Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ധനകാര്യ സ്ഥാപനം നടത്തുന്ന ഭർത്താവിന്റെ അനുവാദമില്ലാതെ ഭാര്യയും സമാന്തര സാമ്പത്തിക ഇടപാടുകൾ നടത്തി; തർക്കം കലശലായതിന് പിന്നാലെ 36കാരിയായ ഭാര്യയെ വെട്ടി ഭർത്താവ്; 14 ലക്ഷത്തിന്റെ ബാധ്യത ഭാര്യ വരുത്തിയതാണ് കൃത്യത്തിന് പിന്നിലെന്ന് സൂചന; ഗുരുതരമായി പരുക്കേറ്റ യുവതി ആലപ്പുഴ മെഡിക്കൽ കോളേജിൽ

ധനകാര്യ സ്ഥാപനം നടത്തുന്ന ഭർത്താവിന്റെ അനുവാദമില്ലാതെ ഭാര്യയും സമാന്തര സാമ്പത്തിക ഇടപാടുകൾ നടത്തി; തർക്കം കലശലായതിന് പിന്നാലെ 36കാരിയായ ഭാര്യയെ വെട്ടി ഭർത്താവ്; 14 ലക്ഷത്തിന്റെ ബാധ്യത ഭാര്യ വരുത്തിയതാണ് കൃത്യത്തിന് പിന്നിലെന്ന് സൂചന; ഗുരുതരമായി പരുക്കേറ്റ യുവതി ആലപ്പുഴ മെഡിക്കൽ കോളേജിൽ

മറുനാടൻ ഡെസ്‌ക്‌

കായംകുളം: താൻ ധനകാര്യ സ്ഥാപനം നടത്തി വരവേ സമാന്തരമായി പണമിടപാട് നടത്തിയ ഭാര്യയെ തർക്കമുണ്ടായതിന് പിന്നാലെ വെട്ടി പരുക്കേൽപ്പിച്ച് യുവാവ്. പുതുപ്പള്ളി കൊച്ചുവീട്ടിൽ ജംഗ്ഷനു സമീപം വിദ്യാമന്ദിരത്തിൽ ബിനുവിന്റെ ഭാര്യ രേഷ്മയാണ് (36) വെട്ടേറ്റ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്നത്. ഇതുമായി ബന്ധപ്പെട്ട് ഭർത്താവ് ബിനു വിദ്യാധരനെ പൊലീസ് അറസ്റ്റ് ചെയ്തു. സാമ്പത്തിക ഇടപാടുകൾ അനുവാദമില്ലാതെ നടത്തിയതിനും അതു വഴി ബാധ്യത സൃഷ്ടിച്ചതുമാണ് തർക്കമുണ്ടായതിന് പിന്നിലെന്നാണ് വിവരം.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ബിനു ധനകാര്യ സ്ഥാപനം നടത്തി വരവേയാണ് രേഷ്മയും സമാന്തരമായ സ്വകാര്യ സാമ്പത്തിക ഇടപാടുകൾ നടത്തിയത്. പലിശയ്ക്ക് പലർക്കും രേഷ്മ പണം കടം കൊടുത്തിരുന്നതായും ഇതുമായി ബന്ധപ്പെട്ട് ബിനു വിവരങ്ങൾ തിരക്കിയപ്പോൾ തർക്കത്തിലാകുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇങ്ങനെ നടത്തിയ ഇടപാടുകൾ വഴി രേഷ്മ 14 ലക്ഷത്തിന്റെ ബാധ്യതയുണ്ടാക്കിയെന്നും ബിനു പറയുന്നു.

ആർക്കൊക്കെയാണ് താൻ പണം നൽകിയിരിക്കുന്നതെന്ന് ഭർത്താവിനോട് യുവതി പറയാതിരുന്നതാണ് തർക്കത്തിൽ കലാശിച്ചത്. സമുദായ സംഘടനയുടെ വനിതവിഭാഗം സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന രേഷ്മ മൈക്രോ ഫിനാൻസ് സംരംഭം വഴി ഇടപാടുകൾ നടത്തിയിരുന്നതായും പറയുന്നു. സി.ഡി.എസിൽ സജീവമായിരുന്ന ഇവരെ കുടുംബപ്രശ്‌നങ്ങൾ കാരണം ഒഴിവാക്കുകയായിരുന്നു.

വിഷയത്തിൽ മധ്യസ്ഥ ചർച്ചകൾ നടക്കുന്നതിനിടെ ബിനുവിന്റെ ബന്ധുവിനെതിരെ രേഷ്മ നൽകിയ പീഡനാരോപണ പരാതി വിഷയം കൂടുതൽ വഷളാക്കി. ഇതുമായി ബന്ധപ്പെട്ട് പൊലീസ് വീട്ടിലെത്തി മടങ്ങയതിന് ശേഷമുണ്ടായ തർക്കത്തിനൊടുവിലാണ് വെട്ടിപരിക്കേൽപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP