Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കൂട്ടുകാർക്കൊപ്പം ലൈം​ഗിക ബന്ധത്തിൽ ഏർപ്പെടാൻ ഭാര്യയെ നിരന്തരം നിർബന്ധിച്ച് യുവാവ്; ശാരീരികവും മാനസികവുമായ പീഡനം ഏറിയതോടെ പരാതിയുമായി യുവതി; ഐടി ജീവനക്കാരനെതിരെ കേസെടുത്ത് പൊലീസും

കൂട്ടുകാർക്കൊപ്പം ലൈം​ഗിക ബന്ധത്തിൽ ഏർപ്പെടാൻ ഭാര്യയെ നിരന്തരം നിർബന്ധിച്ച് യുവാവ്; ശാരീരികവും മാനസികവുമായ പീഡനം ഏറിയതോടെ പരാതിയുമായി യുവതി; ഐടി ജീവനക്കാരനെതിരെ കേസെടുത്ത് പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

ബംഗളൂരു: തന്റെ കൂട്ടുകാർക്കൊപ്പം ലൈം​ഗിക ബന്ധത്തിൽ ഏർപ്പെടാൻ ഭാര്യയെ നിർബന്ധിച്ച യുവാവിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഭാര്യയുടെ പരാതിയെ തുടർന്നാണ് പൊലീസ് നടപടി. ബംഗളൂരുവിലാണ് സംഭവം. കർണൂൽ സ്വദേശിയായ യുവതിയാണ് ഐടി ജീവനക്കാരനായ യുവാവിനെതിരെ പരാതിയുമായി രം​ഗത്തെത്തിയത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഭർത്താവ് നാഗരാജിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.തന്റെ കൂട്ടുകാർക്കൊപ്പം കിടക്ക പങ്കിടാൻ നിർബന്ധിച്ച് ഭർത്താവ് മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നു എന്നാണ് യുവതിയുടെ പരാതി.

ഐടി ജീവനക്കാരായ നാഗരാജും ലളിതയും 2000 ഫെബ്രുവരിയിലാണ് വിവാഹം കഴിക്കുന്നത്. കർണൂൽ സ്വദേശികളായ ദമ്പതികൾ ആദ്യവർഷങ്ങളിൽ തികച്ചും സമാധാനപരമായാണ് ജിവിച്ചുവന്നത്. എന്നാൽ ലളിതയ്ക്ക് കുട്ടികൾ ഇല്ലാതെ വന്നതോടെ അസ്വാരസ്യങ്ങൾ തുടങ്ങി. ഭർത്താവും ഭർതൃമാതാവും ചേർന്ന് നിരന്തരമായി ലളിതയെ ശാരീരികമായും മാനസികമായും പീഡിപ്പിക്കാൻ തുടങ്ങിയെന്ന് പരാതിയിൽ പറയുന്നു. ആദ്യമൊക്കെ പീഡനം പുറത്തുപറയാതെ സഹിക്കുകയായിരുന്നുവെന്ന് ലളിത പറയുന്നു. എന്നാൽ ദിവസങ്ങൾ കഴിയുംതോറും ഭർത്താവിന്റെയും ഭർതൃമാതാവിന്റെയും പീഡനം സഹിക്കാവുന്നതിലും അപ്പുറമായി. തുടർന്ന് 2018ൽ ദേവനഹള്ളി പൊലീസ് സ്റ്റേഷനിൽ ലളിത പരാതി നൽകി. നാഗരാജിനെയും മാതാവിനെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ച പൊലീസ് താക്കീത് നൽകി വിട്ടയച്ചു.

ഇതോടെ, സ്ഥിതി കൂടുതൽ വഷളായെന്ന് ലളിത പറയുന്നു. അതിനുശേഷം നാഗരാജ് സുഹൃത്തുക്കളെയും കൂട്ടി വീട്ടിലെത്താൻ തുടങ്ങി. സുഹൃത്തുക്കൾക്കൊപ്പം കിടക്ക പങ്കിടണമെന്ന് ആവശ്യപ്പെട്ട് നിരന്തരം പീഡനം തുടർന്നുവെന്നും പരാതിയിൽ പറയുന്നു. നാഗരാജിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും ഇതിനെ തുടർന്ന് തന്നെ വീട്ടിൽ നിന്നും പുറത്താക്കിയെന്നും ലളിത ആരോപിക്കുന്നു. ബംഗളരൂവിൽ തയ്യൽ ജോലികൾ ചെയ്താണ് ലളിത ഭക്ഷണത്തിന് വക കണ്ടെത്തുന്നത്. നാഗരാജിൽ നിന്ന് വധഭീഷണിയുണ്ടെന്നും ലളിത ദേവനഹള്ളി പൊലീസ് സ്റ്റേഷനിൽ രണ്ടാമത് നൽകിയ പരാതിയിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP