Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭാര്യയുടെ മേൽവിലാസത്തിൽ കാമുകിക്ക് റേഷൻ കാർഡും പാസ്‌പോർട്ടും സംഘടിപ്പിച്ച് ഗൾഫിലേക്ക് അയച്ചു; ഭർത്താവിന്റെ അവിഹിത ബന്ധം കാതിലെത്തിയപ്പോൾ തന്റെ പേരിൽ ചമച്ചതെല്ലാം വ്യാജരേഖകളെന്ന് തെളിഞ്ഞു; ഭാര്യയുടെ പരാതിയിൽ പെരുമ്പാവൂർ സ്വദേശി അറസ്റ്റിൽ

ഭാര്യയുടെ മേൽവിലാസത്തിൽ കാമുകിക്ക് റേഷൻ കാർഡും പാസ്‌പോർട്ടും സംഘടിപ്പിച്ച് ഗൾഫിലേക്ക് അയച്ചു; ഭർത്താവിന്റെ അവിഹിത ബന്ധം കാതിലെത്തിയപ്പോൾ തന്റെ പേരിൽ ചമച്ചതെല്ലാം വ്യാജരേഖകളെന്ന് തെളിഞ്ഞു; ഭാര്യയുടെ പരാതിയിൽ പെരുമ്പാവൂർ സ്വദേശി അറസ്റ്റിൽ

പ്രകാശ് ചന്ദ്രശേഖർ

പെരുമ്പാവൂർ: തന്റെ പേരിൽ കാമുകിക്ക് പാസ്പോർട്ട് ഉൾപ്പെടെ സർക്കാർ രേഖകൾ സംഘടിപ്പിച്ചു നൽകിയതായുള്ള ഭാര്യയുടെ പരാതിയിൽ ഭർത്താവ് അറസ്റ്റിൽ. ആയവന തോട്ടഞ്ചേരി ഉഴുന്നുങ്കൽ എൽദോസി(42)നെയാണ് ഇയാളുടെ ഭാര്യയുടെ പരാതിയിൽ പൊലീസ് പെരുമ്പാവൂർ പൊലീസ് അറസ്റ്റുചെയ്തത്. വെറ്റിലപ്പാറ പുത്തൻപുരയിൽ രേഖ( 32)യാണ് എൽദോസിന്റെ ഭാര്യയുടെ മേവിലാസത്തിൽ റേഷൻ കാർഡും പാസ്പോർട്ടും മറ്റും സംഘടിപ്പിച്ച് ഗൾഫിലേയ്ക്ക് കടന്നത്. രേഖ ഒന്നാം പ്രതിയും എൽദോസ് രണ്ടാം പ്രതിയുമായിട്ടാണ് കേസെടുത്തിട്ടുള്ളത്.

വ്യാജരേഖ പാസ്പോർട്ട് നിർമ്മിക്കൽ, വ്യാജ രേഖ ചമയ്ക്കൽ വിശ്വാസവഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചാർജ്ജ് ചെയ്തിട്ടുള്ളത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ:

എൽദോസ് മുമ്പ് ഗൾഫിൽ ജോലി ചെയ്തിരുന്നു ഈ സമയം ഇവിടെ ബ്യൂട്ടീഷ്യനായി പ്രവർത്തിച്ചുവന്നിരുന്ന രേഖയുമായി എൽദോസ് അടുപ്പത്തിലായി. ഇടക്കാലത്ത് രേഖ വ്യഭിചാരകുറ്റത്തിന് ഗൾഫിൽ പൊലീസ് പിടിയിലായി. ഇതേത്തുടർന്ന് പാസ്പോർട്ട് പിടിച്ചുവച്ച് ഇവരെ പൊലീസ് നാട്ടിലേക്കയച്ചു. പിന്നീട് എൽദോസുമായി ആലോചിച്ച് രേഖകൾ സംഘടിപ്പിക്കാൻ രേഖ നീക്കം തുടങ്ങി.ഇതിന്റെ ആദ്യപടിയായി മാറമ്പിള്ളി നോർത്ത് ഏഴിപ്പുറത്ത് വീട് വാടകയ്ക്കെടുത്ത് ഇരുവരും താമസം തുടങ്ങി. നാട്ടുകാരോട് ഇരുവരും പറഞ്ഞിരുന്നത് ഭാര്യ ഭർത്താക്കന്മാരാണെന്നാണ്. നാട്ടിലെ നിരവധി വിവാഹങ്ങൾക്കും മറ്റ് ആഘോഷ പരിപാടികളിലും ഇവർ പങ്കെടുത്തു.

ഇതിനിടയിൽ രേഖ എൽദോസിന്റെ ഭാര്യ ഷിജിയുടെ പേരിൽ ഡ്രൈവിങ് ലൈസൻസ്, തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട് എന്നിവ സംഘടിപ്പിച്ചു. 2014-ൽ രേഖ ഈ രേഖകൾ പ്രയോജനപ്പെടുത്തി ഗൾഫിലേക്ക് കടന്നു. ഇടക്കാലത്ത് രേഖ എൽദോസുമായി പിണങ്ങി. പിന്നീട് രേഖയും എൽദോസും തമ്മിലുള്ള അടുപ്പം ഷീജയുടെ കാതിലുമെത്തി.തുടർന്ന് ഇവർ നടത്തിയ അന്വേഷണത്തിൽ തന്റെ പേലുള്ള കൃത്രിമ രേഖകൾ സംഘടിപ്പിച്ചാണ് രേഖ ഗൾഫിലേക്ക് കടന്നതെന്ന് വ്യക്തമായി. തുടർന്ന് ഇവർ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. പെരുമ്പാവൂർ സി ഐ ബൈജു പൗലോസ്, എസ് ഐ മാരായ പി എ ഫൈസൽ ,ടി എം സൂഫി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ്സിൽ അന്വേഷണം നടത്തിയത്. എൽദോസിനെ കോടതിയിൽ ഹാജരാക്കി ,റിമാന്റ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP