Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇടുക്കി ജില്ലാ കളക്ടർക്കെതിരേ കേസെടുക്കാനുള്ള മജിസ്‌ട്രേട്ട് കോടതിയുടെ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ; ജില്ലാകളക്ടർ ജി.ആർ ഗോകുൽ നൽകിയ ഹർജി പരിഗണിച്ചാണു നടപടി; ഭൂമിയുടെ പോക്കുവരവുമായി ബന്ധപ്പെട്ട കേസിലാണ് കളക്ടറിനെതിരെ പരാതി

ഇടുക്കി ജില്ലാ കളക്ടർക്കെതിരേ കേസെടുക്കാനുള്ള മജിസ്‌ട്രേട്ട് കോടതിയുടെ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ; ജില്ലാകളക്ടർ ജി.ആർ ഗോകുൽ നൽകിയ ഹർജി പരിഗണിച്ചാണു നടപടി; ഭൂമിയുടെ പോക്കുവരവുമായി ബന്ധപ്പെട്ട കേസിലാണ് കളക്ടറിനെതിരെ പരാതി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഭൂമിയുടെ പോക്കുവരവുമായി ബന്ധപ്പെട്ട കേസിൽ ഇടുക്കി ജില്ലാ കളക്ടർക്കെതിരേ കേസെടുക്കാനുള്ള മജിസ്‌ട്രേട്ട് കോടതിയുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. മജിസ്‌ട്രേറ്റ് കോടതി കേസെടുക്കാൻ ഉത്തരവിട്ടതിനെതിരേ ഇടുക്കി ജില്ലാകളക്ടർ ജി.ആർ. ഗോകുൽ നൽകിയ ഹർജി പരിഗണിച്ചാണു നടപടി.

ഉടുമ്പൻചോല തഹസീൽദാർ സർക്കാർ പുറമ്പോക്ക് ഉൾപ്പെടെയുള്ള ഭൂമി തൊടുപുഴ സ്വദേശിനി ഓമന സിറിയക്കിനു പോക്കുവരവ് ചെയ്തു കൊടുക്കുന്നെന്ന് ആരോപിച്ച് സുനിത ജയിംസ് എന്ന വ്യക്തി സബ് കളക്ടർ ആയിരുന്ന ഗോകുലിനു പരാതി നൽകിയിരുന്നു. ഇതു പരിഗണിച്ച സബ് കളക്ടർ പോക്കുവരവ് നടപടികൾ സ്റ്റേ ചെയ്തു. ഇതു തെറ്റായ നടപടിയാണെന്നും തനിക്കു നഷ്ടമുണ്ടാക്കാൻ മനഃപൂർവം സ്റ്റേ അനുവദിച്ചെന്നും ആരോപിച്ച് ഓമന സിറിയക്ക് ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ പരാതി നൽകി.

ഇതു പരിഗണിച്ച കോടതി സബ് കളക്ടറായിരുന്ന ഗോകുലിനെതിരേ കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസിനു നിർദ്ദേശം നൽകി. ഇതിനിടെ ഗോകുൽ ഇടുക്കി ജില്ലാ കളക്ടറായി. ഉദ്യോഗസ്ഥനായ തനിക്കെതിരേ കേസെടുക്കാൻ പ്രോസിക്യൂഷൻ അനുമതി വേണമെന്നിരിക്കെ അതു തേടാതെ കേസ് രജിസ്റ്റർ ചെയ്യാനുള്ള മജിസ്‌ട്രേട്ട് കോടതിയുടെ ഉത്തരവ് നിയമ വിരുദ്ധമാണെന്നാരോപിച്ചാണു കളക്ടർ ഹർജി നൽകിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP