Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202022Tuesday

ഇടമലയാർ ആനവേട്ടക്കേസ്: പ്രതി തങ്കച്ചൻ നാല് ദിവസത്തേക്ക് വനംവകുപ്പിന്റെ കസ്റ്റഡിയിൽ; നാലുകേസുകളിലെ പ്രതിയെ പിടികൂടിയത് വീട് വളഞ്ഞ്; കേസിൽ ഇനി പിടികൂടാനുള്ളത് മൂന്നുപേർ കൂടി

ഇടമലയാർ ആനവേട്ടക്കേസ്: പ്രതി തങ്കച്ചൻ നാല് ദിവസത്തേക്ക് വനംവകുപ്പിന്റെ കസ്റ്റഡിയിൽ; നാലുകേസുകളിലെ പ്രതിയെ പിടികൂടിയത് വീട് വളഞ്ഞ്; കേസിൽ ഇനി പിടികൂടാനുള്ളത് മൂന്നുപേർ കൂടി

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം:തുണ്ടം - ഇടമലയാർ ആനവേട്ടക്കേസിൽ അറസ്റ്റിലായ പ്രതിയെ കോതമംഗലം കോടതി നാല് ദിവസത്തേക്ക് വനം വകുപ്പിന്റെ കസ്റ്റഡിയിൽ വിട്ടു കൊടുത്തു; വലിയ കോളിളക്കം സൃഷ്ടിച്ച കേസിൽ ഇനി മൂന്ന് പേർ കൂടി പിടിയിലാകാനുണ്ട്. കുട്ടമ്പുഴ സ്വദേശിയും നേര്യമംഗലത്ത് സ്ഥിരതാമസക്കാരനുമായ വലിയ പറമ്പിൽ തങ്കച്ച (53) നെയാണ് വനം വകുപ്പ് കസ്റ്റഡിയിൽ വാങ്ങിയത്. വനത്തിലെ നായാട്ടിന് നേരിട്ട് പങ്കെടുത്തിട്ടുള്ള ഇയാൾ കഴിഞ്ഞ നാല് വർഷമായി ഒളിവിലായിരുന്നു.

നാല് കേസുകളാണ് പ്രതിക്കെതിരെയുണ്ടായിരുന്നത്. കഴിഞ്ഞ തിങ്കളാഴ്ച കോതമംഗലം കോടതിയിൽ ഹാജരായി മൂന്ന് കേസുകളിൽ ജാമ്യമെടുത്ത് വീട്ടിൽ പോയ പ്രതിയെ വനം വകുപ്പ് വീട് വളഞ്ഞാണ് പിടികൂടിയത്. 53 പ്രതികളുള്ള ഇടമലയാർ ആന വേട്ടക്കേസിൽ ഇനി മൂന്ന് പേർ കൂടി പിടിയിലാകാനുണ്ട്. സുധീച്ച് ചന്ദ്രബാബു, ഭാര്യ കൊൽക്കത്ത തങ്കച്ചി, ബോംബെ പൈ എന്ന വരാണ് അറസ്റ്റിലാകാനുള്ളത്. മറ്റൊരു കേസിൽ അലിപ്പൂർ സെൻട്രൽ ജയിലിൽ റിമാന്റിലായിരുന്ന സുധീഷ് ചന്ദ്രബാബുവിനെ അടുത്ത ദിവസം കോതമംഗലം കോടതിയിൽ എത്തിക്കും. ഇടമലയാർ ആനവേട്ട കേസിന്റെ അന്വേഷണം പൂർത്തിയായെന്നും മറ്റ് നടപടികൾ കോടതിയിൽ നടന്നുവരികയാണെന്നും വനപാലകർ പറഞ്ഞു.

Stories you may Like

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP