Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സർക്കാരിന്റെ സിവിൽ സർവീസ് കേഡർ മാനേജ്മെന്റ് ശരിയല്ല; ഉദ്യോഗസ്ഥരെ അടിക്കടി മാറ്റുന്നത് ബാധിക്കുക ഭരണസംവിധാനത്തെ; സർവേ ഡയറക്ടർ വി.ആർ.പ്രേം കുമാറിന്റെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ പ്രമേയവുമായി ഐ.എ.എസ്. അസോസിയേഷൻ

സർക്കാരിന്റെ സിവിൽ സർവീസ് കേഡർ മാനേജ്മെന്റ് ശരിയല്ല; ഉദ്യോഗസ്ഥരെ അടിക്കടി മാറ്റുന്നത് ബാധിക്കുക ഭരണസംവിധാനത്തെ; സർവേ ഡയറക്ടർ വി.ആർ.പ്രേം കുമാറിന്റെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ പ്രമേയവുമായി ഐ.എ.എസ്. അസോസിയേഷൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സർക്കാരിനെതിരെ ഐ.എ.എസ്. അസോസിയേഷന്റെ പ്രമേയം. സർവേ ഡയറക്ടർ വി.ആർ.പ്രേം കുമാറിന്റെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ടാണ് അസോസിയേഷൻ സർക്കാരിനെതിരെ പ്രമേയം പാസാക്കിയത്. സർക്കാരിന്റെ സിവിൽ സർവീസ് കേഡർ മാനേജ്മെന്റ് ശരിയല്ലെന്നും ഉദ്യോഗസ്ഥരെ അടിക്കടി മാറ്റുന്നത് ഭരണസംവിധാനത്തെ ബാധിക്കുമെന്നും ശനിയാഴ്‌ച്ച തിരുവനന്തപുരത്ത് ചേർന്ന ഐ.എ.എസ്. അസോസിയേഷന്റെ മാനേജിങ് കമ്മറ്റി യോഗം പ്രമേയത്തിൽ കുറ്റപ്പെടുത്തി.

സംസ്ഥാനത്തെ കേഡർ മാനേജ്മെന്റിൽ അതൃപ്തി രേഖപ്പെടുത്തിക്കൊണ്ടുള്ള പരസ്യപ്രസ്താവനയാണ് ഐ.എ.എസ്. അസോസിയേഷൻ പുറത്തിറക്കിയിരിക്കുന്നത്. സർവേ ഡയറക്ടർ സ്ഥാനത്തുനിന്നുള്ള പ്രേംകുമാറിന്റെ മാറ്റമാണ് യോഗത്തിലെ പ്രധാന ചർച്ചാവിഷയമായത്. സംസ്ഥാനത്ത് സിവിൽ സർവീസ് കേഡർ മാനേജ്മെന്റ് ഫലപ്രദമല്ലാത്തതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് യോഗം കുറ്റപ്പെടുത്തി. ഉദ്യോഗസ്ഥരെ, പ്രത്യേകിച്ച് ജൂനിയർ ഓഫീസർമാരെ അടിക്കടി മാറ്റുന്നു. അവർക്ക് ഒരു സ്ഥാനത്തിരുന്ന് പഠിക്കാനുള്ള സാവകാശം പോലും ലഭിക്കാത്ത സാഹചര്യമാണുള്ളതെന്ന് യോഗം കുറ്റപ്പെടുത്തി.

ഒരു ഉദ്യോഗസ്ഥനെ കുറഞ്ഞത് രണ്ടുവർഷമെങ്കിലും ഒരു സ്ഥാനത്ത് തുടരാൻ അനുവദിക്കണമെന്ന് 2014ൽ കേന്ദ്ര പേഴ്സണൽ മന്ത്രാലയം നിർദ്ദേശം പുറപ്പെടുവിച്ചതാണ്. അത്തരം നിർദേശങ്ങളെ കാറ്റിൽ പറത്തുന്ന നടപടിയാണ് കേരളത്തിൽ നടക്കുന്നത്. ഇക്കാര്യത്തിൽ ഐ.എ.എസ്. അസോസിയേഷന്റെ നേതൃത്വത്തിനും വീഴ്ചയുണ്ടാകുന്നുണ്ടെന്ന വിമർശനവും മാനേജിങ് കമ്മറ്റി യോഗത്തിൽ ഉയർന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രമേയം പാസാക്കാൻ തീരുമാനിച്ചത്.

സിവിൽ സർവീസ് ബോർഡ് സംസ്ഥാനത്തുണ്ടെങ്കിലും അതിന്റെ പ്രവർത്തനം ഫലപ്രദമല്ല. ഉദ്യോഗസ്ഥരെ അടിക്കടി മാറ്റുന്നതു കൊണ്ട് സർക്കാരിന്റെ പ്രവർത്തനങ്ങൾ പോലും ശരിയായ വിധത്തിൽ നടത്താൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും പ്രമേയം പറയുന്നു. മാനേജിങ് കമ്മറ്റിയുടെ വിമർശനത്തിനു പിന്നാലെ ഐ.എ.എസ്. അസോസിയേഷന്റെ വാർഷിക ജനറൽ ബോഡി ഏപ്രിൽ ആദ്യം വിളിച്ചു ചേർക്കാനും തീരുമാനമായിട്ടുണ്ട്. അതേസമയം പ്രേംകുമാർ ജോലിയിൽ തിരികെ പ്രവേശിച്ച സാഹചര്യത്തിൽ സ്ഥലംമാറ്റം റദ്ദാക്കാനാണ് ഭരണതലത്തിൽ ധാരണ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP