Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒഡിഷയിൽ നിന്നും കേരളത്തിലെത്തിയത് കെട്ടിടം പണിക്ക്; കുറച്ച് ദിവസമായി പണിക്കിട്ടാതായതോടെ മുഴു പട്ടിണിയിലും ആയി; നാട്ടുകാരെ കണ്ട് സഹായം അഭ്യർത്ഥിച്ചിട്ടും വഴിയുണ്ടായില്ല: മൂന്ന് ദിവസമായി പട്ടിണിയിലായ മഹിറാം കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചത് വിശപ്പു സഹിക്കാനാവാതെ

ഒഡിഷയിൽ നിന്നും കേരളത്തിലെത്തിയത് കെട്ടിടം പണിക്ക്; കുറച്ച് ദിവസമായി പണിക്കിട്ടാതായതോടെ മുഴു പട്ടിണിയിലും ആയി; നാട്ടുകാരെ കണ്ട് സഹായം അഭ്യർത്ഥിച്ചിട്ടും വഴിയുണ്ടായില്ല: മൂന്ന് ദിവസമായി പട്ടിണിയിലായ മഹിറാം കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചത് വിശപ്പു സഹിക്കാനാവാതെ

കൊണ്ടോട്ടി: വിശപ്പു സഹിക്കാനാവാതെ മറുനാട്ടുകാരൻ കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഒഡിഷയിലെ നവരംഗപൂർ ദേവരഗുഡ സ്വദേശി മഹിറാം കലാൻ (30) ആണ് കഴുത്തറുത്ത് ആത്മഹത്യക്ക് ശ്രമിച്ചത്. മൂന്ന് ദിവസമായി മുഴുപ്പട്ടിണിയിലായിരുന്നു ഇയാൾ. വിശപ്പു സഹിക്കാനാവാതെ അവസാനം ഇയാൾ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിക്കുക ആയിരുന്നു.

മൂന്ന് ദിവസമായി പട്ടിണിയിലാണെന്ന് ഇയാൾ തന്റെ നാട്ടുകാരായ ചിലരെ കണ്ട് പറഞ്ഞു. എന്നാൽ ഇവർ സഹായിക്കാതെ പരിഹസിക്കുകയായിരുന്നു. ഇതോടെ ബ്ലേഡ് ഉപയോഗിച്ച് കഴുത്തു മുറിച്ച് ആത്മഹത്യ ചെയ്യാനായിരുന്നു ഇയാളുടെ ശ്രമം. തുറയ്ക്കലിൽനിന്ന് കൊളത്തൂരിലേക്കുള്ള ഇടറോഡിൽ തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയാണ് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചത്.

കഴുത്തിന് മുറിവേറ്റ് റോഡിൽ കിടന്ന ഇയാളെ പൊലീസിന്റെ സഹായത്തോടെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. രക്തം വാർന്ന് അബോധാവസ്ഥയിലായിരുന്നു ഇയാൾ. കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച മഹിറാം കലാന് ബോധം തെളിഞ്ഞതോടെയാണ് ആത്മഹത്യാശ്രമം വെളിപ്പെട്ടത്. മൂന്നുദിവസമായി ഭക്ഷണംകഴിക്കാൻപോലും ഗതിയില്ലാതെ വന്നപ്പോൾ താൻ ആത്മഹത്യയ്ക്കു ശ്രമിക്കുകയായിരുന്നെന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞു.

കെട്ടിടം പണിക്കായി മൂന്ന് മാസം മുമ്പാണ് ഇയാൾ മലപ്പുറത്തെത്തിയത്. എ്ന്നാൽ കുറച്ച് ദിവസമായി ഇയാൾക്ക് പണിയൊന്നും കിട്ടിയില്ല. ഇതോടെ മുഴു പട്ടിണിയാകുക ആയിരുന്നു. ഇതോടെയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും ഇയാൾ പൊലീസനോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP