Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

നിയന്ത്രണം ഇനി എട്ടുവില്ലേജുകളിൽ മാത്രം; ഇടുക്കി ജില്ലയിലെ ഭൂപതിവ് ചട്ടം ഭേദഗതി ചെയ്തുള്ള ഉത്തരവ് പിൻവലിച്ചു; തീരുമാനം ജനരോഷം ഉയർന്നതോടെ

നിയന്ത്രണം ഇനി എട്ടുവില്ലേജുകളിൽ മാത്രം; ഇടുക്കി ജില്ലയിലെ ഭൂപതിവ് ചട്ടം ഭേദഗതി ചെയ്തുള്ള ഉത്തരവ് പിൻവലിച്ചു; തീരുമാനം ജനരോഷം ഉയർന്നതോടെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇടുക്കി ജില്ലയിലേക്ക് മാത്രമായി ഭൂപതിവ് ചട്ടം ഭേദഗതി ചെയ്തുള്ള സർക്കാർ ഉത്തരവ് പിൻവലിച്ചു. നിയന്ത്രണം പഴയതുപോലെ എട്ടു വില്ലേജുകളിൽ മാത്രമാക്കി ചുരുക്കി. ഭേദഗതി വരുത്തിയുള്ള ചട്ടത്തിനെതിരെ ശക്തമായ ജനരോഷം ഉയർന്നതോടെയാണ് ഉത്തരവ് പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചത്.

കഴിഞ്ഞ ഓഗസ്റ്റ് 22നാണ് ഭൂപതിവു ചട്ടത്തിൽ(1964) ഭേദഗതി വരുത്തി സർക്കാർ ഉത്തരവിറക്കിയത്. പട്ടയ ഭൂമി എന്താവശ്യത്തിനാണോ നൽകിയത് അതിന് മാത്രമേ ഇനി ഉപയോഗിക്കാനാവൂ, കൃഷിക്കായി നൽകിയ പട്ടയഭൂമിയിൽ വാണിജ്യ കെട്ടിടങ്ങളോ വ്യാപാര സ്ഥാപനങ്ങളോ തുടങ്ങാനാവില്ല, നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ വില്ലേജ് ഓഫീസറുടെ എൻഒസി വേണം തുടങ്ങിയ വിവാദ ഉത്തരവാണ് പിൻവലിച്ചത്.
മൂന്നാറിലെ എട്ട് പഞ്ചായത്തുകളിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് റവന്യൂ വകുപ്പിന്റെ എൻഒസി നിർബന്ധമാക്കിയിരുന്നു. 2010ലെ ഹൈക്കോടതി ഉത്തരവ് അനുസരിച്ചായിരുന്നു നടപടി. ഇത് ചട്ടമാക്കണമെന്ന കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഭേദഗതി വരുത്തിയിരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP