Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202109Thursday

ഐസിഎസ്ഇ പത്താം ക്ലാസ്, ഐഎസ്സി പന്ത്രണ്ടാം ക്ലാസ് ; പരീക്ഷ നവംബർ 29 ന് തുടങ്ങും; പരീക്ഷകൾ ഓഫ്‌ളൈനായി അതതു സ്‌കുളിൽ നടക്കും

ഐസിഎസ്ഇ പത്താം ക്ലാസ്, ഐഎസ്സി പന്ത്രണ്ടാം ക്ലാസ് ; പരീക്ഷ നവംബർ 29 ന് തുടങ്ങും; പരീക്ഷകൾ ഓഫ്‌ളൈനായി അതതു സ്‌കുളിൽ നടക്കും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഐസിഎസ്ഇ പത്താം ക്ലാസ്, ഐഎസ്സി പന്ത്രണ്ടാം ക്ലാസ് ആദ്യ സെമസ്റ്റർ പരീക്ഷകളുടെ പുതുക്കിയ തീയതികൾ പ്രഖ്യാപിച്ചു. നവംബർ 29 മുതൽ ഡിസംബർ 16 വരെയാണ് പത്താംക്ലാസ് പരീക്ഷ. നവബംർ 22 മുതൽ ഡിസംബർ 20 വരെയുള്ള തീയതികളിൽ പന്ത്രണ്ടാം ക്ലാസ് പരീക്ഷയും നടത്തുമെന്ന് ഇരു പരീക്ഷകളുടെയും സംഘാടകരായ സിഐഎസ്സിഇ അറിയിച്ചു.

നേരത്തെ നവംബർ 15 മുതൽ പരീക്ഷകൾ നടത്താനായിരുന്നു തീരുമാനിച്ചിരുന്നു. പിന്നീട് ഇതു മാറ്റിവയ്ക്കുകയായിരുന്നു.ഇരുപരീക്ഷകളും ഓഫ്ലൈനായി അതതു സ്‌കൂളുകളിലാണ് നടത്തുക. പത്താം ക്ലാസ് പരീക്ഷ രാവിലെ പതിനൊന്നിനാണ് തുടങ്ങുക. പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഉച്ചയ്ക്കു രണ്ടിന്. പത്താംക്ലാസ് ഇംഗ്ലീഷ്, ഇക്കണോമിക്സ്, ബയോളജി തുടങ്ങിയ വിഷയങ്ങൾക്ക് ഒരു മണിക്കൂറായിരിക്കും സമയം. മാത്തമാറ്റിക്സ്, ഹിന്ദി എന്നിവയ്ക്ക് ഒന്നര മണിക്കൂറും. പന്ത്രണ്ടാം ക്ലാസിലെ എല്ലാ പേപ്പറിനും ഒന്നര മണിക്കൂർ ആയിരിക്കും പരീക്ഷാ സമയം.

അടുത്ത വർഷത്തെ ബോർഡ് പരീക്ഷ രണ്ടു സെമസ്റ്റർ ആയി നടത്താനായാണ് സിഐഎസ്സിഇയുടെ തീരുമാനം. പകുതി സിലബസിനാണ് ആദ്യ സെമസ്റ്റർ പരീക്ഷ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP