Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വി കെ ഇബ്രാഹിം കുഞ്ഞിനെതിരായ അഴിമതിക്കേസുകളിൽ അന്വേഷണത്തിന് അനുമതി വൈകുന്നത് മുൻ മന്ത്രിയുടെ സ്വാധീനം കൊണ്ടാണോ എന്ന് കോടതി; ഹൈക്കോടതിയുടെ വാക്കാൽ പരാമർശം ആലുവ മണപ്പുറം പാലം നിർമ്മാണത്തിലെ അഴിമതി കേസിൽ ഖാലിദ് മുണ്ടപ്പള്ളി നൽകിയ ഹർജി പരിഗണിക്കവെ

വി കെ ഇബ്രാഹിം കുഞ്ഞിനെതിരായ അഴിമതിക്കേസുകളിൽ അന്വേഷണത്തിന് അനുമതി വൈകുന്നത് മുൻ മന്ത്രിയുടെ സ്വാധീനം കൊണ്ടാണോ എന്ന് കോടതി; ഹൈക്കോടതിയുടെ വാക്കാൽ പരാമർശം ആലുവ മണപ്പുറം പാലം നിർമ്മാണത്തിലെ അഴിമതി കേസിൽ ഖാലിദ് മുണ്ടപ്പള്ളി നൽകിയ ഹർജി പരിഗണിക്കവെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മുൻ പൊതു മരാമത്ത് വകുപ്പ് മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ വി കെ ഇബ്രാഹിം കുഞ്ഞ് പ്രതിസ്ഥാനത്ത് വരുന്ന അഴിമതി കേസുകളിലെ അന്വേഷണത്തിന് സർക്കാർ അനുമതി വൈകുന്നതിന് കാരണം മുൻ മന്ത്രിയുടെ ഉന്നത സ്വാധീനംകൊണ്ടാണോയെന്ന് ഹൈക്കോടതി ചോദിച്ചു. ആലുവ മണപ്പുറം പാലം നിർമ്മാണത്തിലെ അഴിമതി അന്വേഷണത്തിന് സർക്കാർ അനുമതി നൽകണമെന്നാവശ്യപ്പെട്ട് സർക്കാരിന് അപേക്ഷ നൽകിയിട്ടും പരിഗണിക്കാത്ത നടപടി ചോദ്യം ചെയ്ത് പൊതു പ്രവർത്തകനായ ഖാലിദ് മുണ്ടപ്പള്ളി നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ വാക്കാൽ പരാമർശം.

മുൻ മന്ത്രി ഉൾപ്പെട്ടതിനാൽ കൂടുതൽ സമയം ആവശ്യമാണെന്നും പരിഗണനയിലാണെന്നും സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. പാലാരിവട്ടം പാലം അഴിമതി കേസിലും ഇദ്ദേഹം തന്നെയല്ലേ പ്രതിസ്ഥാനത്തെന്നും, ആ കേസിന്റെ അനുമതി കാര്യത്തിലും ഇത്തരത്തിൽ മെല്ലപ്പോക്കാണല്ലോ എന്നും കോടതി ആരാഞ്ഞു. അടുത്ത മാസം 24 ന് മുമ്പ് അനുമതി അപേക്ഷയിൽ തീരുമാനം അറിയിക്കണമെന്നും കോടതി നിർദ്ദേശിച്ചു. കേസ് ഫെബ്രുവരി 24 ന് വീണ്ടും പരിഗണിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP