Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ലോക് ഡൗണിൽ കുടുങ്ങിയ 150 ഓളം പേർക്ക് ഇഫ്താർ വിരുന്നൊരുക്കി കൊച്ചി സിറ്റി പൊലീസ്; സാമൂഹിക അകലം പാലിച്ച് വിരുന്നിൽ പങ്കെടുത്തത് ലക്ഷദ്വീപ് നിവാസികൾ; കിറ്റുകൾ തയ്യാറാക്കിയത് പൊലീസിന്റെ 'നന്മ ഒരു വയറൂട്ടാം' പദ്ധതിയുടെ ഭാഗമായി

ലോക് ഡൗണിൽ കുടുങ്ങിയ 150 ഓളം പേർക്ക് ഇഫ്താർ വിരുന്നൊരുക്കി കൊച്ചി സിറ്റി പൊലീസ്; സാമൂഹിക അകലം പാലിച്ച് വിരുന്നിൽ പങ്കെടുത്തത് ലക്ഷദ്വീപ് നിവാസികൾ; കിറ്റുകൾ തയ്യാറാക്കിയത് പൊലീസിന്റെ 'നന്മ ഒരു വയറൂട്ടാം' പദ്ധതിയുടെ ഭാഗമായി

ആർ പീയൂഷ്

 കൊച്ചി: ലക്ഷദ്വീപിൽ നിന്നും കേരളത്തിലെത്തി ലോക്ക് ഡൗണിൽ കുടുങ്ങിപ്പോയ നൂറ്റി അൻപതോളം പേർക്ക് ഇഫ്താർ വിരുന്നൊരുക്കി കൊച്ചി സിറ്റി പൊലീസ്. കടവന്ത്രയിലെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിൽ കുടുങ്ങിപ്പോയവർക്കായാണ് വിഭവ സമൃദ്ധമായ ഇഫ്താർ വിരുന്ന് ഒരുക്കിയത്. ഇന്ന് വൈകിട്ട് ആറരമണിയോടെയാണ് വിരുന്ന് തുടങ്ങിയത്. ഗസ്റ്റ് ഹൗസ് ഭക്ഷണ ശാലയിൽ സാമൂഹിക അകലം പാലിച്ചു കൊണ്ടാണ് ലക്ഷദ്വീപ് നിവാസികൾ വിരുന്നിൽ പങ്കെടുത്തത്. സാമൂഹിക അകലം പാലിക്കേണ്ടതിനാൽ ഏതാനം പേർ മാത്രമേ ഭക്ഷണ ശാലയിൽ നോമ്പുതുറക്കാൻ എത്തിയിരുന്നുള്ളൂ. സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ സ്വന്തം റൂമുകളിലാണ് നോമ്പുതുറന്ന് വിരുന്നിൽ പങ്കെടുത്തത്.

ഈന്തപ്പഴം, ഏത്തപ്പഴം, തണ്ണിമത്തൻ, കൈതച്ചക്ക, കട്ലറ്റ്, തരിക്കഞ്ഞി, ചപ്പാത്തി, അരിപ്പത്തിരി, ചിക്കൻ കറി എന്നീ വിഭവങ്ങളാണ് വിരുന്നിൽ വിളമ്പിയത്. സംസ്ഥാന പൊലീസിന്റെ ഒരു വയറൂട്ടാം, ഒരു വിശപ്പ് അകറ്റാം എന്ന ക്യാമ്പെയിനിന്റെ ഭാഗമായുള്ള 'നന്മ ഒരു വയറൂട്ടാം' എന്ന പദ്ധതിയുടെ ഭാഗമായാണ് കൊച്ചി പൊലീസ് ഇഫ്താർ വിരുന്നൊരുക്കിയത് എന്ന് വോളണ്ടിയർമാർ പറഞ്ഞു. നൂറ്റി അൻപതോളം കിറ്റുകളിലാണ് വിഭവങ്ങൾ ഇവിടേക്ക് എത്തിച്ചത്. ലക്ഷദ്വീപിലുള്ള ഇസ്ലാം വിശ്വാസികൾ വിപുലമായ രീതിയിലാണ് നോമ്പുതുറക്കുന്നത്. ലോക്ക് ഡൗണിൽ കേരളത്തിൽ കുടുങ്ങിയതോടെ ഇവർക്ക് വേണ്ട എല്ലാ സഹായങ്ങളും നൽകാൻ പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്ന ഐ.ജി പി.വിജയൻ ഐ.പി.എസ് സിറ്റി പൊലീസിന് നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇഫ്താർ വിരുന്നൊരുക്കിയത്. വരും ദിവസങ്ങളിലും ലക്ഷദ്വീപ് നിവാസികൾക്ക് വ്യത്യസ്തമായ വിഭവങ്ങൾ ഉൾപ്പെടുത്തി ഇഫ്താർ വിരുന്ന് തുടരുമെന്നും സംഘാടകർ അറിയിച്ചു.

ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് ബന്ധുക്കളെ കാണാനും ആശുപത്രികളിൽ ചികിത്സക്കായും എത്തിയവരായിരുന്നു ഗസ്റ്റ് ഹൗസിൽ ഉണ്ടായിരുന്നത്. നാട്ടിലേക്ക് പോകാനാവാതെ വിഷമിക്കുന്ന വേളയിലാണ് നോമ്പും വന്നെത്തിയത്. ദ്വീപിൽ വളരെ ആർഭാടത്തോടെ ആഘോഷിക്കേണ്ടിയിരുന്ന നോമ്പുതുറ ഗസ്റ്റ് ഹൗസിലെ സാധാരണ ഭക്ഷണം കൊണ്ട് സംതൃപ്തി നേടാമെന്ന് കരുതിയിരുന്നപ്പോഴാണ് പൊലീസിന്റെ ഇഫ്താർ വിരുന്ന്. വിഭവ സമൃദ്ധമായ വിരുന്നൊരുക്കിയ കേരളാ പൊലീസിനും സന്നദ്ധ പ്രവർത്തകർക്കും ദ്വീപ് നിവാസികൾ നന്ദി അറിയിച്ചു.

കേരള പൊലീസിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന 'ഒരു വയറൂട്ടാം, ഒരു വിശപ്പ് അകറ്റാം' എന്ന സ്നേഹധാര കേരളം മുഴുവൻ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. തിരുവനന്തപുരത്തു നിന്ന് തുടങ്ങി കൊച്ചി, കുറ്റിപ്പുറം, വളാഞ്ചേരി, തിരൂർ, കോഴിക്കോട്, പുത്തൂർമഠം എന്നിവിടങ്ങളിലും ഇപ്പോൾ പദ്ധതി വ്യാപിച്ചു. ശാരീരിക അകലത്തിന്റെ ഈ കാലഘട്ടത്തിൽ വിശപ്പനുഭവിക്കുന നിരാലംബർക്കു വിശപ്പടക്കാൻ ഭക്ഷണം ഉത്തരവാദിത്വത്തോടെ എത്തിച്ചു നൽകുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശ്യം. തിരുവനന്തപുരം നഗരത്തിൽ ദിനേന 350 പേർക്ക് മൂന്ന് നേരത്തെ ഭക്ഷണം കൃത്യമായി എത്തിച്ചു നൽകുന്നു. എറണാകുളം നഗരത്തിലാവട്ടെ 500 പേർക്ക് ദിനേന ഇത്തരത്തിൽ ഭക്ഷണം എത്തിച്ചു നൽകുന്നുണ്ട്.

FeedaStomach (ഒരു വയറൂട്ടാം ഒരു വിശപ്പടക്കാം) എന്ന് നാമകരണം ചെയ്തിട്ടുള്ള ക്യാമ്പയിനിന് കേരളാ പൊലീസ് നന്മ ഫൗണ്ടേഷൻ, മിഷൻ ബെറ്റർ ടുമോറോ, ഔർ റെസ്‌പോൺസിബിലിറ്റി ടു ചിൽഡ്രൻ പദ്ധതി, സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി തുടങ്ങിയസംരംഭങ്ങളാണ് ഈ ക്യാമ്പയിനിന് ചുക്കാൻ പിടിക്കുന്നത്. കോവിഡ് ഭീഷണി വ്യാപിച്ചു തുടങ്ങിയ വേളയിൽ ആരംഭിച്ച ആൃലമസഇവമശിങമസലഇവമിഴല ക്യാമ്പയിനിന്റെ ഭാഗമായാണ് ഈ നവീന സംരംഭത്തിന് തുടുക്കമാവുന്നത്.കോവിഡ് കാലത്തെ നിബന്ധനകൾ പാലിച്ചുകൊണ്ട് നിരാലംബർക്കു കാരുണ്യം ഉറപ്പാക്കാൻ മുന്നോട്ടു വരുന്ന സുമനസ്സുകളെ കണ്ണി ചേർക്കാനുള്ളതാണ്  FeedaStomach(ഒരു വയറൂട്ടാം ഒരു വിശപ്പടക്കാം) ക്യാമ്പയിൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP