Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സമ്പൂർണ ഇ-ഓഫീസ് ജില്ലയാവാൻ ഇടുക്കി; ആദ്യ സമ്പൂർണ ഇ- ഓഫീസ് ജില്ലയും വില്ലേജ് ഓഫീസുകളെ കലക്ടറേറ്റുമായി വീഡിയോ കൺഫറൻസിങ്ങിലൂടെ ബന്ധിപ്പിച്ച ആദ്യ ജില്ലയെന്ന ബഹുമതിയും ഇടുക്കിക്ക്; സർക്കാർ ഓഫീസുകൾ പേപ്പർ രഹിതമാകുന്നതോടെ വരുന്നത് സ്മാർട്ട് സർവീസുകൾ

സമ്പൂർണ ഇ-ഓഫീസ് ജില്ലയാവാൻ ഇടുക്കി; ആദ്യ സമ്പൂർണ ഇ- ഓഫീസ് ജില്ലയും വില്ലേജ് ഓഫീസുകളെ കലക്ടറേറ്റുമായി വീഡിയോ കൺഫറൻസിങ്ങിലൂടെ ബന്ധിപ്പിച്ച ആദ്യ ജില്ലയെന്ന ബഹുമതിയും ഇടുക്കിക്ക്; സർക്കാർ ഓഫീസുകൾ പേപ്പർ രഹിതമാകുന്നതോടെ വരുന്നത് സ്മാർട്ട് സർവീസുകൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഇടുക്കിയെന്നാൽ ഭൂപ്രകൃതിക്ക് മാത്രമല്ല ഇ- സേവനങ്ങൾ ലഭിക്കുന്ന സ്മാർട്ട് ഓഫീസുകളുടെ നാടെന്നും ഇനി അറിയപ്പെടും. വില്ലേജ് ഓഫീസുകൾ ഉൾപ്പെടെയുള്ള സർക്കാർ കാര്യാലയങ്ങളിൽ സ്മാർട്ട് സംവിധാനം നിലവിൽ കൊണ്ടു വരുന്ന ആദ്യ സമ്പൂർണ ഇ ഓഫീസ് ജില്ലയാകാനൊരുങ്ങുകയാണ് ഇടുക്കി. ഇതിന്റെ ഭാഗമായി ഈ മാസം അവസാന ആഴ്‌ച്ചയോടെ ജില്ലയിലെ എല്ലാ റവന്യൂ ഓഫീസുകും പേപ്പർ രഹിത സ്മാർട്ട് ഓഫീസുകളാകും. പദ്ധതി പ്രഖ്യാപിച്ച് ഏറെ നാളുകൾക്ക് ശേഷം രണ്ടാമതാണ് ഇടുക്കിയിൽ പ്രവർത്തനങ്ങൾ ആരംഭിച്ചതെങ്കിലും ഒന്നാമത് പണികൾ പൂർത്തീകരിച്ച് ജില്ല ഒന്നാമതെത്തി.

കളക്ടറേറ്റുമായി വില്ലേജ് ഓഫീസുകളെ വീഡിയോ കോൺഫറൻസിങ് സംവിധാനത്തിലൂടെ ബന്ധിപ്പിച്ച ആദ്യ ജില്ലയും ഇടുക്കിയാണ്. കളക്ടറേറ്റ്, രണ്ട് റവന്യൂ ഡിവിഷണൽ ഓഫീസുകൾ എന്നിവിടങ്ങളിൽ ഇ-ഓഫീസ് സംവിധാനം പൂർണമാക്കി. ഉടുമ്പഞ്ചോല താലൂക്കിനുകീഴിലെ 18 വില്ലേജ് ഓഫീസുകളിലും പൂർണമായും നാലു താലൂക്കുകളിൽ ഓരോ എണ്ണത്തിൽ വീതവും പദ്ധതി നടപ്പാക്കി. ജില്ലയിലെ ഭൂപ്രകൃതിയും കാലവസ്ഥയും തടസം നിന്നതിനാൽ.

ഇടുക്കിയുടെ ഭൂപ്രകൃതികാരണം വില്ലേജ് ഓഫീസർമാർക്കും മറ്റും കളക്ടറേറ്റിൽ വിളിക്കുന്ന യോഗങ്ങളിൽ പങ്കെടുക്കാൻ ബുദ്ധിമുട്ടായിരുന്നു. ഇതിന് പരിഹാരമായാണ് വില്ലേജ് ഓഫീസുകളെ കളക്ടറേറ്റുമായി വീഡിയോ കോൺഫറൻസിങ് വഴി ബന്ധിപ്പിച്ചത്.

സംസ്ഥാന ഐ.ടി. മിഷൻ സെക്രട്ടേറിയറ്റിലാണ് തുടക്കമെന്ന നിലയിൽ ഇ-ഓഫീസ് സംവിധാനം പ്രാവർത്തികമാക്കിയത്. ഇത് വിജയകരമായതോടെ സംസ്ഥാനത്തെ 14 കളക്ടറേറ്റുകളിലും ഇത് നടപ്പാക്കാൻ തീരുമാനിച്ചു. ഇതിന് പിന്നാലെ സബ് കളക്ടറേറ്റുകൾ ഡയറക്ടറേറ്റുകൾ കമ്മിഷണറേറ്റുകൾ എന്നിവിടങ്ങളിലും പദ്ധതി ആരംഭിച്ചു. കോഴിക്കോട് ജില്ലയിലും വില്ലേജ് ഓഫീസുകളിൽ ഇ-ഓഫീസ് സംവിധാനം പൂർത്തിയാകുന്നത് അന്തിമ ഘട്ടത്തിലാണ്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP