Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202225Sunday

ഐജിയുടെ അതിഥിയായി പൊലീസ് ക്ലബിലും മോൺസൺ തങ്ങി; റിവ്യൂ കമ്മിറ്റി ശുപാർശ നിർണ്ണായകമായി; ഐജി ലക്ഷ്മണയുടെ സസ്പെൻഷൻ നീട്ടി

ഐജിയുടെ അതിഥിയായി പൊലീസ് ക്ലബിലും മോൺസൺ തങ്ങി; റിവ്യൂ കമ്മിറ്റി ശുപാർശ നിർണ്ണായകമായി; ഐജി ലക്ഷ്മണയുടെ സസ്പെൻഷൻ നീട്ടി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഐജി ലക്ഷ്മണയുടെ സസ്പെൻഷൻ നീട്ടി. പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലുമായുള്ള ബന്ധത്തെ തുടർന്നാണ് ലക്ഷ്മണയെ സസ്പെൻഡ് ചെയ്തത്. റിവ്യൂ കമ്മിറ്റി സസ്പെൻഷൻ നീട്ടാൻ ശുപാർശ ചെയ്തിരുന്നു. ശുപാർശ അംഗീകരിച്ച് മുഖ്യമന്ത്രി ഉത്തരവിറക്കി.

ഐജിയും തട്ടിപ്പുകാരനായ മോൺസൺ മാവുങ്കലുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു കഴിഞ്ഞ ഡിസംബർ പത്തിന് ഐജി ലക്ഷ്മണയെ സർവ്വീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. ഐജിയുടെ അതിഥിയായി പൊലീസ് ക്ലബിലും മോൺസൺ തങ്ങിയിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികര സമിതി യോഗം ചേർന്നാണ് സസ്പെൻഷൻ കാലാവധി നീട്ടാൻ തീരുമാനിച്ചത്.

ഒമ്പത് മാസം മുമ്പാണ് ഐജിയായിരുന്ന ഗുഗുലോത്ത് ലക്ഷ്മണയെ സസ്പെൻഡ് ചെയ്തത്. ലക്ഷ്മണയ്ക്ക് എതിരെ വകുപ്പ് തല അന്വേഷണം തീരാത്ത സാഹചര്യത്തിലാണ് സസ്പെൻഷൻ വീണ്ടും നീട്ടിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP