Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ദേശീയഗാനത്തോട് അനാദരവ്; ഒരാൾ കൂടി അറസ്റ്റിലായി; സിനിമാഹാളിൽ വിൽക്കാനുള്ള ചരക്കല്ല ദേശീയഗാനമെന്ന് പ്രതിഷേധക്കാർ; മഫ്തിയിൽ പൊലീസ് കയറിയാൽ മേള നിർത്തിവയ്ക്കുമെന്ന് കമൽ

ദേശീയഗാനത്തോട് അനാദരവ്; ഒരാൾ കൂടി അറസ്റ്റിലായി; സിനിമാഹാളിൽ വിൽക്കാനുള്ള ചരക്കല്ല ദേശീയഗാനമെന്ന് പ്രതിഷേധക്കാർ; മഫ്തിയിൽ പൊലീസ് കയറിയാൽ മേള നിർത്തിവയ്ക്കുമെന്ന് കമൽ

തിരുവനന്തപുരം: ദേശീയഗാനത്തോട് അനാദരവു കാണിച്ചെന്നാരോപിച്ച് ഡെലിഗേറ്റുകളെ അറസ്റ്റ് ചെയ്തതിൽ രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രതിഷേധം ശക്തമാകുന്നു. തീയേറ്ററുകളിൽ ഒരുവിഭാഗം ഡെലിഗേറ്റുകളാണ് പ്രതിഷിച്ചത്. ഇതിനിടെ ഇന്ന് ഒരാളെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 12 ആയി.

സിനിമാഹാളിൽ വിൽക്കാനുള്ള ചരക്കല്ല ദേശീയഗാനം എന്നും ദേശീയഗാനം തിയേറ്ററുകളിൽ കേൾപ്പിക്കുന്നത് വിൽപ്പനച്ചരക്കാക്കലിനു തുല്യമാണെന്നും എഴുതിയ പ്ലക്കാർഡുകൾ പ്രതിഷേധക്കാർ ഉയർത്തി. സനൽക്കുമാർ ശശിധരനാണ് പ്രതിഷേധത്തിനു നേതൃത്വം നല്കിയത്. കൂടുതൽ കാണികൾ പ്രതിഷേധത്തിൽ പങ്കുചേരാൻ തുടങ്ങിയിട്ടുണ്ട്. കച്ചവട സ്ഥലമായ തീയേറ്ററുകളിൽ ദേശീയഗാനത്തെ വിൽപ്പനച്ചരക്കാക്കരുത് എന്നാണ് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നത്.

ഇതിനിടെ പൊലീസ് മഫ്തിയിൽ തീയേറ്ററിൽ കയറി ഡെലിഗേറ്റുകളെ അറസ്റ്റ് ചെയ്താൽ ചലച്ചിത്രമേള നിർത്തിവയ്ക്കുമെന്ന് അക്കാദമി ചെയർമാൻ കമൽ വ്യക്തമാക്കി. പൊലീസുകാർ മഫ്തിയിൽ തീയേറ്ററുകളിൽ പ്രവേശിക്കുന്നതു തടയുമെന്നും അദേഹം കൂട്ടിച്ചേർത്തു. ഒരു ഡെലിഗേറ്റിനെ പോലും അറസ്റ്റ് ചെയ്യാൻ അനുവദിക്കരുതെന്ന നിർദ്ദേശമാണ് കമൽ നല്കയിരിക്കുന്നത്. മഫ്തിയിൽ തീയേറ്ററിനുള്ളിൽ കയറില്ലെന്ന് പൊലീസിൽനിന്ന് ഉറപ്പു ലഭിച്ചതായും റിപ്പോർട്ടുണ്ട്.

ഇന്ന് അജന്ത തീയേറ്ററിൽനിന്നാണ് ഒരാളെ അറസ്റ്റ ്‌ചെയ്തത്. കഴിഞ്ഞദിവസം നിശാഗന്ധിയിൽ ദേശീയഗാനം കേൾപ്പിക്കവേ എഴുന്നേൽക്കാതിരുന്ന 11 പേരെ അറസ്റ്റ് ചെയ്തതാണ് പ്രതിഷേധത്തിനു കാരണമായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP