Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

തെലുങ്കാന രാഷ്ട്രീയ സമിതിയുമായുള്ളത് ആത്മബന്ധം; പലതവണ മത്സരിക്കാൻ കെസിആർ ആവശ്യപ്പെട്ടെങ്കിലും കാക്കിയോടുള്ള പ്രണയം കാരണം നോ പറഞ്ഞു; പൊലീസിൽ തന്ത്രപ്രധാന തസ്തികകളൊന്നും കിട്ടാതെ വന്നേേപ്പാൾ തേടിയെത്തുന്നത് മന്ത്രിപ്പണി! കേരളാ പൊലീസിലെ ഐജി ജി ലക്ഷ്മണ ഇനി തെലുങ്കാനയിലെ ഐടി മന്ത്രിയാകും

തെലുങ്കാന രാഷ്ട്രീയ സമിതിയുമായുള്ളത് ആത്മബന്ധം; പലതവണ മത്സരിക്കാൻ കെസിആർ ആവശ്യപ്പെട്ടെങ്കിലും കാക്കിയോടുള്ള പ്രണയം കാരണം നോ പറഞ്ഞു; പൊലീസിൽ തന്ത്രപ്രധാന തസ്തികകളൊന്നും കിട്ടാതെ വന്നേേപ്പാൾ തേടിയെത്തുന്നത് മന്ത്രിപ്പണി! കേരളാ പൊലീസിലെ ഐജി ജി ലക്ഷ്മണ ഇനി തെലുങ്കാനയിലെ ഐടി മന്ത്രിയാകും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കാക്കിക്കുള്ളിൽ നിന്നും പൊലീസ് കുപ്പായത്തിലേക്ക്. കേരള പൊലീസിലെ ഐജി ജി. ലക്ഷ്മൺ തെലങ്കാന മന്ത്രിസഭയിലെ അംഗമാകുമെന്ന് ഉറപ്പായി. സർവീസിൽ നിന്ന് ഉടൻ രാജിവയ്ക്കും. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു ആശയവിനിമയം നടത്തി. ഇപ്പോൾ ഹൈദരാബാദിലുള്ള ലക്ഷ്മൺ രണ്ടു ദിവസത്തിനകം കേരളത്തിലെത്തും.

കെസിആർ മന്ത്രിസഭയിൽ ചേരാൻ ഏകദേശ തീരുമാനമായെന്നും ഐടി വകുപ്പു ലഭിക്കുമെന്നാണു സൂചനയെന്നും ജി.ലക്ഷ്മൺ പറഞ്ഞു. സംസ്ഥാന പൊലീസ് മേധാവിയെയും കാര്യങ്ങൾ ധരിപ്പിച്ചിച്ചുണ്ട്. ലക്ഷ്മണിന്റെ ബന്ധുക്കൾ പലരും രാഷ്ട്രീയത്തിലാണ്. 2009,14, 19 വർഷങ്ങളിലെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആവശ്യപ്പെട്ടെങ്കിലും ലക്ഷ്മൺ നിരസിച്ചു. കേരള കേഡറിലെ 1997 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ലക്ഷ്മൺ ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ് ഐജിയാണ്. തെലുങ്കാനയിലെ ഖമ്മം ജില്ലയാണ് സ്വദേശം.

ആലപ്പുഴ എഎസ്‌പി ആയി സർവീസ് തആരംഭിച്ച ലക്ഷ്ണൻ, തിരുവനന്തപുരം റൂറൽ, ക്രൈംബ്രാഞ്ച്, ഇന്റലിജൻസ് വിഭാഗങ്ങളിൽ ജോലി നോക്കിയിട്ടുണ്ട്. നാലു വർഷം മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ച് ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായി. 14 വർഷത്തെ സർവീസ് ബാക്കിനിൽക്കെയാണ് ഐപിഎസ് വിടുന്നത്.

ആന്ധ്ര മുൻ ഡിജിപി ഡോ. ഡി.ടി. നായിക്കിന്റെ മകൾ ഡോ. കവിതയാണു ഭാര്യ. മുൻപു കേരള കേഡറിൽ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന മുൻ ഡിജിപി ആർ.എസ്. മുഷാഹരി വിരമിച്ച ശേഷം മേഘാലയ ഗവർണറായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP