Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭാര്യയ്ക്കും മൂന്ന് മക്കൾക്കും കോടതി വിധിച്ച ചെലവു തുക നൽകിയില്ല; ഭാര്യയുടെ പരാതിയിൽ ഭർത്താവിന്റെ വീട് ജപ്തി ചെയ്യാൻ ഉത്തരവിട്ട് മലപ്പുറം കുടുംബ കോടതി

ഭാര്യയ്ക്കും മൂന്ന് മക്കൾക്കും കോടതി വിധിച്ച ചെലവു തുക നൽകിയില്ല; ഭാര്യയുടെ പരാതിയിൽ ഭർത്താവിന്റെ വീട് ജപ്തി ചെയ്യാൻ ഉത്തരവിട്ട് മലപ്പുറം കുടുംബ കോടതി

മഞ്ചേരി: വിവാഹ ബന്ധം വേർപെടുത്തിയ ഭാര്യയ്ക്കും കുട്ടികൾക്കും കോടതി വിധിച്ച ചെലവ് തുക നൽകാതിരുന്ന ഭർത്താവിന്റെ വീട് ജപ്തി ചെയ്യാൻ ഉത്തരവിട്ട് മലപ്പുറം കുടുംബ കോടതി. മഞ്ചേരി എം എൽ എ റോഡിൽ പനോല അബുബക്കറിന്റെ മകൾ നിഷാന (38) നൽകിയ പരാതിയിലാണ് ഭർത്താവ് പൂക്കോട്ടൂർ വെള്ളൂർ അത്താണിക്കൽ പുളിയക്കോടൻ അബ്ദുറഹ്മാൻ (41)ന്റെ വീട് ജപ്തി ചെയ്യാനാണ് ജഡ്ജി രമേഷ് ബായിയുടെ ഉത്തരവ്.

2000 സെപ്റ്റംബർ 29നായിരുന്നു ഇവരുടെ വിവാഹം. ഈ ബന്ധത്തിൽ മൂന്ന് മക്കളും ഇവർക്കുണ്ട്. എന്നാൽ കഴിഞ്ഞ ഏഴുവർഷമായി ഇവർ വേർ പിരിഞ്ഞ് കഴിയുകയായിരുന്നു. കോടതി മുഖേന ബന്ധം വേർപെടുത്തുകയും ചെയ്തു. എന്നാൽ കോടതി വിധിച്ച ചെലവ് തുക ഇയാൾ നൽകിയിരുന്നില്ല. ഭർത്താവ് ഭാര്യക്കോ കുട്ടികൾക്കോ ചെലവിന് നൽകാത്തതിനെ തുടർന്ന് നിഷാന കോടതിയെ സമീപിക്കുകയായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ പ്രതിമാസം 18500 രൂപ ഭാര്യയുടെയും കുട്ടികളുടെയും ചെലവിനത്തിലേക്ക് നൽകാൻ കോടതി വിധിച്ചു. 2017 ഏപ്രിൽ 18നായിരുന്നു ഈ വിധി. എന്നാൽ ഈ വിധി അനുസരിക്കാനോ മക്കളുടെയും ഭാര്യയുടെയും സംരക്ഷണം ഏറ്റെടുക്കാനോ അബ്ദു റഹിമാൻ തയ്യാറാകാത്തതിനെ തുടർന്ന് നിഷാന വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു.

2015 ജനുവരി 20 മുതൽ 2018 ഒക്ടോബർ 26 വരെയുള്ള കാലയളവിലെ ചെലവുസംഖ്യയായ 13,70,000 രൂപയും വിവാഹ സമയത്ത് ഭാര്യ വീട്ടുകാർ നൽകിയ ആഭരണങ്ങൾ എടുത്തുപറ്റിയ ഇനത്തിൽ 13,32,000 രൂപയും സ്ത്രീധന മായി നൽകിയ 40000 രൂപയും അടക്കം 27,42,000 രൂപ നൽകണമെന്ന ആവശ്യവുമായാണ് പരാതി.

ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ കോടതി ജപ്തി ഉത്തരവ് പുറപ്പെടുവിച്ചത്. ഭർത്താവ് അബ്ദുറഹിമാൻ ഏറെക്കാലമായി വിദേശത്താണ്. ഉത്തരവ് സംബന്ധിച്ച് പുക്കോട്ടൂർ വില്ലേജ് ഓഫീസർക്കും മോങ്ങം സബ് രജിസ്ട്രാർക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP