു. കരിപ്പൂർ വഴി വിദേശത്തേക്കു കടത്താനിരുന്ന കറൻസിയാണു രഹസ്യ വിവരത്തെ തുടർന്ന് എൻഫോഴ്‌സ്‌മെന്റ് പിടിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP