Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മഴ കനത്താൽ ഭൂതത്താൻകെട്ട് അണക്കെട്ട് തുറക്കും; പെരിയാറിന്റെ ഇരുകരകളിലും ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് പെരിയാർവാലി അധികൃതർ

മഴ കനത്താൽ ഭൂതത്താൻകെട്ട് അണക്കെട്ട് തുറക്കും; പെരിയാറിന്റെ ഇരുകരകളിലും ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് പെരിയാർവാലി അധികൃതർ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: മഴ കനത്താൽ ഭൂതത്താൻകെട്ട് അണക്കെട്ട് തുറക്കുമെന്ന് പെരിയാർവാലി അധികൃതർ. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് നിലവിൽ കാര്യമായി മഴയുള്ളതായി വിവരമില്ലെന്നും ശക്തിയായി നീരൊഴുക്ക് ഉണ്ടായാൽ താമസിയാതെ അണക്കെട്ടിന്റെ ഷട്ടർ തുറന്ന് നീരൊഴുക്ക് നിയന്ത്രിക്കുമെന്നുമാണ് അധികൃതർ വ്യക്തമാക്കുന്നത്.

34.95 മീറ്ററാണ് ഡാമിന്റെ പൂർണ്ണതോതിലുള്ള സംഭരണശേഷി. 33.60 മീറ്ററാണ് ഇന്ന് വൈകുന്നേരത്തെ ഡാമിലെ ജലനിരപ്പ്.ജലനിരപ്പ് ഉയരാതിരിക്കാൻ രണ്ട് ഷട്ടറുകൾ നേരിയ തോതിൽ ഉയർത്തി കുറഞ്ഞ അളവിൽ വെള്ളം പുറത്തേയ്ക്ക് ഒഴുക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ഡാം തുറന്ന് വെള്ളമൊഴുക്കുന്നതിന് സാധ്യതയുണ്ടെന്നും അതിനാൽ ഡാമിന് താഴെ പെരിയാറിന്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം മുന്നറിപ്പ് നൽകിയിട്ടുണ്ട്.

പ്രളയകാലത്ത്് ഡാമിലെ ജലനിരപ്പ് 35.85 മീറ്റർ വരെ ഉയർന്നിരുന്നു. വെള്ളത്തിന്റെ അതിശക്തമായ സമ്മർദ്ദം ഡാമിന് കേടുപാടുകൾ സൃഷ്ടി്ക്കുമെന്നും പരക്കെ ആശങ്കയുയർന്നിരുന്നു. ഇതേക്കുറിച്ച് പഠിക്കാൻ ഡാം സേഫ്റ്റി വിഭാഗം ഇവിടം സന്ദർശിക്കുകയും ഡാം സുരക്ഷിതമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP