Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആഡംബര വിവാഹത്തിനു പിന്നാലെ ബിജു രമേശിന്റെ വീട്ടുപടിക്കൽ എത്തിയത് ആദായ നികുതി വകുപ്പു സംഘം; ഏതു സമയത്തും പരിശോധന പ്രതീക്ഷിച്ച മദ്യവ്യവസായി കാത്തിരുന്നതു കണക്കുകളുമായി

ആഡംബര വിവാഹത്തിനു പിന്നാലെ ബിജു രമേശിന്റെ വീട്ടുപടിക്കൽ എത്തിയത് ആദായ നികുതി വകുപ്പു സംഘം; ഏതു സമയത്തും പരിശോധന പ്രതീക്ഷിച്ച മദ്യവ്യവസായി കാത്തിരുന്നതു കണക്കുകളുമായി

തിരുവനന്തപുരം: ഏറെ വിവാദം വിളിച്ചുവരുത്തിയ ആഡംബരവിവാഹത്തിന്റെ പിറ്റേന്നു നവദമ്പതികളെ കാത്തിരുന്ന ബിജു രമേശിനു മുന്നിലെത്തിയത് ആദായനികുതി വകുപ്പ് സംഘം. ഏതു സമയത്തും പരിശോധന പ്രതീക്ഷിച്ചിരുന്ന ബിജു രമേശാകട്ടെ നേരത്തേ തന്നെ കണക്കുകളെല്ലാം തയാറാക്കി ആദായനികുതി ഉദ്യോഗസ്ഥരെ നേരിടാൻ സജ്ജനായിരിക്കുകയായിരുന്നു.

മദ്യവ്യവസായി ബിജു രമേശിന്റെ മകളും മുൻ മന്ത്രി അടൂർ പ്രകാശിന്റെ മകനും തമ്മിൽ ഞായറാഴ്ച നടന്ന വിവാഹം ധൂർത്തിന്റെ പേരിലാണ് വാർത്തകളിൽ നിറഞ്ഞത്. സംസ്ഥാനത്തെ ഒട്ടുമിക്ക പ്രമുഖ നേതാക്കളെയും ക്ഷണിച്ചിരുന്നെങ്കിലും വിവാദം ഒഴിവാക്കാൻ ലക്ഷ്യമിട്ട് പലരും എത്തിയില്ല. മുൻ കേന്ദ്രമന്ത്രി വയലാർ രവി, രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ. കുര്യൻ എന്നിവർ മാത്രമായിരുന്നു പങ്കെടുത്ത പ്രമുഖർ. അടൂർ പ്രകാശ് ഐ ഗ്രൂപ്പിലെ പ്രമുഖനായിട്ടുകൂടിയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പങ്കെടുത്തില്ല.

നോട്ടു നിരോധനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തുടനീളം പ്രതിസന്ധി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ നടത്തപ്പെട്ട ആഡംബര വിവാഹത്തിനോട് ഇടതു- വലതു മുന്നണി നേതൃത്വത്തിൽനിന്ന് ഒരുപോലെ എതിർപ്പുയർന്നത് ശ്രദ്ധേയമായിരുന്നു. ഇതോടൊപ്പം കർണാടകത്തിലെ മുൻ ബിജെപി മന്ത്രി ജനാർദ്ദന റെഡ്ഡിയുടെ മകളുടെ അഞ്ഞൂറു കോടി രൂപയുടെ വിവാദ വിവാഹമാമാങ്കത്തെ വിമർശിച്ചു പ്രസ്താവന ഇറക്കിയതും പല നേതാക്കളെയും പ്രതിസന്ധിയിലാക്കി.

ഡൽഹിയിലെ അക്ഷർധാം ക്ഷേത്രമാതൃകയിൽ പണികഴിപ്പിച്ച വേദിയിൽ 20,000 പേർക്ക് പങ്കെടുക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരുന്നത്. 6,000 പേർക്ക് ഒരുമിച്ചു ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഭക്ഷണശാലയിലും ഉണ്ടായിരുന്നു. നോട്ടുനിരോധനത്തിനിടെ നടത്തിയ ആഡംബരവിവാഹത്തിനായി നിയമംവിട്ട് ഒന്നും ചെയ്തിട്ടില്ലെന്നും അധികൃതർക്ക് എപ്പോൾ വേണമെങ്കിലും കണക്കുകൾ പരിശോധിക്കാമെന്നുമായിരുന്നു ബിജു രമേശിന്റെ നിലപാട്.

ഇന്നലെ നവദമ്പതികൾ വിരുന്നിനെത്തുന്നതും കാത്തിരുന്ന ബിജു രമേശിനു മുന്നിലെത്തിയത് ആദായനികുതി വകുപ്പിലെ ഉദ്യോഗസ്ഥരടക്കമുള്ള പ്രത്യേക സംഘമായിരുന്നു. തിരുവനന്തപുരത്തെ വസതിയിലും മറ്റ് ഓഫീസുകളിലും സംഘം പരിശോധന നടത്തി. ഉച്ചയ്ക്ക് 12ന് ആരംഭിച്ച പരിശോധന രാത്രി ഒമ്പതുവരെ നീണ്ടു. വിവാഹവേദിയുടെ നിർമ്മാണം, വിരുന്നുസത്കാരം തുടങ്ങിയവയുടെയെല്ലാം കണക്കുകൾ സംഘം പരിശോധിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP